കേരളത്തിലെ ജനസംഖ്യ - ഒരു ശാസ്ത്രീയ അവലോകനം

ജനസംഖ്യയുടെ ലിംഗഭേദം മനുഷ്യ ജനസംഖ്യയുടെ സവിശേഷതകളിൽ ഒന്നാണ്. കേരളത്തിന്റെ ജനസംഖ്യാ വലുപ്പം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 2.76% ആണ്. 2011 ലെ സെൻസസ് അനുസരിച്ച് സംസ്ഥാനത്തിന്റെ  ജനസംഖ്യ  3.34 കോടിയാണ്.  ഇതിൽ 1.60 കോടി പുരുഷന്മാരും 1.74 കോടി സ്ത്രീകളുമാണ്.സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 52.02 ശതമാനം സ്ത്രീകളാണ്.സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ 13 ലക്ഷം കൂടുതലാണ്.

2011 ലെ സെൻസസ് റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യാ വളർച്ചാ നിരക്ക് കുറയുന്നതായി കാണാം. പഠനങ്ങൾ  അനുസരിച്ച്  വർധിച്ചു വരുന്ന വിവാഹപ്രായം, കുടുംബാസൂത്രണ സ്വീകാര്യത,മരണ-ജനന നിരക്കുകളിൽ ഉണ്ടായ കുറവ്  എന്നിവ കേരളത്തിലെ ജനസംഖ്യ കുറയുന്നതിന് കാരണമായി.ഴിഞ്ഞ ദശകത്തിലെ  ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് കേരളം രജിസ്റ്റർ ചെയ്തതു  വരുംവർഷങ്ങളിൽ സംസ്ഥാനം "പൂജ്യ ജനസംഖ്യാ വളർച്ച" യിലെത്താൻ ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണ് .സംസ്ഥാനത്തിന്റെ ദശാബ്ദ വളർച്ചാ നിരക്ക് 4.90% ആണ് .ജനസംഖ്യാ സാന്ദ്രതയുടെ അടിസ്ഥാനത്തിൽ,ചതുരശ്ര കിലോമീറ്ററിന് 860 ആളുകളുള്ള കേരളം ദേശീയതയേക്കാൾ രണ്ടര ഇരട്ടി കൂടുതലാണ്.ദേശീയ ശരാശരി ചതുരശ്ര കിലോമീറ്ററിന്  382ആണ്.

സംസ്ഥാനത്തിന്റെ ജനസംഖ്യാസവിശേഷതകളിലെല്ലാം തന്നെ വിവിധ സമാനതകൾ  കാണാം.  കേരളത്തിലെ മൊത്തം ജനസംഖ്യയിൽ പകുതിയോളം നഗരപ്രദേശത്താണ് താമസിക്കുന്നത്. മൊത്തം ജനസംഖ്യയുടെ 1,59,34,926 നഗരപ്രദേശങ്ങളിലും   1,74,71,135 പേർ ഗ്രാമങ്ങളിലുമാണ് താമസിക്കുന്നത്.   ,കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം സ്ത്രീ സൗഹാർദ്ദപരവും വികസന സൂചകവുമായി തുടരുകയാണ്.കണക്കുകൾ താഴെ പ്രതിപാദിക്കുന്നുണ്ട്. മുൻ ദശകങ്ങൾ പരിശോധിക്കുകയാണെങ്കിൽ രാജ്യത്ത് സ്ത്രീ പുരുഷ അനുപാതം സുസ്ഥിരമായി തുടരുന്ന ഒരേയൊരു സംസ്ഥാനവുമാണ് കേരളം എന്ന വസ്തുത മനസിലാക്കാം.

