അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വിമൻസ് അസ്സോസിയേഷൻ അഥവാ ഏ.ഐ.ഡി.ഡബ്ല്യൂ.എ സിപിഐ എന്ന രാഷ്ട്രീയ പാർട്ടിയുടെ വനിതാ സം‌ഘടനയാണ്‌. ജനാധിപത്യം, സമത്വം, സ്ത്രീവിമോചനം എന്നിവയാണ്‌ 1981-ൽ സ്ഥാപിതമായ ഏ.ഐ.ഡി.ഡബ്ല്യൂ.എ അതിന്റെ ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നത്. 

സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായി രാജ്യവ്യാപകമായി സ്ത്രീകളെ സം‌ഘടിതരാക്കുക, സ്ത്രീപുരുഷ വിവേചനം ഇല്ലാതാക്കുക, ജനാധിപത്യം, തുല്യ അവകാശങ്ങൾ, വിമോചനം എന്നിവയ്ക്കു വേണ്ടി പോരാടുക എന്നിവയാണ്‌ ഏ.ഐ.ഡി.ഡബ്ല്യൂ.എ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പ്രധാന സ്ത്രീപക്ഷ ആശയങ്ങൾ. 22 സംസ്ഥാനങ്ങളിൽ ശാഖകളുള്ള എ.ഐ.ഡി.ഡബ്ലിയു.എ-ക്കു 9 ദശലക്ഷത്തിലധികം അംഗങ്ങളുണ്ട്.

1981 മാർച്ച് മാസം പത്തുമുതൽ പതിനാറ് വരെ ചെന്നൈ നഗരത്തിൽ ഇന്ത്യയിലെ 16 മഹിളാ സംഘടനയിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ വച്ചാണ്‌ ഏ.ഐ.ഡി.ഡബ്ല്യൂ.എ എന്ന സംഘടന രൂപീകൃതമായത്. വെള്ള പശ്ചാത്തലത്തിൽ ചുവന്ന വരകൾ അതിർത്തി തീർക്കുന്നതാണ്‌ ഏ.ഐ.ഡി.ഡബ്ല്യൂ.എ-യുടെ ഔദ്യോഗിക പതാക.