ലോക വ്യാപാര സംഘടനയുടെ തലപ്പത്ത് ആദ്യമായി ഒരു വനിത

ലോക വ്യാപാര സംഘടന എൻഗോസി എന്നതിനുള്ള ചിത്ര ഫലം

ഡോ. എൻഗോസി ഒകോൻജോ-ഇവേല

നൈജീരിയൻ സാമ്പത്തിക ശാസ്ത്രജ്ഞയായ ഡോ. എൻഗോസി ഒകോൻജോ-ഇവേലയെ തിങ്കളാഴ്ച ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ.) മേധാവിയായി തിരഞ്ഞെടുത്തു. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ആഫ്രിക്കൻ വംശജയും ആദ്യ വനിതയുമാണിവർ. 

നൈജീരിയയിലെ ഡെൽറ്റ സംസ്ഥാനത്തെ ഒഗ്വാഷി-ഉക്വുവിലാണ് എൻഗോസിയുടെ ജനനം. 1976-ലാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. ഹാ‍ര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് വിദ്യാഭ്യാസം. എംഐടിയിൽ നിന്നും പിഎച്ച്ഡി നേടി. 

നൈജീരിയയുടെ ധനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ച ഒകോൻജോ ലോകബാങ്കിലെ 25 വർഷത്തെ പ്രവൃത്തിപരിചയവുമായാണ് ഡബ്ല്യു.ടി.ഒ.യുടെ തലപ്പത്തേയ്‌ക്കെത്തുന്നത്. ട്വിറ്റർ, സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക്, വാക്സിൻ അലയൻസ് എന്നിവയുടെ ബോർഡ് അംഗം, ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രത്യേക