              പട്ടിക 1 .കേരള ജനസംഖ്യ പ്രായഘടനയനുസരിച്ച് 

age structure

ജനസംഖ്യാ പിരമിഡ്

ജനസംഖ്യയുടെ പ്രായഘടന, സ്ത്രീപുരുഷ അനുപാതം, ജനവാർദ്ധക്യം, ജനനമരണങ്ങൾ തുടങ്ങിയ  പ്രാഥമിക സവിശേഷതകൾ ജനസംഖ്യാ  പിരമിഡിലൂടെ ദൃശ്യമാണ്. കേരളത്തിന്റെ  ഏറ്റവും വലിയ ജനസംഘ്യ പ്രതിഭാസം വർധിച്ചു വരുന്ന ജനവാർദ്ധക്യമാണ്. ജനനമരണ നിരക്കിലുണ്ടായ ഗണ്യമായ കുറവാണു ഇതിനു കാരണം. കേരളത്തിലുണ്ടായ സാമൂഹ്യാരോഗ്യ വികസനങ്ങളുടെ പരിണിതഫലമാണിത്. 2011 ലെയും 2016 ലെയും പിരമിഡുകളിൽ നിന്നും മേൽ പറഞ്ഞ വസ്തുതകൾ വ്യക്തമാണ് മാത്രമല്ല ഓരോ വർഷങ്ങൾ കഴിയുംതോറും ജനനമരണനിരക്കു കുറയുകയും വയോധികർ കൂടി വരുന്നതായും കാണാം. ഇത്തരത്തിൽ ജനസംഖ്യ അവലോകനം ചെയ്യേണ്ടത് ഓരോ ജനവിഭാഗത്തിനും ഉചിതമായ ക്ഷേമപദ്ധതി രൂപീകരണത്തിനും വികസന പ്രവർത്തനങ്ങൾക്കും അത്യാവശ്യമാണ്.

ചിത്രം  1 . ജനസംഖ്യാ പിരമിഡ് 2011

ജനസംഖ്യാ പിരമിഡ് 2011

 

ജനസംഖ്യാ പിരമിഡ് 2011  ലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് ൦-4 നും ഇടയിലുള്ള ജനസംഖ്യയേക്കാൾ   കൂടുതലാണ് തൊഴിലെടുക്കാൻ പ്രാപ്തമായ ജനസംഖ്യയെന്നാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ കുടുംബാസൂത്രണ രംഗത്തുണ്ടായ പുരോഗതി മൂലം ജനന നിരക്കിലുണ്ടായ കുറവാണു ഇതിനു കാരണം. കൂടാതെ വർധിച്ചു വരുന്ന ജനവാർധയ്ക്യം 2011 ലെ ജനസംഖ്യയുടെ പ്രധാന സവിശേഷതയാണ്.ആരോഗ്യരംഗത്തുണ്ടായ പുരോഗതി ഇതിൽ നിന്നും വ്യക്തമാണ്  

 

ചിത്രം 2. ജനസംഖ്യാ പിരമിഡ് 2018

 ജനസംഖ്യാ പിരമിഡ് 2018

കേരള ജനസംഖ്യ ഒറ്റനോട്ടത്തിൽ

1 .2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യ 3, 34, 060, 61, അതിൽ 1, 60, 274, 12 പുരുഷന്മാരും  , 1, 73, 786, 49 സ്ത്രീകളുമാണ്.

2 .കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ല 4112920 ആളുകളുള്ള മലപ്പുറമാണ്, അതിൽ 52.34% സ്ത്രീകളാണ്. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല വയനാട് (817420  പേർ) ആണ്, അതിൽ 50.86% സ്ത്രീകളാണ്.

3.കേരളത്തിലെ എല്ലാ ജില്ലകളിലും 50 ശതമാനത്തിൽ കൂടുതൽ സ്ത്രീലാണ്.  53.2 ശതമാനം സ്ത്രീകളുള്ള കണ്ണൂർ ജില്ലയും 50.15  ശതമാനം  സ്ത്രീകളുള്ള ഇടുക്കി ജില്ലയുമാണ് സംസ്ഥാനത്തെ സ്ത്രീ ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും ഉയർന്നു നിൽക്കുന്നത്.

