സംഘടിത മേഖലയിലെ സ്ത്രീകൾ
സംഘടിത മേഖലയിലെ തൊഴിലാളികളില്‍ സ്ത്രീകളുടെ അനുപാതം (44.2 ശതമാനം) പുരുഷന്മാരെ അപേക്ഷിച്ച് കുറവാണ് (55.8 ശതമാനം). എന്നാൽ സംഘടിത മേഖലയിലെ മൊത്തം തൊഴിലാളികളില്‍ സ്ത്രീകളുടെ എണ്ണം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വര്‍ധനവ് കാണിക്കുന്നു. സംഘടിത മേഖലയിലെ മൊത്തം വനിതാ തൊഴിലാളികളിൽ (5,88,779) ഭൂരിപക്ഷവും (62.6 ശതമാനം) സ്വകാര്യമേഖലയിൽ ഏർപ്പെട്ടിരിക്കുന്നതായി കാണാന്‍ സാധിക്കുന്നു. സംഘടിത മേഖലയിലെ തൊഴിൽ സ്ഥിതിവിവരക്കണക്കുകളുടെ മേഖല തിരിച്ചുള്ള ശതമാനം പരിശോധിക്കുമ്പോൾ, പൊതുമേഖലയിലെ അവരുടെ സഹപ്രവര്‍ത്തകരായ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾ പിന്നാക്കാവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നു. പൊതുമേഖലയിൽ സ്ത്രീകളുടെ തൊഴിൽ വിഹിതം 2.2 ലക്ഷമാണ്, ഇത് 2020 ൽ 34.6 ശതമാനമാണ്. സ്വകാര്യമേഖലയിലെ സ്ത്രീകളുടെ തൊഴില്‍ വിവിതം 3.7 ലക്ഷമാണ് (51 ശതമാനം).
സംഘടിത മേഖലയിലെ തൊഴിൽ
വര്‍ഷം | പൊതു മേഖല | സ്വകാര്യ മേഖല | ആകെ | ||||||
പുരുഷന്മാര് | സ്ത്രീകള്‍ | ആകെ | പുരുഷന്മാര് | സ്ത്രീകള്‍ | ആകെ | പുരുഷന്മാര് | സ്ത്രീകള്‍ | ആകെ | |
2018 | 363982 | 189942 | 553924 | 324301 | 335752 | 660053 | 688283 | 525694 | 1213977 |
ശതമാനം | 65.7 | 34.3 | 100 | 49.1 | 50.9 | 100 | 56.7 | 43.3 | 100 |
2019 | 366812 | 193807 | 560619 | 344004 | 342877 | 686881 | 710816 | 536684 | 1247500 |
ശതമാനം | 65.4 | 34.6 | 100 | 50.1 | 49.9 | 100 | 57 | 43 | 100 |
2020 | 361695 | 193224 | 554919 | 331294 | 368153 | 699447 | 692989 | 561377 | 1254366 |
ശതമാനം | 63.81 | 36.19 | 100 | 49.03 | 50.97 | 100 | 55.79 | 44.21 | 100 |
സംഘടിത മേഖലയിലെ സ്ത്രീകളുടെ തൊഴിൽ കഴിഞ്ഞ 15 വർഷമായി പൊതു, സ്വകാര്യ മേഖലകളിൽ വളരുകയാണ്. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളുടെ വർധന പൊതുമേഖലയേക്കാൾ കൂടുതലാണ്, സ്വകാര്യമേഖലയില്‍ പുരുഷന്മാരേക്കാൾ കൂടുതല്‍ സ്ത്രീകളാണ്. ചിത്രം 8.1.4 പ്രകാരം സ്ത്രീകൾക്കിടയിലെ തൊഴിൽ വളർച്ച പുരുഷന്മാരേക്കാൾ കൂടുതലാണ് എന്നതാണ്.
സംഘടിത മേഖലയിലെ സ്ത്രീകളുടെ തൊഴിലിന്റെ വളർച്ച
വിവിധ സർക്കാർ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പൊതുമേഖലയിലെ തൊഴിലിന്റെ തരം തിരിച്ചുള്ള പരിശോധനയിൽ സ്ത്രീകളുടെ അനുപാതം ഏറ്റവും ഉയര്‍ന്നത് സംസ്ഥാന സര്‍ക്കാര്‍ ജോലികളിലാണെന്നു വ്യക്തമാക്കുന്നു തൊട്ടു താഴെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഈ അനുപാതം ഏറ്റവും കൂടുതൽ.
വിവിധ തരത്തിലുള്ള സർക്കാർ സ്ഥാപനങ്ങളില്‍ ജോലി ചെയുന്ന സ്ത്രീകളുടെ ജില്ല തിരിച്ചുള്ള എണ്ണം അനുബന്ധം 8.1.4 -ൽ നൽകിയിരിക്കുന്നു. പൊതുമേഖലയിലെ ജീവനക്കാരില്‍ വനിതകളുടെ എണ്ണവും അനുപാതവും ഏറ്റവും കൂടുതല്‍ കൊല്ലം ജില്ലയിലാണ്. എന്നാൽ സംസ്ഥാന സർക്കാരിൽ ഏറ്റവും കൂടുതൽ വനിതാ ജീവനക്കരുള്ളത് തിരുവനന്തപുരത്തും രണ്ടാമതായി എറണാകുളവുമാണ്. കേന്ദ്രസർക്കാർ ജീവനക്കാക്കാരുടെ കണക്കെടുത്താല്‍ വനിതാ പ്രാതിനിധ്യം കൂടുതല്‍ തിരുവനന്തപുരവും രണ്ടാമതായി എറണാകുളവുമാണ്.
സർക്കാരിന്റെ വിവിധ തലങ്ങളിലെ വനിതാ ജീവനക്കാരുടെ തരംതിരിച്ചുള്ള കണക്ക്
വര്‍ഷം | 2018-19 | 2019-20 | ||||
ഗവൺമെന്റിന്റെ തരം | ആകെ | വനിതകള്‍ | ശതമാനത്തില്‍ | ആകെ | വനിതകള്‍ | ശതമാനത്തില്‍ |
കേന്ദ്ര സര്‍ക്കാര്‍ | 59924 | 14594 | 24.4 | 59971 | 14745 | 24.5 |
സംസ്ഥാന സര്‍ക്കാര്‍ | 262046 | 105004 | 40.1 | 260170 | 104628 | 40.2 |
കേന്ദ്രവുമായി പങ്കിട്ടത് | 82154 | 25828 | 31.4 | 80800 | 25968 | 32.1 |
സംസ്ഥാനവുമായി പങ്കിട്ടത് | 131597 | 39218 | 29.8 | 129290 | 38666 | 29.9 |
എൽ.എസ്.ജി.ഐ | 24898 | 9163 | 36.8 | 24688 | 9217 | 37.3 |
ആകെ | 560619 | 193807 | 34.6 | 554919 | 193224 | 34.8 |
അവലംബം : തൊഴില്‍ ഡയറക്ടറെററ്