ഷെല്‍ട്ടര്‍ ഹോമുകള്‍

ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 പ്രകാരം ഗാര്‍ഹിക പീഢനങ്ങള്‍ക്കിരയാകുന്ന വനിതകള്‍ക്ക് സൗജന്യ ഭക്ഷണം,  സൗജന്യ താമസ സൗകര്യം, സൗജന്യ വസ്ത്രം, കൗണ്‍സിലിംഗ്, സൗജന്യ നിയമ സഹായം, വൈദ്യ സഹായം, തൊഴില്‍  അധിഷ്ഠിത പരിശീലനം, കുട്ടികളുടെ സംരക്ഷണത്തിനും പഠനത്തിനുമുള്ള സൗകര്യങ്ങള്‍ എന്നീ സേവനങ്ങള്‍ ഷെല്‍ട്ടര്‍ ഹോം മുഖേന നല്‍കുന്നു.  2014-15 മുതല്‍ ,സര്‍ക്കാര്‍ ധനസഹായത്താല്‍ സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് മുഖേന ഷെല്‍ട്ടര്‍ ഹോമുകള്‍ നടപ്പിലാക്കി വരുന്നു.  ഗാര്‍ഹിക പീഢനത്തിന് ഇരയാകുന്ന സ്ത്രീകളേയും കുട്ടികളെയുമാണ് ഈ ഹോമുകളില്‍ താല്‍ക്കാലികമായി (പരമാവധി രണ്ട് വര്‍ഷം വരെ ) താമസിപ്പിക്കുന്നത്.  സംസ്ഥാനത്ത് നിലവിൽ 11 ഷെൽട്ടർ ഹോമുകൾ പ്രവർത്തിക്കുന്നു.  2020-21 സാമ്പത്തിക വർഷത്തിൽ ഷെൽട്ടർ ഹോം പദ്ധതിയിലൂടെ 636 സ്ത്രീകൾക്കും അവരുടെ 411 കുട്ടികൾക്കും അഭയം നൽകുകയും 445 കുടുംബങ്ങളെ കൗണ്‍സിലിംഗിലൂടെ കുടുംബവുമായി ഒന്നിപ്പിക്കുകയും ചെയതു.  കൂടാതെ 49  ഗുണഭോക്താക്കള്‍ക്ക് സ്ഥിരവരുമാനം ലഭിയ്ക്കുന്ന ജോലി ഉറപ്പ് വരുത്തുകയും ഷെല്‍ട്ടര്‍ ഹോമില്‍ അഭയം നല്‍കിയ 6 യുവതികളുട വിവിഹം നടത്തിക്കൊടുക്കുകയും ചെയ്തു.