4 .പട്ടികജാതി / പട്ടികവർഗ്ഗ ജനസംഖ്യ യഥാക്രമം 9.1, 1.45 ശതമാനമാണ് പട്ടികജാതി, പട്ടികവർഗ്ഗ ജനസംഖ്യയിൽ സ്ത്രീ ജനസംഖ്യ 50 ശതമാനത്തിന് മുകളിലാണ്.

 5.ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ കാര്യത്തിൽ പന്ത്രണ്ടാം സ്ഥാനത്താണ് കേരളം

6.സംസ്ഥാനത്തെ ഗ്രാമ-നഗര ജനസംഖ്യ യഥാക്രമം 48%, 52% എന്നിങ്ങനെ ആണ്

7 . കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം  1084 ആണ്.പോസിറ്റീവ് സ്ത്രീ പുരുഷ അനുപാതത്തിന്റെ കാര്യത്തിൽ കേരളം ഒന്നാമതാണ്

8 .2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ (0-6) പ്രായത്തിലുള്ളവരുടെ എണ്ണം 3472955 ആണ്, അതിൽ 1768244 ആൺകുട്ടികളും 1704711 പെണ്കുട്ടികളുമാണ്. 6  വയസ്സുവരെയുള്ള ശിശു ജനസംഖ്യയുടെ 49.09% പെൺകുട്ടികളാണ് .മലപ്പുറം ജില്ലയിലാണ് സ്ത്രീ ശിശു അനുപാതം ഏറ്റവും ഉയർന്നത്, ഇത് മൊത്തം സ്ത്രീ ശിശു ജനസംഖ്യയുടെ 16.54 ശതമാനവും വയനാട്ടിൽ  ഏറ്റവും കുറഞ്ഞ അനുപാതവുമാണ്, അതായതു ജില്ലകളിലെ മൊത്തം സ്ത്രീ ശിശു ജനസംഖ്യയുടെ ഏകദേശം 2.66 ശതമാനമാണ്.

9.2011 ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ശിശു ലിംഗാനുപാതം 964 ആണ്. ജില്ലാടിസ്ഥാനത്തിൽ നോക്കുകയാണെകിൽ 976 ഉള്ള പത്തനംതിട്ടയാണ്  ശിശു ലിംഗാനുപാതത്തിൽ മുന്നിലുള്ളത്.തൃശൂർ ജില്ലയിലാണ് ഏറ്റവും കുറവ് 950 .

10 .മൊത്തം ജനസംഖ്യയിൽ 63.9 ശതമാനം പേർ 15-59 വയസ്സിനിടയിലുള്ളവരാണ്. ബാക്കി 36 ശതമാനം പേർ ആശ്രിത വിഭാഗത്തിലാണ്. ആശ്രിത വിഭാഗത്തിൽ 12.6% പേർ 60 വയസ്സിന് താഴെയുള്ളവരും 23.4% യുവ ആശ്രിതരുമാണ്. തൊഴിലാളിവർഗ(15 -59 )  പ്രായത്തിലുള്ളവരിൽ  52.5% സ്ത്രീകൾ ആണ്.  60 വയസിനു  മുകളിലുള്ള സ്ത്രീകളുടെ അനുപാതം 55.1% ആണ്, അതേസമയം യുവ ആശ്രിതരിൽ (0-14 )പെൺകുട്ടികൾ ൺകുട്ടികൾ  49.1% ആണ്.

11 .0-20 വയസ്സിനിടയിലുള്ള സ്ത്രീകളുടെ എണ്ണം  50 ശതമാനത്തിൽ താഴെയാണ്, എന്നാൽ 21-80 വയസ്സിനിടയിൽ, സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതലാണ്. 80 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ എണ്ണംഇതേ  പ്രായത്തിലുള്ള മൊത്തം ജനസംഖ്യയുടെ വരുംഅതായതു 80 വയസ്സിനു മുകളിലുള്ള ജനസംഖ്യ പരിഗണിച്ചാൽ 62.29% സ്ത്രീകളാണ്.കേരളത്തിലെ ആയുർദൈർഘ്യം സ്ത്രീകൾക്കു കുടുതലായതു കൊണ്ടാവാം ഇത്.

