കേരള വനിതാ കമ്മീഷൻ

തിരുവനന്തപുരത്തുള്ള വനിതാ കമ്മീഷൻ ഓഫീസ്

കേരളത്തിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനായി കേരള വുമൺ കമ്മീഷൻ ആക്ട് 1990 , സെക്ഷൻ 5  അനുസരിച്ചു 1996 മാർച്ച് 14 നു സ്ഥാപിതമായ നിയമസ്ഥാപനമാണ് കേരള വനിതാ കമ്മീഷൻ. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അന്വേഷിക്കാനും പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ട നടപടികൾക്കായി സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യാനും വനിതാ കമ്മീഷന് അധികാരമുണ്ട്.

വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ പ്രശസ്ത കവയിത്രി സുഗതകുമാരിയായിരുന്നു. ശ്രീമതി. എം. സി. ജോസഫയ്‌നാണ് ഇപ്പോഴത്തെ ചെയർപേഴ്സൺ. ചെയർപേഴ്സൺ കൂടാതെ 3 അംഗങ്ങളും 2 എക്‌സ്-ഒഫിഷ്യോ അംഗങ്ങളും ചേർന്നതാണ് കേരള വനിതാ കമ്മീഷൻ. 

M C Josephine എന്നതിനുള്ള ചിത്ര ഫലം
എം. സി. ജോസഫൈൻ

ശാരീരിക, മാനസിക, ലൈംഗികാതിക്രമങ്ങൾക്കിരയാകുന്ന ഏതൊരു സ്ത്രീക്കും നേരിട്ട് വനിതാ കമ്മീഷനെ സമീപിക്കാവുന്നതാണ്. പരാതികൾ ഒരു വെള്ളപേപ്പറിൽ പരാതിക്കാരിയുടെയും അക്രമിയുടെയും പൂർണ്ണമേൽവിലാസം സഹിതം എഴുതിനൽകുകയോ, കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്ന നിശ്ചിത ഫോറം പൂരിപ്പിച്ചു നൽകുകയോ ചെയ്യാം. പരാതി നൽകുന്നതിന് ഒരു വക്കീലിന്റെ സഹായം ആവശ്യമില്ല. എന്നാൽ പരാതിക്കാരിക്ക് നിയമസഹായം ആവശ്യമായി വരികയാണെങ്കിൽ ലീഗൽ സർവീസ് അതോറിറ്റികൾ വഴി സൗജന്യമായി വക്കീലിനെ നിയമിച്ചുതരാനുള്ള അധികാരം വനിതാ കമ്മീഷനുണ്ട്. സിവിൽ സ്വഭാവമുള്ള പരാതികളും വിവാഹമോചനത്തിനായുള്ള പരാതികളും വനിതാ കമ്മീഷൻ പരിഗണിക്കുന്നതല്ല. ജില്ലകൾ തോറും നടത്തുന്ന അദാലത്തുകൾ വഴിയാണ് വനിതാ  കമ്മിഷൻ പരാതികൾ തീർപ്പാക്കുന്നത്. പരാതിക്കാരെയും എതിർകക്ഷികളെയും ഒരുമിച്ചു വിളിപ്പിച്ചു ഇരുഭാഗത്തിനും പറയാനുള്ളത് കേട്ടശേഷം വേണ്ട തീരുമാനങ്ങൾ എടുക്കുകയാണ് അദാലത്തിൽ ചെയ്യുന്നത്.

ലൈംഗികാതിക്രമങ്ങളിലും മറ്റും മാനസികമായി തളർന്നുപോയ സ്ത്രീകൾക്ക് കൗൺസിലിങ് ഏർപ്പെടുത്തുക, വീടുകളിലേക്ക് തിരിച്ചുപോകാനാവാത്ത സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി താൽക്കാലിക താമസസൗകര്യങ്ങൾ (ഷോർട്ട് സ്റ്റേ ഹോംസ്) ഏർപ്പെടുത്തുക, ഇരകളായ സ്ത്രീകൾക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുക എന്നിവയും വനിതാ കമ്മീഷന്റെ അധികാരങ്ങളാണ്. ഒരു നിയമസ്ഥാപനം എന്ന നിലയിൽ സ്ത്രീകളുമായി  ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും വനിതാ കമ്മീഷന് ഇടപെടാം. അന്യായമായ എന്ത് നടപടികളിലും അന്വേഷണം നടത്തി തീരുമാനമെടുത്തു ആ വിഷയത്തിൽ തുടർന്ന് എന്ത് നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനും വനിതാ കമ്മീഷന് കഴിയും. ഇത്തരം വിഷയങ്ങളിൽ അന്വേഷണം നടത്തുന്നത് വനിതാ കമ്മീഷൻ ഡയറക്ടറായ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ്.  സ്ത്രീകളുടെ സാമൂഹികനില മെച്ചപ്പെടുത്താനും കമ്മീഷന് ഉത്തരവാദിത്വമുണ്ട്. അതിനായി സംസ്ഥാന പൊതുസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് തുല്യ അവസരം ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യാനും വനിതാ കമ്മീഷന് അധികാരമുണ്ട്.

കമ്മീഷൻ പ്രവർത്തനങ്ങൾ

1.സ്ത്രീകൾക്ക് എതിരായി നടക്കുന്ന ഏതുതരം അതിക്രമൾക്കുമെതിരെ കമ്മീഷൻ അന്വേഷണം നടത്തുകയും തീരുമാനം കൈക്കൊള്ളുകയും വേണ്ട നടപടി സ്വീകരിക്കുവാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യുക.

2.സ്ത്രീകളെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിലും സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളിലും ഡയറക്ടർ അന്വേഷണം നടത്തുകയും തിരുത്തൽ നടപടികൾ സ്വീകരിക്കുവാൻ സർക്കാരിന് ശുപാർശ നൽകുകയും ചെയ്യുക.

3.താഴെപ്പറയുന്ന കാര്യങ്ങളിൽ വാർഷിക റിപ്പോർട്ട് ഗവണ്മെന്റിനു സമർപ്പിക്കുക

  • ഭരണഘടനയിൽ പ്രതിപാദിക്കുന്ന സമത്വത്തിനുള്ള അവകാശത്തെ ബാധിക്കുന്ന തരത്തിൽ നിലവിലുള്ള നിയമങ്ങളുടെ കുറവുകളും പോരായ്മകളും പരിഹരിക്കുവാൻ വേണ്ട നിയമനടപടികൾ സ്വീകരിക്കുക.
  • സ്ത്രീകളെ സംബന്ധിക്കുന്ന നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തകളും കുറവുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് അത്തരം നിയമങ്ങളിൽ വേണ്ട ഭേദഗതികൾ വരുത്തുവാൻ സർക്കാരിനു ശുപാർശ ചെയ്യുക
  • സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷനും പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന നിയമനങ്ങളിലും സ്ഥാനക്കയ