ജെ. അരുന്ധതി

ജെ. അരുന്ധതി

പന്ത്രണ്ടാം നിയമസഭയിൽ വാമനപുരത്തു നിന്ന് സിപിഐഎം പ്രതിനിധിയായാണ് ജെ. അരുന്ധതി നിയമസഭയിലെത്തുന്നത്. വിദ്യാർത്ഥിയായിരിയ്ക്കുമ്പോൾ തന്നെ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്നു വന്ന അരുന്ധതി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വെമ്പായം ഗ്രാമ പഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലംഗമായിരുന്നു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി, സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും അരുന്ധതി പ്രവർത്തിച്ചു.