ബി.സുജാതാദേവി

suja

ഇംഗ്ലീഷ് അധ്യാപികയും എഴുത്തുകാരിയുമാണ് പ്രൊഫ. ബി.സുജാതാദേവി. സുജാതാദേവി 'ദേവി' എന്ന പേരിൽ കവിതയും 'സുജാത'യെന്ന പേരിൽ ഗദ്യവും എഴുതിയിരുന്നു. ‘കാടുകളുടെ താളം തേടി’ എന്ന യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാരസാഹിത്യത്തിനുള്ള അവാർഡ് ലഭിച്ചു.

കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും പ്രൊഫ. വി.കെ.കാർത്യായനി അമ്മയുടെയും മൂന്നാമത്തെ മകളാണ്.പ്രൊഫ. ബി.ഹൃദയകുമാരി, കവയിത്രി സുഗതകുമാരി എന്നിവർ മൂത്ത സഹോദരിമാരാണ്.തിരുവനന്തപുരം വിെമൻസ് കോളേജിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം വിമെൻസ് കോളജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു.

മൃൺമയി എന്ന കവിതാസമാഹാരവും ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് ഒരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിസ്ഥിതി, സഞ്ചാരം എന്നീ വിഷയങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലും ഒട്ടേറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അപ്രകാശിതമായ കവിതകളും ഒട്ടേറെയുണ്ട്. പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളിൽ സഹോദരി സുഗതകുമാരിക്കൊപ്പം പ്രവർത്തിച്ചു. ഹിമാലയപരിസ്ഥിതി പഠനത്തിന് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.