കേരളത്തിലെ സ്ത്രീ വിദ്യാഭ്യാസം; ഒറ്റനോട്ടത്തിൽ

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ( Sustainable Development Goal ) 2030 ഓടെ നേടിയെടുക്കേണ്ടതായി ലക്ഷ്യം വെച്ചിരിക്കുന്നവയിൽ ഒന്നാണ് സമഗ്രമായ വിദ്യാഭ്യാസ പുരോഗതി. 'Transform lives through education living no one behind' അഥവാ ആരും പിന്നിലല്ലാത്ത വിദ്യാഭ്യാസത്തിലൂടെ ജീവിതത്തെ പരിവർത്തനം ചെയ്യുക എന്നതാണ് ഐക്യരാഷ്ട്രസഭ അടിസ്ഥാന ലക്ഷ്യമായി കരുതുന്നത്. 2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ നാലാമതായി പറയുന്നതിങ്ങനെയാണ്. 'സമഗ്രവും തുല്യവും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും എല്ലാവർക്കും ആജീവനാന്ത പഠന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.' വിദ്യാഭ്യാസത്തിലെ ലിംഗപരമായ അസമത്വം ഇല്ലാതാക്കുക വഴി എല്ലാ തലത്തിലുള്ള വിദ്യാഭ്യാസത്തിനും തുല്യ പ്രവേശനം ഉറപ്പാക്കുകയും വേണം. ലിംഗസമത്വം കൈവരിക്കുന്നതിന് പെൺകുട്ടികളെയും ആൺകുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും വിദ്യാഭ്യാസ ചക്രത്തിലേക്ക്  കൊണ്ടുവരിക മാത്രമല്ല, അതിലൂടെ തുല്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു അവകാശ അധിഷ്ഠിത സമീപനം ആവിശ്യമാണെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പറയുന്നു.

പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ ( Right To Education Act-2009 ) ലക്ഷ്യം നേടുന്നതിൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്നിലാണ്. 2011 ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ സാക്ഷരതാ നിരക്ക് ദേശീയ നിലവാരമായ 73 ശതമാനത്തിന് മുകളിലാണ്. 2011 ലെ സെൻസസ് പ്രകാരം 93.91% സാക്ഷരതാ നിരക്കുമായി  കേരളം രാജ്യത്ത് വിദ്യാഭ്യാസ പുരോഗതിയിൽ ഒന്നാം സ്ഥാനത്താണ്. 2001 ൽ 90.86 ശതമാനത്തിൽ നിന്ന് 2011 ൽ 93.91 ശതമാനമായി ഉയർന്നു. 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറി. സ്ത്രീത്വത്തെ ബഹുമാനിക്കുക, സ്ത്രീകൾക്കിടയിൽ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് ഉള്ള സംസ്ഥാനം, ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്, ഏറ്റവും ഉയർന്ന ആയുർദൈർഘ്യം എന്നിവ ഉൾക്കൊള്ളുന്ന സമ്പന്നമായ സംസ്കാരമുള്ള സംസ്ഥാനമാണ് കേരളം. സാക്ഷരതാ നിലവാരം ജനസംഖ്യയുടെ ആരോഗ്യനിലയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിലെ ലിംഗസമത്വം സമൂഹത്തിലെ സാമൂഹികവും സാമ്പത്തികവുമായ സ്ത്രീകളുടെ പങ്ക് വളർത്തുന്നതിലേക്ക് നയിച്ചു എന്നതും വിദ്യാഭ്യാസ വളർച്ചയിലൂടെ നാം നേടിയെടുത്ത ശ്രദ്ധേയമായ നേട്ടങ്ങളിൽ ഒന്നാണ്.

സാക്ഷരത

 • 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ആകെ സാക്ഷരരുടെ എണ്ണം 2,81,35,824, ഉം അതിൽ 1,37,04,903 പുരുഷന്മാരും 1,44,30921 സ്ത്രീകളുമാണ്. ഉയർന്ന സ്ത്രീ സാക്ഷരതാ വളർച്ച കുടുംബത്തിനും രാജ്യത്തിനും മൊത്തത്തിൽ ഗുണപരമായ ഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല അവരുടെ കുടുംബത്തിൻ്റെ, പ്രതേകിച്ചു കുട്ടികളുടെ, ആരോഗ്യ-വിദ്യാഭ്യാസ വളർച്ച മികച്ചതാക്കുന്നതിനും ഇത് സഹായകമായിട്ടുണ്ട്.
   
