വണ്‍ ഡേ ഹോം (ഏകദിന വസതി)

തലസ്ഥാന നഗരിയില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി വിവിധ ജില്ലകളില്‍ നിന്ന് തനിച്ച് എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസ സൗകര്യം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഏകദിന വസതി (One Day Home) എന്ന പദ്ധതി തിരുവനന്തപുരം തമ്പാനൂര്‍ KSRTCടെര്‍മിനല്‍ സ്റ്റേഷനില്‍ ഉള്ള കെട്ടിട സമുചയത്തിലെ 8-ാ0 നിലയില്‍ തിരുവനന്തപുരം നഗരസഭയുടെ സംയുക്ത പങ്കാളിത്തത്തോടെ  നടപ്പിലാക്കുന്നു.തിരുവനന്തപുരം തലസ്ഥാന നഗരിയില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍, അമ്മമാരോടൊപ്പമുള്ള 12 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്. 

അശരണരായ  വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. ടി സ്ഥാപനത്തില്‍ പ്രവേശനം എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്.ഒരാള്‍ക്ക് 1 ദിവസത്തേയ്ക്കു് മാത്രമാണ്  പ്രവേശനം അനുവദിക്കുക.  ഒരു ദിവസത്തിന് ഡോര്‍മെറ്ററിയ്ക്ക് 150/- രൂപയും ക്യുബികിളില്‍ 250/- രുപയുമാണ് ചാര്‍ജ്ജ്.  അടിയന്തര സാഹചര്യങ്ങളില്‍  3 ദിവസംവരെ പ്രവേശനം അനുവദിക്കുന്നതാണ്.  ഒരു ദിവസത്തില്‍ കൂടുതല്‍ താമസിക്കേണ്ടി വന്നാല്‍ അധികമായി വേണ്ടി വരുന്ന ഓരോ ദിവസത്തിനും യഥാക്രമം 200/- രൂപയും 300/-രൂപയും അടച്ച് പ്രവേശനം നേടാവുന്നതാണ്.   3 ദിവസത്തിനു കൂടുതല്‍ അനുവദനീയമല്ല.