തിരുവിതാംകൂറിന്റെ ജാൻസി റാണി:-അക്കാമ്മ ചെറിയാൻ

തിരുവിതാംകൂറിന്റെ ജാൻസി റാണിയെന്ന് എം. കെ. ഗാന്ധി വിശേഷിപ്പിച്ച ധീര വനിതായാണ് സ്വാതന്ത്ര സമര പോരാളിയായിരുന്ന അക്കാമ്മ ചെറിയാൻ. അദ്ധ്യാപിക ആയിരുന്ന അവർ തന്റെ സേവനം രാജ്യത്തിനു ആവശ്യമുണ്ടെന്നു തിരിച്ചറിഞ്ഞു സ്റ്റേറ്റ് കോൺഗ്രസ്സിൽ പ്രവർത്തിയ്ക്കുകയും ദിവാൻ സി.പി. രാമസ്വാമി അയ്യർക്കും തിരുവിതാംകൂർ രാജാവിനെതിരെയും സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നിർദ്ദേശ പ്രകാരം പ്രക്ഷോഭം സംഘടിപ്പിയ്ക്കുകയും അതിൽ വിജയിയ്ക്കുകയും ചെയ്തു.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നിരവധി തവണ ജയിൽവാസം അനുഭവിച്ച അക്കാമ്മ സർ സി. പി.യുടെ  സ്വതന്ത്ര തിരുവിതാംകൂർ വാദത്തെ എതിർത്തതിനും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പിള്ളിയിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപെട്ടു. 1972 ൽ കേന്ദ്ര സർക്കാർ, സ്വാതന്ത്രസമര സേനാനികൾക്കുള്ള താമ്രപത്രം നൽകി അവരെ ആദരിച്ചു.  ജീവിതം ഒരു സമരം എന്ന പേരിൽ ആത്മകഥ പ്രസദ്ധീകരിച്ചിട്ടുണ്ട്.