 • 2011 ലെ സെൻസസ് പ്രകാരം കേരളത്തിൻ്റെ ആകെ സാക്ഷരതാ നിരക്ക് 93.91% ആണ്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക്  കാണിക്കുന്നത് പത്തനംതിട്ട  ജില്ലയിലാണ് (96.93%). തൊട്ടടുത്ത സ്ഥാനങ്ങളിൽ ആലപ്പുഴ (96.24%), കോട്ടയം (96.4%) എന്നീ ജില്ലകളാണ്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്ക് പാലക്കാട്  ജില്ലയിലാണ് (88.49%).
   
 • കേരളത്തിലെ സാക്ഷരതാ നിരക്കിൻ്റെ സ്ത്രീ-പുരുഷ അന്തരം കുറഞ്ഞുവരികയാണ്. ഉദാഹരണത്തിന്, 1951 ൽ പുരുഷ- സ്ത്രീ സാക്ഷരതാ വിടവ് 21.92 ശതമാനവും, 2011 ൽ ഇത് 4.04 ശതമാനവും മാത്രമാണ്. 2011 സാക്ഷരതാ നിരക്കിൽ ഏറ്റവും കുറഞ്ഞ ലിംഗ വ്യത്യാസമുള്ളത് പത്തനംതിട്ട ജില്ലയിലാണ് (1.44 ശതമാനം). 7.28 ശതമാനമുള്ള പാലക്കാട്  ജില്ലയാണ് സാക്ഷരതാ നിരക്കിൽ ഏറ്റവും ഉയർന്ന അന്തരം കാണിക്കുന്നത്.
   
 • കേരളത്തിലെ പട്ടികജാതി (SC) ജനസംഖ്യയിൽ മൊത്തം സാക്ഷരതാ നിരക്ക്  88.73 ശതമാനവും സ്ത്രീ സാക്ഷരതാ നിരക്ക് 85.07 ഉം ആണ്. പട്ടികജാതിയിലെ ഏറ്റവും ഉയർന്ന സ്ത്രീ സാക്ഷരതാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് (92.78) കോട്ടയം ജില്ലയിലാണ്. 90.68 ഓടെ  ആലപ്പുഴ ജില്ല രണ്ടാം സ്ഥാനത്തും നിലകൊള്ളുന്നു. 75.22% മാത്രമുള്ള പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ പട്ടികജാതി സ്ത്രീ സാക്ഷരതാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
   
 • പട്ടികവർഗ്ഗക്കാർക്കിടയിലെ (ST) മൊത്തം സാക്ഷരതാ നിരക്ക് 75.81 ഉം സ്ത്രീ സാക്ഷരതാ നിരക്ക് 71.08 ഉം ആണ്. പട്ടികവർഗത്തിലെ ഏറ്റവും ഉയർന്ന സ്ത്രീ സാക്ഷരതാ നിരക്ക് കോട്ടയം ജില്ലയിൽ 93.62 ആണ്. പത്തനംതിട്ട ജില്ലയിൽ 87.76 ഉം രേഖപ്പെടുത്തിയിരിക്കുന്നു. 56.10% മാത്രമുള്ള പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് കാണിച്ചിരിക്കുന്നത്.

സ്കൂൾ പ്രവേശനത്തിലെ ലിംഗ അനുപാതം

ജില്ലയും കമ്മ്യൂണിറ്റിയും തിരിച്ച സ്ഥിതിവിവര കണക്കുകൾ  

സർക്കാർ സ്കൂളിലെ പ്രവേശനം 

 • 2016-17 കാലയളവിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ മൊത്തം സർക്കാർ സ്കൂളുകളിലെ പെൺകുട്ടികളുടെ പ്രവേശന നിരക്ക് 49.4 % വും പട്ടികജാതി പെൺകുട്ടികൾ  49.0%  പട്ടിക വർഗ വിഭാഗത്തിലെ പെൺകുട്ടികൾ 48.2 % ശതമാനവുമാണ്
 • 2016-17 കാലയളവിലെ കണക്ക് പ്രകാരം സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടിയ പെൺകുട്ടികൾ ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരം ജില്ലയിലാണ് (68723 - 51%). പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികൾ ഏറ്റവും കൂടുതൽ പ്രവേശനം നേടിയതും തിരുവനന്തപുരം ജില്ലയിലാണ് (12866 - 51.3%).  പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ഉയർന്ന പ്രവേശന നിരക്കും തലസ്ഥാന ജില്ലയിൽ തന്നെയാണ് (990 - 54.9 %). ഏറ്റവും കുറഞ്ഞ സ്ത്രീ അനുപാതം കാണുന്നത് ഇടുക്കി ജില്ലയിലാണ് (45.5 %). 