12.അംഗവൈകല്യമുള്ളവരുടെ കണക്കു പരിശോധിക്കുകയാണെകിൽ 48.19% സ്ത്രീകളാണെന്ന് കാണാൻ സാധിക്കും.

 

പട്ടിക 3. കേരള ജനസംഖ്യ ഒറ്റനോട്ടത്തിൽ 

 

points at glance

പട്ടിക 3 

ജനസാന്ദ്രത ജില്ലാടിസ്ഥാനത്തിൽ  

പട്ടിക 3  ജനസാന്ദ്രത ജില്ലാടിസ്ഥാനത്തിൽ

പട്ടിക 4 
കുടുംബങ്ങളുടെ വലിപ്പം 

കുടുംബങ്ങളുടെ വലിപ്പം
 

 പട്ടിക 5
ജനസംഖ്യയിലെ ഗ്രാമ നഗര വ്യത്യാസങ്ങൾ

ജനസംഖ്യയിലെ ഗ്രാമ നഗര വ്യത്യാസങ്ങൾ

പട്ടിക 6

ജനസംഖ്യയിലെ സ്ത്രീകളുടെ അനുപാതം

 പട്ടിക 6

പട്ടിക 7

പ്രായ  അടിസ്ഥാനത്തിലുള്ള ജനസംഖ്യ 0-6

age wise

പട്ടിക 8

പ്രായ  അടിസ്ഥാനത്തിലുള്ള ജനസംഖ്യ 0-4 മുതൽ 5-9 വരെ

age wise

പട്ടിക 9

പ്രായ  അടിസ്ഥാനത്തിലുള്ള ജനസംഖ്യ 10-14 മുതൽ 20-24വരെagewise

പട്ടിക 10

പ്രായ  അടിസ്ഥാനത്തിലുള്ള ജനസംഖ്യ 25-29 മുതൽ 35-39 വരെ

agewise

പട്ടിക.11

പ്രായ  അടിസ്ഥാനത്തിലുള്ള ജനസംഖ്യ 40-44 മുതൽ 50-54 വരെ

age

പട്ടിക.12

പ്രായ  അടിസ്ഥാനത്തിലുള്ള ജനസംഖ്യ 55-59 മുതൽ65-69വരെ

agewise

പട്ടിക.13

പ്രായ  അടിസ്ഥാനത്തിലുള്ള ജനസംഖ്യ 70-74 മുതൽ 

agewise

2011 ലെ കാനേഷുമാരി പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ഹിന്ദു മത വിശ്വാസികളാണ്. ആകെ ജനസംഖ്യയുടെ 54.73% ഹിന്ദുക്കളാണ്. 26.56% മുസ്ലിങ്ങളും, 18.38% ക്രിസ്ത്യാനികളും കേരളത്തിൽ അധിവസിക്കുന്നു. ഈ മൂന്നു മതങ്ങളെ കൂടാതെ സിഖ്  0.01% ജൈന 0.01% ബുദ്ധ  0.01% എന്നിങ്ങനെയും മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവർ 0.02%വും തങ്ങൾ ഏതു മത വിഭാഗത്തിൽപെടുന്നുവെന്നു വെളിപ്പെടുത്താത്തവരോ മതവിശ്വാസം ഇല്ലാത്തവരുമായതുമായ 0.26% ജനങ്ങളും കേരളത്തിലുണ്ട്.

