അഞ്ജു

അഞ്ജു - Anju | M3DB.COM

അഞ്ജു (1975-

ബേബി അഞ്ജു എന്ന പേരിൽ കുട്ടിയായിരിയ്ക്കുമ്പോൾ തന്നെ സിനിമ മേഖലയിൽ സജീവമായ നടിയാണ് അഞ്ജു. ൧൯൭൫ ൽ ജനിച്ച അഞ്ജു  1979-ൽ തമിഴ് സിനിമയായ ഉതിരിപ്പൂക്കൾ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1982-ൽ ഓർമ്മയ്ക്കായ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. 1989-ൽ കെ പി കുമാരൻ അംവിധാനം ചെയ്ത രുഗ്മിണി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തിൽ നായികയാകുന്നത്. രുഗ്മിണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അഞ്ജുവിന് ലഭിച്ചു. തുടർന്ന് നിരവധി മലയാള സിനിമകളിൽ അഞ്ജു നായികയായി. നായികയായും,സ്വഭാവനടിയുമായെല്ലാം നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അഞ്ജു സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.