എയ്ഡഡ് സ്കൂളുകളിലെ പ്രവേശനം 

 • 2016-17 കാലയളവിൽ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയ പെൺകുട്ടികളുടെ എണ്ണം 1072121 (49.7 ശതമാനം) ആണ്. പട്ടികവർഗ വിഭാഗത്തിൽ നിന്നും  16295 ( 48.8%) ഉം, പട്ടികജാതി വിഭാഗത്തിൽ നിന്നും 111142 (48.63%) ഉം പെൺകുട്ടികൾ പ്രവേശനം നേടി
 • ഏറ്റവും ഉയർന്ന സ്ത്രീ പ്രവേശനം നേടിയ തൃശൂർ ജില്ലയിൽ നിന്നും 109078 കുട്ടികൾ (51.2%) ആണ് എൻറോൾ ചെയ്തത്. 47.9 % ത്തിൽ തിരുവനന്തപുരമാണ് ഏറ്റവും പിറകിൽ നിൽക്കുന്നത്. പട്ടിക വർഗ വിഭാഗത്തിൽ 56.86% എൻറോൾ ചെയ്തു മുന്നിൽ നിൽക്കുന്നതും തൃശ്ശൂർ ജില്ലയാണ്. പട്ടികജാതി വിഭാഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് 52.1% ത്തിൽ ഇടുക്കി ജില്ലയാണ് 

അൺ എയ്ഡഡ് സ്കൂളിലെ പ്രവേശനം 

 • 2016-17 കാലയളവിൽ സംസ്ഥാനത്തെ അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയ പെൺകുട്ടികൾ 203772 പേരും (48.7%), അതിൽ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളിലെ സ്ത്രീ പുരുഷ അനുപാതം യഥാക്രമം 48.9,43.9 ശതമാനവുമാണ്
 • 2016-17 കാലയളവിൽ അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയ പെൺകുട്ടികൾ ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരം ജില്ലയിലാണ് (52.9%), ഏറ്റവും കുറവ് 44.7% തൃശൂർ  ജില്ലയിലും. പട്ടിക വർഗ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പ്രവേശനം നേടിയത് കൊല്ലം ജില്ലയിലും (66.7%) കുറവ് 30.2% മലപ്പുറത്തുമാണ്. പട്ടിക ജാതി വിഭാഗത്തിൽ നിന്ന് ഉയർന്ന എൻറോൾമെൻ്റ് നിരക്കുള്ള ജില്ല (53.6%) ആലപ്പുഴ ജില്ലയാണ് 

ജില്ലയും സെക്ഷനും തിരിച്ച സ്ഥിതിവിവര കണക്കുകൾ  

സർക്കാർ സ്കൂളിലെ പ്രവേശനം 

 • 2016-17 കാലയളവിൽ സർക്കാർ സ്കൂളുകളിൽ LP വിഭാഗത്തിൽ 189755 പെൺകുട്ടികളും UP വിഭാഗത്തിൽ 155125 പെൺകുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 211549 പെൺകുട്ടികളും പ്രവേശനം നേടി. ഇത് യഥാക്രമം 49.8%, 49.6%, 48.9% എന്നിങ്ങനെയാണ് സ്ത്രീ അനുപാതം.
 • സർക്കാർ സ്കൂളുകളിൽ തിരുവനന്തപുരം ജില്ലയിലാണ് LP,UP, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്നത്. 50%ൽ അധികം പെൺകുട്ടികൾ പഠിക്കുന്ന ഏക ജില്ലയാണ് തിരുവനന്തപുരം 