മലപ്പുറം - ജനസംഖ്യയിൽ ഒന്നാമത്, മുസ്ലിം ഭൂരിപക്ഷമുള്ള ഏകജില്ല

ജില്ല തിരിച്ചുള്ള മതങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല മലപ്പുറമാണ്. 4,112,920 ആണ് മലപ്പുറത്തെ ആകെ ജനസംഖ്യ. ഇതിൽ മുസ്ലിം വിഭാഗത്തിലുള്ളവർ ഏറ്റവും കൂടുതൽ വസിക്കുന്ന കേരളത്തിലെ ഏക ജില്ലയും മലപ്പുറമാണ്. ബാക്കി എല്ലാ ജില്ലകളിലും ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഭൂരിപക്ഷം. മലപ്പുറത്തെ ആകെ ജനസംഖ്യയുടെ 70.24 % മുസ്ലിങ്ങളായിരിക്കുമ്പോൾ ഹിന്ദുക്കൾ 27.60 % ആണ്. എന്നാൽ ക്രിസ്ത്യാനികൾ കേവലം 1.98 % ശതമാനം മാത്രമാണ്. മറ്റു മതവിഭാഗങ്ങളിൽപെട്ടവർ 0.01% വീതവും ഏതു മത വിഭാഗത്തിൽപെടുന്നുവെന്നു വെളിപ്പെടുത്താത്തവരും മതവിശ്വാസം ഇല്ലാത്തവരുമായ 0.15% ജനങ്ങളും മലപ്പുറത്തുണ്ട്.

തിരുവനന്തപുരം

ജനസംഖ്യയിൽ രണ്ടാമതും ഹിന്ദുക്കൾ ഭൂരിപക്ഷമുള്ളതുമായ ജില്ലയാണ് തിരുവനന്തപുരം. 3,301,427 ആണ് ആകെ ജനസംഖ്യ. ഹിന്ദുക്കൾ 66.46% ആണ്. ക്രിസ്ത്യൻ വിഭാഗമാണ് രണ്ടാമത് 19.10 %, മുസ്ലിങ്ങളാവട്ടെ 13.72 % മാത്രമാണ് തലസ്ഥാനത്തുള്ളത്. സിഖ് 0.01%, ബുദ്ധ 0.01% മറ്റുള്ളവർ 0.03 %വും മതവിശ്വാസം വെളിപ്പെടുത്താത്തവരും വിശ്വസിക്കാത്തവരുമായി 0.67 % പേരും തലസ്ഥാനത്തുണ്ട്.

എറന്നാകുളം

ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള ജില്ല എറന്നാകുളമാണ്. ഹിന്ദുക്കൾ തന്നെയാണ് ഭൂരിപക്ഷം. ആകെ ജനസംഖ്യ 3,282,388, ഹിന്ദുക്കൾ 45.99 % ക്രിസ്ത്യാനികൾ 38.03 %, മുസ്ലിങ്ങൾ 15.67 % സിഖ് വിഭാഗക്കാർ 0.03 %വും ബുദ്ധ, ജൈന വിഭാഗക്കാർ യഥാക്രമം 0.02 %, 0.04 % എന്നിങ്ങനെ എറന്നാകുളത്തുണ്ട്. മറ്റു വിഭാഗങ്ങളിലുള്ളവർ 0.03 % ആണെങ്കിൽ മതവിശ്വാസികളല്ലാത്തവരോ മതം വെളിപ്പെടുത്താത്തവരോ 0.20 % മാത്രമാണ് എറന്നാകുളത്തുള്ളത്.

തൃശ്ശൂര്‍

3,121,200 ജനസംഖ്യയുള്ള തൃശ്ശൂരിൽ 58.42 % ഹിന്ദുക്കളും 24.27 % ക്രിസ്ത്യാനികളും 17.07 % മുസ്ലിങ്ങളുമുണ്ട്. സിഖ് 0.01 %, ബുദ്ധ 0.01 %,  മതവിശ്വാസികളല്ലാത്തവരോ മതം വെളിപ്പെടുത്താത്തവരോ 0.20 % പേരും തൃശ്ശൂരുണ്ട്. മറ്റുള്ളവർ 0.02 % ആണ്.

കോഴിക്കോട്

2011 കാനേഷുമാരി പ്രകാരം കോഴിക്കോട് ജില്ലയിലെ ആകെ ജനസംഖ്യ  3,086,293 ആണ്. 56.21 % ഹിന്ദുക്കളും 39.24 % മുസ്ലിങ്ങളും 4.26 % ക്രിസ്ത്യാനികളും സിഖ് ബുദ്ധ വിഭാഗങ്ങളിലായി ഓരോന്നിലും 0.01 % പേരും 0.02 % ജൈനരും കോഴിക്കോടുണ്ട്. ഏത് മത വിഭാഗങ്ങളിലാണെന്ന് രേഖപ്പെടുത്താത്ത 0.23 % പേരും മറ്റുള്ളവർ 0.02 %വുമാണ്.

