വനിതാദിനം: സംസ്ഥാനത്ത് 123 സ്റ്റേഷനുകൾ വനിതാ പോലീസ് ഉദ്യോഗസ്ഥർ നിയന്ത്രിച്ചു

വനിതാദിനം
വനിതാദിനം

അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ 123 പോലീസ് സ്റ്റേഷനുകൾ  വനിതാ ഓഫീസർമാർ നിയന്ത്രിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ, ജി.ഡി ഇൻ ചാർജ്, പാറാവ്, പി.ആർ.ഒ ചുമതലകൾ വനിതാ ഉദ്യോഗസ്ഥരാണ് വഹിച്ചത്. തിരുവനന്തപുരം സിറ്റിയിൽ കൻറോൺമെൻറ്, തമ്പാനൂർ, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളും റൂറലിൽ കിളിമാനൂർ, ആറ്റിങ്ങൽ, കല്ലമ്പലം, വെഞ്ഞാറമൂട്, നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നീ സ്റ്റേഷനുകളുമാണ് വനിതകൾ നിയന്ത്രിച്ചത്.

മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിലും ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലും വനിതാ കമാൻഡോമാരെ നിയോഗിച്ചിരുന്നു. ഹൈവേ പട്രോൾ വാഹനങ്ങളിലും വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.