ഡോ കെ മുത്തുലക്ഷ്മി 

സാഹിത്യം
Muthulekshmi

എഴുത്തുകാരിയും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തിരുവനന്തപുരം കേന്ദ്രത്തിലെ അദ്ധ്യാപികയുമാണ് ഡോ കെ മുത്തുലക്ഷ്മി. ചരകസംഹിത, ചരകപൈതൃകം എന്ന ശീർഷകത്തിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഈ വിവർത്തനത്തിന് കേരള സാഹിത്യ അക്കാദമിയുടെ 2008-ലെ പുരസ്കാരം ലഭിച്ചു.

ആയുർവേദാചാര്യൻ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുല്പാടിന്റെയും കോയിക്കൽ വിശാലാക്ഷി തമ്പുരാട്ടിയുടെയും മകളാണ്.ചരകപൈതൃകം, സുശ്രുതപൈതൃകം,ആത്മദർശനത്തിൻെറ പൊരുൾ എന്നീ തര്‍ജമകളും പ്രശസ്തമാണ്.ടീച്ചർ എക്സ്ചേഞ്ച് പ്രോഗ്രാമിനായി 2009 ൽ കൊൽക്കത്ത സർവകലാശാലയിലെ സംസ്കൃത വകുപ്പ് സന്ദർശിക്കുകയും അവിടെ ക്ലാസുകൾ നടത്തുകയും ചെയ്തു.