എയ്ഡഡ് സ്കൂളുകളിലെ പ്രവേശനം 

 • 2016-17 കാലയളവിൽ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയ പെൺകുട്ടികളുടെ എണ്ണം 1072121 (49.7%) ആണ്. പട്ടികവർഗ വിഭാഗത്തിൽ നിന്നും  16295 (48.8%) ഉം,  പട്ടികജാതി വിഭാഗത്തിൽ നിന്നും 111142 (48.63%) പെൺകുട്ടികളും പ്രവേശനം നേടി
 • ഏറ്റവും ഉയർന്ന സ്ത്രീ പ്രവേശനം നേടിയ തൃശൂർ ജില്ലയിൽ നിന്നും 109078 കുട്ടികൾ (51.2%) ആണ് എൻറോൾ ചെയ്തത്. 47.9 % ത്തിൽ തിരുവനന്തപുരമാണ് ഏറ്റവും പിറകിൽ നിൽക്കുന്നത്. പട്ടിക വർഗ വിഭാഗത്തിൽ 56.86% എൻറോൾ ചെയ്തു മുന്നിൽ നിൽക്കുന്നതും തൃശ്ശൂർ ജില്ലയാണ്. പട്ടികജാതി വിഭാഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് 52.1% ത്തിൽ ഇടുക്കി ജില്ലയാണ് 
   

അൺ എയ്ഡഡ് സ്കൂളിലെ പ്രവേശനം 

 • 2016-17 കാലയളവിൽ സംസ്ഥാനത്തെ അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയ പെൺകുട്ടികൾ 203772 പേരും (48.7%), അതിൽ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളിലെ സ്ത്രീ പുരുഷ അനുപാതം യഥാക്രമം 48.9,43.9 ശതമാനവുമാണ്
 • 2016-17 കാലയളവിൽ അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയ പെൺകുട്ടികൾ ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരം ജില്ലയിലാണ് (52.9%), ഏറ്റവും കുറവ് 44.7% തൃശൂർ  ജില്ലയിലും. പട്ടിക വർഗ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പ്രവേശനം നേടിയത് കൊല്ലം ജില്ലയിലും (66.7%) കുറവ് 30.2% മലപ്പുറത്തുമാണ്. പട്ടിക ജാതി വിഭാഗത്തിൽ നിന്ന് ഉയർന്ന എൻറോൾമെൻ്റ് നിരക്കുള്ള ജില്ല (53.6%) ആലപ്പുഴ ജില്ലയാണ് 

ഒമ്പതാം ക്ലാസ്സിൽ റിപ്പീറ്റ് ചെയ്തവരുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങൾ

സർക്കാർ സ്കൂളുകളിലെ വിവരങ്ങൾ 

 •  2016-17 കാലയളവിൽ സർക്കാർ സ്കൂളുകളിൽ ഒമ്പതാം ക്ലാസ്സിൽ റിപ്പീറ്റ് ചെയ്‌ത പെൺകുട്ടികൾ 219 (17.6%) ഉം പട്ടിക ജാതി വിഭാഗത്തിലെ സ്ത്രീ അനുപാതം 13.4 % ഉം പട്ടിക വർഗ്ഗത്തിലെ പെൺകുട്ടികളുടെ ശതമാനം 29.5ഉം ആണ്
 • വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പെൺകുട്ടികൾ 58 (33.1%) റിപ്പീറ് ചെയ്‌തത് 

എയ്ഡഡ് സ്കൂളിലെ വിവരങ്ങൾ 

 • 2016-17 കാലയളവിൽ എയ്ഡഡ് സ്കൂളിലെ കണക്ക് പ്രകാരം  കേരളത്തിൽ 1246 പെൺകുട്ടികളാണ് റിപ്പീറ് ചെയ്തത്. ഇത് മൊത്തം കുട്ടികളുടെ 24.6 ശതമാനമാണ്. വയനാട് ജില്ലയിലാണ് പെൺകുട്ടികളുടെ ഏറ്റവും ഉയർന്ന അനുപാതം. ഇത് 40.5 ശതമാനമാണ്.
 • 308 കുട്ടികൾ റിപ്പീറ് ചെയ്‌ത പാലക്കാട് ജില്ലയിലാണ് കൂടുതൽ  പെൺകുട്ടികൾ റിപ്പീറ്റ് ചെയ്തത്  

അൺ എയ്ഡഡ് സ്കൂളിലെ വിവരങ്ങൾ 

 • 2016-17 കാലയളവിൽ അൺഎയ്ഡഡ് സ്കൂളുകളിൽ ഒമ്പതാം ക്ലാസ്സിൽ റിപ്പീറ്റ് ചെയ്ത പെൺകുട്ടികൾ മൊത്തം ശതമാനത്തിൽ 17.2% ആണ് 
 • മലപ്പുറം ജില്ലയിലെ 40 ശതമാനമാണ് കേരളത്തിലെ ഉയർന്ന സ്ത്രീ അനുപാതം. 

