ഇ. എസ്. ബിജിമോൾ

ഇ.എസ്. ബിജിമോൾ എന്നതിനുള്ള ചിത്ര ഫലം

 2006 മുതൽ സിപിഐ പ്രതിനിധിയായി തുടർച്ചയായി മൂന്നു തവണ പീരുമേട് നിയമസഭാ മണ്ഡലത്തിൽ നിന്നും ഇ. എസ്. ബിജിമോൾ നിയമ സഭയിലെത്തി.

ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരളം കാർഷിക സർവകലാശാല എക്സിക്യൂട്ടിവ് കമ്മറ്റി അംഗം, ഇടുക്കി ജില്ലാ പഞ്ചായത്തംഗം, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ദേശീയ എക്സിക്യൂട്ടിവ് അംഗം, കേരളം പ്ലാന്റേഷൻ തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറി, കേരളം കാർഷിക സർവകലാശാല തൊഴിലാളി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, കേരള ഫോറസ്റ്റ് വാച്ചെർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ബിജിമോൾ പ്രവർത്തിച്ചിട്ടുണ്ട്.