ആശ ലത

 വിവർത്തനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരിയാണ് ആശാലത. ആടിന്റെ വിരുന്ന് എന്ന പേരിൽ മരിയോ വർഗാസ്‌ യോസയുടെ 'ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട്' എന്ന പ്രശസ്ത നോവലിന്റെ വിവർത്തനത്തിനായിരുന്നു പുരസ്കാരം.

മൂവാറ്റുപുഴയിൽ ജനിച്ചു. നിർമ്മല ഹൈസ്കൂൾ, മഹാരാജാസ് കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവടങ്ങളിൽ പഠിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ മലയാള വിഭാഗത്തിൽ ഗവേഷണം ചെയ്യുന്നു.

കൃതികൾ

കടൽപ്പച്ച (കവിതാ സമാഹാരം)
ആഗോളവത്കരണവും അസംതൃപ്തികളും - ജോസഫ്‌.ഇ.സ്‌റ്റിഗ്ലിസ്‌ (വിവർത്തനം രാജഗോപാലിനോടൊപ്പം)
യുദ്ധഭാഷണങ്ങൾ - അരുന്ധതി റോയ് (വിവർത്തനം)
ആടിന്റെ വിരുന്ന് - മരിയോ വർഗാസ്‌ യോസയുടെ 'ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട്'