റാണി ചന്ദ്ര

റാണി ചന്ദ്ര
റാണി ചന്ദ്ര

മലയാള ചലച്ചിത്ര പ്രേമികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്ന ഒരു മുഖമാണ് റാണി ചന്ദ്രയുടേത്.ആദ്യ ചിത്രം അഞ്ചു സുന്ദരികൾ ആയിരുന്നു. ഉത്സവം എന്ന ചിത്രത്തിലാണ് റാണി ചന്ദ്ര ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചത്. ഡോക്ടർ ബാലകൃഷ്ണൻ നിർമ്മിച്ച സിന്ദൂരം റാണിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ്. കെ ജി ജോർജ് സംവിധാനം ചെയ്ത സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിന് റാണിചന്ദ്ര മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി.

ഫോർട്ട് കൊച്ചിയിലെ ഒരു ഇടത്തരം കുടംബത്തിൽ 1949ൽ ആണ് റാണിചന്ദ്ര ജനിച്ചത്. പിതാവ് ചന്ദ്രൻ മാതാവ് കാന്തിമതി. നാലു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. റാണി ബാല്യകാലത്തു തന്നെ നൃത്തം പഠിച്ചുതുടങ്ങിയിരുന്നു.എറണാകുളം സെന്റ് തെരേസസിലായിരുന്നു പഠനം.ഈ സമയത്ത് സ്വന്തമായി ഒരു ഡാൻസ് ഗ്രൂപ്പ് തുടങ്ങിയിരുന്നു.ആ വർഷം തന്നെ എറണാകുളത്ത് നടന്ന മിസ് കേരള മത്സരത്തിൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇതോടെ ചലച്ചിത്രരംഗത്തേക്ക് കടന്നവന്നു. മലയാള സിനിമയിൽ നായികയും ഉപനായികയുമായി നിറഞ്ഞുനിന്ന മുഖം.ഉത്സവം എന്ന ചിത്രത്തിൽ റാണി മി കച്ച അഭിനയം കാഴ്ചവെച്ചു. ഡോ. ബാലകൃഷ്ണൻറെ സിന്ദൂരമാണ് റാണിയുടെ മറ്റൊരു മികച്ച ചിത്രം.

1976 സെപ്റ്റംബർ 12ന് റാണി ചന്ദ്രയും അമ്മയും സഹോദരിമാരും ബോംബെയിൽ നിന്ന് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വിമാനം തീ പിടിക്കുകയായിരുന്നു. നൃത്താവതരണത്തിനു ശേഷം തിരിച്ചുവരികയായിരുന്നു അവർ.നടുക്കുന്ന ഒരു താരദുരന്തത്തിൻറെ രക്തസാക്ഷിയായി തീർന്ന കലാകാരിയാണ് റാണിചന്ദ്ര. മറ്റുള്ളവർക്കു വെളിച്ചം പകരാൻ എരിഞ്ഞു തീരുന്ന മെഴുകുതിരി പോലെ/ കുടുംബത്തിൻറെ നിലനിൽപ്പിനും രക്ഷയ്ക്കുമായി എരിഞ്ഞുതീർന്ന റാണിയുടെ ജീവിതം വീട്ടിലെ മിക്ക അംഗങ്ങളോടുമൊപ്പം ആകാശത്തിൽ എരിഞ്ഞടങ്ങുകയായിരുന്നു. മൂന്നു സഹോദരികളും അമ്മയും വിമാനത്തോടൊപ്പം അഗ്നിക്കിരയാകുകയാണുണ്ടായത്.