പാലക്കാട്

2,809,934 ജനസംഖ്യയുള്ള പാലക്കാടും ഹിന്ദുക്കൾ തന്നെയാണ് ഭൂരിപക്ഷ സമൂഹം. ഇവിടെ 66.76 % ഹിന്ദുക്കളും 28.93 % ഹിന്ദുക്കളും അധിവസിക്കുന്നു. ക്രിസ്ത്യൻ ജനസംഖ്യ 4.07 % മാത്രമാണ്. സിഖ് ബുദ്ധ വിഭാഗങ്ങളിൽ ഓരോന്നിലും 0.01 % പേരും 0.01 % മറ്റുള്ളവരും മതം വെളിപ്പെടുത്താത്ത 0.20 % പേരും പാലക്കാട് ഉണ്ട്.

കൊല്ലം

ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള മറ്റൊരു ജില്ലയാണ് കൊല്ലം. ആകെ ജനസംഖ്യ  2,635,375. ഹിന്ദുക്കൾ 64.42 %, മുസ്ലിങ്ങൾ 19.30 %, ക്രിസ്ത്യാനികൾ 16.00 %, സിഖ് 0.01 %, ബുദ്ധർ 0.01 %,  മറ്റുള്ളവർ 0.02 %  മതം വെളിപ്പെടുത്താത്തവർ 0.25 % എന്നിങ്ങനെയാണ് കണക്കുകൾ.

കണ്ണൂർ

2,523,003 പേർ വസിക്കുന്ന കണ്ണൂർ ജില്ലയിൽ 59.83 % ഹിന്ദുക്കളും 29.43 % മുസ്ലിങ്ങളും 10.41 % ക്രിസ്ത്യാനികളുമുണ്ട്. ബുദ്ധരിവിടെ 0.04 % ആണ്. ജൈന സിഖ് വിഭാഗത്തിലുള്ളവർ യഥാക്രമം 0.01 %, 0.02 % ആണ്. മറ്റുള്ളവർ 0.03 % ആണെങ്കിൽ മതം ഏതെന്നു വെളിപ്പെടുത്താത്തവർ 0.24 % ആണ്.

ആലപ്പുഴ

തീരദേശ ജില്ലയായ ആലപ്പുഴയിൽ 2,127,789 ജനസംഖ്യയാണുള്ളത്. ഇതിൽ 68.64 % ഹിന്ദുക്കളും 20.45 % ക്രിസ്ത്യാനികളും 10.55 % മുസ്ലിങ്ങളും വസിക്കുന്നു. സിഖ് 0.01 %, ബുദ്ധ 0.01 %, മറ്റുള്ളവർ 0.01 % എന്നിങ്ങനെയാണ് കണക്കുകൾ. ഏത് മതത്തിലാണെന്നുള്ള കണക്കുകൾ ലഭ്യമായിട്ടില്ലാത്ത 0.33 % പേരും ആലപ്പുഴയിലുണ്ട്.

കോട്ടയം

49.81 % ഹിന്ദുക്കൾ ഉള്ള ജില്ലയാണ് കോട്ടയം. രണ്ടാം സ്ഥാനത്ത് ക്രിസ്ത്യാനികളാണുള്ളത് 43.48 %. മുസ്ലിങ്ങൾ ജില്ലയിൽ 6.41 % മാത്രമാണ്. 0.02 % ബുദ്ധരും 0.01 % സിഖ് വിഭാഗക്കാരും ജില്ലയിലുണ്ട്. മറ്റുള്ളവർ 0.03 % ആണ്. 0.23 % മതവിശ്വാസം വെളിപ്പെടുത്താത്തവരാണ്. ജില്ലയിലെ ആകെ ജനസംഖ്യ 1,974,551 ആണ്. രാജ്യത്ത് സാക്ഷരതയിൽ ജില്ലാ അടിസ്ഥാനത്തിൽ നാലാം സ്ഥാനമാണ് കോട്ടയത്തിനുള്ളത്. കേരളത്തിൽ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കും കോട്ടയം ജില്ലയിലാണ്. 97.21 %.

