മാധവി

മാധവി (1962-

1962-ൽ ഹൈദരാബാദിൽ ജനിച്ച മാധവി തെലുഗു, തമിഴ്, മലയാളം, കന്നട, ഹിന്ദി, ബംഗാളി, ഒറിയ ഭാഷകളിൽ അഭിനയിച്ചട്ടുണ്ട്. 1976-ൽ പുറത്തിറങ്ങിയ തൂർപു പഡമര എന്ന തെലുഗു ചിത്രത്തിലൂടെ മാധവി തന്റെ കൗമാരപ്രായത്തിൽ തന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയയായി. മുന്നൂറിലധികം ചിത്രങ്ങൾ മാധവിയുടേതായി വിവിധ ഭാഷകളിലായി പുറത്തു വന്നിട്ടുണ്ട്. 

1981-ൽ ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വളർത്തു മൃഗങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് മേധാവിയെ തേടിയെത്തി. തൊട്ടടുത്ത വർഷം ഭരതൻ സംവിധാനം ചെയ്ത ഓർമ്മയ്ക്കായ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാർഡും മാധവി സ്വന്തമാക്കി. പിന്നീട്  1993-ൽ സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂദിലെ ആനിയെന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള അവാർഡ് രണ്ടാമതും മാധവിയെത്തേടിയെത്തി.