കെ എസ് ചിത്രയെ ലോക വനിതാ ദിനത്തിൽ ആദരിച്ച് വിക്രം സാരാഭായി സ്പെയ്സ് സെന്റെർ

കെ എസ് ചിത്ര
ചിത്ര

പദ്മഭൂഷൺ ബഹുമതി നേടിയ പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയെ ലോക വനിതാ ദിനത്തിൽ ആദരിക്കുന്നു. വിക്രം സാരാഭായി സ്പെയ്സ് സെന്റെറിലെ വനിതാ വിഭാഗമാണ് ആദരവ് സംഘടിപ്പിച്ചിരിക്കുന്നത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം സന്ദേശം നൽകും.  തിരുവനന്തപുരം കളക്ടർ നവജ്യോത് ഖോസ ഐഎസ് പ്രത്യേക പ്രഭാഷണം നടത്തും. 

അന്താരാഷ്ട്ര വനിതാദിന ആഘോഷങ്ങളുടെ ചെയർപേഴ്സൺ എസ്. ഗീതയുടെ സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നത്.  സ്പേസ് സെൻറിന്റെ ഡയറക്ടർ എസ് സോമനാഥാണ് അധ്യക്ഷപദം അലങ്കരിക്കുന്നത്. കെ എസ് ചിത്രയുടെ മറുപടിപ്രസംഗം ഉണ്ടായിരിക്കും.വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ യൂട്യൂബ് ചാനലിലൂടെ വൈകിട്ട് 7 മണിക്കാണ് അനുമോദന പരിപാടി സംപ്രേഷണം ചെയ്യുന്നത്.