എസ്. അംബികാദേവി

ശ്രീമതി വി. ശാരദാമ്മയുടെയും ശ്രീ കോട്ടുകോയിക്കല്‍ വേലായുധന്‍റെയും മകളായി 1945 ല്‍ കൊല്ലം കരുനാഗപ്പള്ളിയിലാണ് അംബികാദേവി ജനിച്ചത് . തിരുവല്ലാ ബാലികാമഠം ഗേള്‍സ് ഹൈസ്കൂള്‍, കൊല്ലം എസ്. എന്‍ വനിതാ കോളേജ്, കൊല്ലം എസ്. എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് മലയാള വിഭാഗം മേധാവിയായി വിരമിച്ചു.

നോവല്‍, ലേഖനം, ചെറുകഥ എന്നിവ രചിച്ചിട്ടുണ്ട് . സാഹിത്യകേരളം അവാര്‍ഡ് (2004, “നിലാമഴ”), വായന അവാര്‍ഡ് (“നിലാമഴ”, 2005) എന്നിവ ലഭിച്ചു. “നിലാമഴ” എന്ന നോവലില്‍ ഫാന്‍റസിയുടെയും യാഥാര്‍ത്ഥ്യത്തിന്‍റെയും ഒരു ലോകമാണുള്ളത്. മരണത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ചു ചിന്തിക്കുകയും മരണത്തിനുശേഷമുള്ള കാര്യങ്ങളെ ഓര്‍മ്മിച്ചെടുക്കുകയും ചെയ്യുന്ന ഒരു സ്ത്രീയാണ് ഇതിലെ കേന്ദ്രകഥാപാത്രം. ജീവിതത്തിലെ യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥ്യവുമായ കാര്യങ്ങളെപ്പറ്റി ഈ നോവല്‍ ചിന്തിപ്പിക്കുന്ന ഈ കൃതിയ്ക്ക്  അവതാരിക എഴുതിയത്  പ്രൊഫ. എം.കെ. സാനുവാണ്.   “നിലാമഴ”, (നോവല്‍).(തൃശൂര്‍: കറന്‍റ് ബുക്സ്, ഫസ്റ്റ് എഡി., ഫെബ്രുവരി, 2004, രണ്ടാം എഡി. ഫെബ്രു. 2006.) “ഉണ്ണീ, സരോജനേത്രാം”, (നോവല്‍). (തൃശൂര്‍: കറന്‍റ് ബുക്സ്, മാര്‍ച്ച് 2008. )“വസുന്ധരയ്ക്കായ്”, (യാത്രാവിവരണം). മാലുബാന്‍ പബ്ലിക്കേഷന്‍, എന്നിവ പ്രധാന കൃതികൾ.