മഞ്ജു വാര്യർ

രണ്ട് ഭാഷകൾ, രണ്ട് ചിത്രങ്ങൾ, രണ്ട് പുരസ്കാരങ്ങൾ; നേട്ടങ്ങളുടെ നെറുകയിൽ മഞ്ജു  വാര്യർ-Manju Warrier receives two awards for Lucifer and Asuran

മഞ്ജു വാര്യർ (1978-

1978-ൽ തമിഴ്‌നാട്ടിലെ നാഗർകോവിലിലാണ് മഞ്ജു വാര്യർ ജനിച്ചത്. രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടിയ മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് വന്നത്. 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം ശ്രദ്ധിയ്ക്കപ്പെട്ടു. 

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് 1996-ലെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് മഞ്ജുവിന് ലഭിച്ചു. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് 99-ലെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിലെ ജൂറിയുടെ പ്രത്യക പരാമർശത്തിന് പാത്രമായി. മലയാളത്തെ കൂടാതെ തമിഴിലും അഭിനയിച്ചിട്ടുള്ള മഞ്ജു പിന്നണി ഗായിക എന്ന നിലയിലും