കെ പത്മം
കെ പത്മം പത്രരംഗത്ത് വരുന്നത് ഭർത്താവ് കെ. ദാമോദരനെ പത്രപ്രവർത്തനരംഗത്ത് സഹായിച്ചുകൊണ്ടാണ്. 1950തുകളിൽ കെ. പത്മമായിരുന്നു ‘ന്യൂ ഏജ്' ലെ ധാരാളം ലേഖനങ്ങൾ നവയുഗത്തിനുവേണ്ടി തർജ്ജമ ചെയ്തത്. ഗുരുവായൂർ നഗരസഭയുടെ ആദ്യ കൗൺസിലിൽ അംഗമായിരുന്നു. തൃശൂർ ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചു.
ജനയുഗത്തിൽ വരുന്ന ലേഖനങ്ങൽ പലതും പ്രൂഫ് നോക്കിയിരുന്നതും പത്മമായിരുന്നു. സി ഉണ്ണിരാജ, ഇ എം എസ് നമ്പൂതിരിപ്പാട് എന്നിവരുടെ രാഷ്ട്രീയ ലേഖനങ്ങളും പി ആർ നമ്പ്യാരുടെ ആദ്യാപക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും കേരളീയൻ എഴുതിയിരുന്ന കർഷകരുടെ പ്രശ്നങ്ങളെ സംബന്ധിച്ച് ജനയുഗത്തിൽ എഴുതുന്ന ലേഖനങ്ങളും പലപ്പോഴും പ്രൂഫ് വായിക്കുന്ന ഉത്തരവാദിത്തം പദ്മത്തിനായിരുന്നു. കുറച്ചുകാലം ദേശാഭിമാനിയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇടക്കാലത്ത് "ദേശാഭിമാനി"യിൽ ലൈബ്രേറിയനായും പ്രവർത്തിച്ചു.ഒട്ടേറെ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
ഗുരുവായൂർ നങ്ങാട്ടിൽ പുത്തൻവീട്ടിൽ പരേതരായ കുട്ടികൃഷ്ണമേനോന്റെയും കുഞ്ഞിലക്ഷ്മിയമ്മയുടെയും മകളായി 1926 ചിങ്ങത്തിലാണ് ജനിച്ചത്. ഇന്റർമീഡിയറ്റിൽ ഉയർന്ന മാർക്കോടെ പഠനം പൂർത്തിയാക്കി. തുടർന്ന് കണ്ണൂരിൽ റെവന്യുവകുപ്പിൽ ജോലി ചെയ്തു. 1946ലാണ് കെ ദാമോദരനുമായുള്ള വിവാഹം. 1965ൽ ദാമോദരൻ രാജ്യസഭാംഗമായപ്പോൾ ഡൽഹിയിലേക്ക് താമസം മാറ്റി. 1976ൽ അദ്ദേഹത്തിന്റെ മരണശേഷം കേരളത്തിലേക്ക് മടങ്ങി. നാട്ടിൽ തിരിച്ചെത്തിയ ശേഷവും പൊതുപ്രവർത്തനവും എഴുത്തും തുടർന്നു.