ഐസിഎസ്ഇ പ്രീ-പ്രൈമറി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ജില്ല തിരിച്ചുള്ള സ്ഥിതിവിവര കണക്കുകൾ

 • 2016-17 കാലയളവിൽ ഐസിഎസ്ഇ പ്രീ-പ്രൈമറി വിഭാഗത്തിലെ പെൺകുട്ടികളുടെ എണ്ണം 12894 (47.03%) വരും. എന്നാൽ പട്ടികജാതി വിഭാഗത്തിൽ 342 പെണ്കുട്ടികളുണ്ട്. അഥവാ, മൊത്തം പട്ടികജാതി കുട്ടികളുടെ 45.91 ശതമാനവും പട്ടിക വർഗ വിഭാഗത്തിൽ 43.33 ശതമാനവുമാണ് സ്ത്രീ അനുപാതം 
 • ഏറ്റവും കൂടുതൽ പെൺകുട്ടികളുടെ അനുപാതം ഉയർന്നു നിൽക്കുന്നത് തിരുവനന്തപുരത്താണ് (53.13%).

ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജില്ല തിരിച്ചുള്ള സ്ഥിതിവിവര കണക്കുകൾ 

 • 2016-17 കാലയളവിലെ കണക്കു പ്രകാരം കേരളത്തിൽ 3202 പെൺകുട്ടികൾ പഠിക്കുന്നു. ഇത് മൊത്തം കുട്ടികളുടെ 47.7 ശതമാനമാണ്. 51.70% ശതമാനം സ്ത്രീകൾ പഠിക്കുന്ന പത്തനംതിട്ട ജില്ലയാണ് പെൺകുട്ടികളുടെ അനുപാതത്തിൽ മുന്നിൽ നിൽക്കുന്നത്.
 • 2016-17 കാലയളവിലെ കണക്കു പ്രകാരം കേരളത്തിൽ 165 സ്ത്രീകളായ അധ്യാപകർ പഠിപ്പിക്കുന്നു. ഇത് മൊത്തം അധ്യാപകരുടെ 49.4 % വരുന്നു. 66.67% സ്ത്രീകൾ പഠിപ്പിക്കുന്ന കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ത്രീകളുള്ളത്. 

ടെക്‌നിക്കൽ ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ ജില്ലാതിരിച്ചും കമ്മ്യൂണിറ്റി തിരിച്ചുമുള്ള സ്ഥിതിവിവര കണക്കുകൾ 

 • 2016-17 കാലയളവിൽ കേരളത്തിലെ  ടെക്‌നിക്കൽ ഹൈസ്കൂളിലെ പെൺകുട്ടികളുടെ എണ്ണം 576  ആണ്. ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന ജില്ല 113 കുട്ടികൾ പഠിക്കുന്ന മലപ്പുറമാണ്.
 • കേരളത്തിൽ പട്ടിക ജാതി വിഭാഗത്തിൽ നിന്ന് 109 കുട്ടികളും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് 6 കുട്ടികളും ടെക്‌നിക്കൽ സ്കൂളിൽ പഠിക്കുന്നു 

ടെക്‌നിക്കൽ ഹൈസ്കൂളിലെ അധ്യാപകരുടെ ജില്ലാതിരിച്ചും കമ്മ്യൂണിറ്റി തിരിച്ചുമുള്ള സ്ഥിതിവിവര കണക്കുകൾ 

 • 2016-17 കാലയളവിൽ കേരളത്തിലെ  ടെക്‌നിക്കൽ ഹൈസ്കൂളിലെ സ്ത്രീ അധ്യാപകരുടെ എണ്ണം 170  ആണ്. ഏറ്റവും കൂടുതൽ സ്ത്രീകൾ പഠിപ്പിക്കുന്ന ജില്ല 22 പേർ ഉള്ള കോട്ടയമാണ് 
 • കേരളത്തിൽ പട്ടിക ജാതി വിഭാഗത്തിൽ നിന്ന് 14 അധ്യാപകരും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് 2 അധ്യാപകരുമാണ് ടെക്‌നിക്കൽ സ്കൂളിൽ പഠിപ്പിക്കുന്നത്