കാസറഗോഡ്

കാസറഗോഡ് ജില്ലയിലെ 55.84 % ഹിന്ദുക്കളാണ്. മുസ്ലിങ്ങൾ ജില്ലയിൽ 37.24 % മാത്രമാണുള്ളത്. ക്രിസ്ത്യാനികൾ 6.69 % ആണ്. സിഖ് 0.01 %, ജൈന 0.01 %, മറ്റുള്ളവർ 0.01 % എന്നിങ്ങനെയാണ് കണക്കുകൾ. ബുദ്ധ വിഭാഗത്തിലുള്ളവർ 0.03 % ആണ്. മതവിശ്വാസം വെളിപ്പെടുത്താത്ത 0.17 % പേര് ജില്ലയിലുണ്ട്. ജില്ലയിലെ ആകെ ജനസംഖ്യ 1,307,375 ആണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിലെ 56.93 % ഹിന്ദുക്കളാണ്. 38.12 % ക്രിസ്ത്യാനികളുള്ള ജില്ലയിലെ ആകെ ജനസംഖ്യ 1,197,412 ആണ്. മുസ്ലിങ്ങൾ ജില്ലയിൽ 4.60 % ആണ്. 0.01 % സിഖ് വിഭാഗക്കാരും അത്രതന്നെ ബുദ്ധരും പത്തനംതിട്ടയിലുണ്ട്. മറ്റുള്ളവർ 0.02 %വും 0.31 % മതവിശ്വാസം വെളിപ്പെടുത്താത്തവരും പത്തനംതിട്ടയിലുണ്ട്. സാക്ഷരതയിൽ രാജ്യത്തുള്ള ആകെ ജില്ലകളിൽ അഞ്ചാം സ്ഥാനത്താണ് പത്തനംതിട്ട, കേരളത്തിൽ രണ്ടാം സ്ഥാനത്തും. ജില്ലയിലെ ആകെ സാക്ഷരതാ നിരക്ക് 96.55 % ആണ്.

ഇടുക്കി

1,108,974 ജനസംഖ്യയുള്ള ഇടുക്കിയിൽ ഹിന്ദുക്കൾ 48.86 % ആണ്. ക്രിസ്ത്യാനികൾ 43.42 %വും മുസ്ലിങ്ങൾ 7.41 %വും ഉണ്ട്. ബുദ്ധ, സിഖ് വിഭാഗത്തിലുള്ളവർ യഥാക്രമം 0.02 % 0.01 % ആണ്. മറ്റുള്ളവർ 0.03 %, മതവിശ്വാസം വെളിപ്പെടുത്താത്തവരോ മതവിശ്വാസം ഇല്ലാത്തവരോ ആയ 0.24 % പേരും ഇടുക്കിയിലുണ്ട്.

വയനാട്- ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല

കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണ് വയനാട്. ഒരുകോടിയിൽ താഴെ ജനസംഖ്യുള്ള ഏക ജില്ലയും വായനാടാണ്. 817,420 ആണ് ആകെ ജനസംഖ്യ. ഹിന്ദുക്കൾ 49.48 %, മുസ്ലിങ്ങൾ 28.65 % ക്രിസ്ത്യാനികൾ 21.34 %, ജൈനർ 0.22 %, ബുദ്ധർ 0.04 %, സിഖ് 0.01 %, മറ്റുള്ളവർ 0.03 %, മത വിശ്വാസ കണക്കുകൾ ലഭ്യമല്ലാത്തവർ 0.23 % എന്നിങ്ങനെയാണ് ജില്ലയിലെ കണക്കുകൾ.

References

References

Census of India 2001-2011