നസ്രിയ നസീം

നസ്രിയ നസീം
നസ്രിയ നസീം


ബാലതാരമായാണ് നസ്രിയ നസീം അഭിനയജീവിതം തുടങ്ങിയത്.ആദ്യ സിനിമ,ബ്ലെസ്സിയുടെ "പളുങ്ക്". നസ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരിക ആയിട്ടാണ്. പിന്നീട് മഞ്ച് സ്റ്റാർ സിംഗറിന്റെ അവതാരിക ആയ നസ്രിയ, "ഒരു നാൾ വരും" എന്ന സിനിമയിൽ ബാലതാരമായി സിനിമയിലേയ്ക്ക് തിരിച്ചെത്തി. യുവ എന്ന മ്യൂസിക് വീഡിയോയിലെ പ്രകടനമാണ്  നസ്രിയയെ പോപ്പുലർ ആക്കിയത്. തുടർന്ന്  "മാഡ് ഡാഡ്" എന്ന സിനിമയിൽ ആദ്യമായി നായികാവേഷം ചെയ്തു. യുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച "നേരം" എന്ന സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി.അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. 2014 ൽ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.

നസീം ബീന  എന്നിവർ മാതാപിതാക്കളും നവീൻ ഏകസഹോദരനുമാണ്.ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാർഥിനി ആയിരുന്നു. മലയാളചലച്ചിത്രനടൻ ഫഹദ് ഫാസിലുമായി 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി. 2014 ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ 2018 ൽ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.