റസ്ക്യൂഹോമുകള്‍
ഇമ്മോറൽ ട്രാഫിക് നിരോധന നിയമം പ്രകാരം ശിക്ഷിക്കപ്പെട്ടവരും ചൂഷണത്തിന് വിധേയരാകാന്‍ സാധ്യതയുള്ളവരുമായ സ്ത്രീകൾക്ക് സംരക്ഷണം നൽകി അനുയോജ്യമായ പുനരധിവാസ നടപടികളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക
എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനമാണ് റെസ്ക്യൂ ഹോം. ജയിൽ വകുപ്പിന് കീഴിൽ 09-06-1973ൽ തവനൂരിൽപ്രവർത്തനമാരംഭിച്ച സ്ഥാപനമാണ് റെസ്ക്യൂ ഹോം. ഈ സ്ഥാപനം ജയിൽ വകുപ്പിന് കീഴിൽ ആരംഭിച്ചെങ്കിലും പിന്നീട് സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സ്ഥാപനം വനിതാ ശിശു വികസന വകുപ്പിലാണ് പ്രവർത്തിച്ചു വരുന്നത്.
വനിതാ ശിശു വികസന വകുപ്പ് ചുവടെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നു.
- തൊഴിലിടങ്ങളില്‍ വനിതാ പ്രാതിനിധ്യം, തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക.
- സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക.
- ശിശു പരിപാലന സൗകര്യങ്ങള്‍ തൊഴിലിടങ്ങളില്‍ ഏര്‍പ്പെടുത്തുക.
- സ്ത്രീകള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി Skill Development Training and Employment for Women എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുക.
- വ്യവസായ വകുപ്പും കിൻഫ്രയുമായി സഹകരിച്ച് സ്ത്രീകൾക്ക് മാത്രമായി വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കുക.
- സ്ത്രീകൾക്ക് തൊഴിൽ മേള സംഘടിപ്പിക്കുക.
- മഹിളാ ശക്തി കേന്ദ്രയുടെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് ഗ്രാമീണ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുക.
- ലിംഗസമത്വം ഉറപ്പാക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക.
- ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കും ആവശ്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.
- വിധവകളുടെ പുനരധിവാസം.
- സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠനങ്ങളും സര്‍വേയും നടത്തുക.
- സ്ത്രീ സുരക്ഷാ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുക.
- വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ നിയമങ്ങളും ചട്ടങ്ങളും ഭേദഗതികളും പുനപരിശോധിക്കുക.
- മഹിളാ മന്ദിരങ്ങളിലെ താമസക്കാരുടെ പുനരധിവാസം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക
- പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജെന്റര്‍ ഓഡിറ്റിംഗ് നടത്തി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടങ്ങളെ കണ്ടെത്തുകയും, ടി സ്ഥലങ്ങള്‍ സ്ത്രീസൗഹൃദമാക്കുന്നതിനും, കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നടപടികള്‍ സ്വീകരിക്കുന്നതാണ്.