സ്ത്രീകളും സാമ്പത്തിക പങ്കാളിത്തവും

സാമ്പത്തിക പങ്കാളിത്തം കേരളത്തിൽ

ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് പല വികസന സൂചകങ്ങൾ എന്നിവയില്‍ കേരളത്തിലെ സ്ത്രീകൾ പുരുഷന്മാരെക്കാള്‍ മികച്ചവരാണെങ്കിലും സാമ്പത്തിക മേഖലയിലെ അവരുടെ പങ്കാളിത്തം ഇനിയും വര്‍ദ്ധിക്കേണ്ടിയിരിക്കുന്നു. എൻ.എസ്.എസ്.ഒയുടെ മുൻ റൗണ്ടുകളില്‍ തൊഴില്‍ സേനാ പങ്കാളിത്ത നിരക്ക് (എൽ.എഫ്.പി.ആർ), തൊഴിൽ പങ്കാളിത്ത നിരക്ക് (ഡബ്ല്യു.പി.ആർ) എന്നിവയിൽ പുരുഷന്മാരും സ്ത്രീകളും തമ്മിൽ വലിയ വിടവുകളുണ്ടായിരുന്നു. അതുപോലെ, എൽ.എഫ്.പി.ആര്‍, ഡബ്ല്യു.പി.ആര്‍ സൂചികകളിയില്‍ കേരളത്തിലെ സ്ത്രീകൾ ഇന്ത്യയിലെ സ്ത്രീകളേക്കാൾ കുറവായിരുന്നു. എന്നാൽ അടുത്തിടെയുള്ള പീരിയോഡിക് ലേബർ ഫോഴ്സ് സർവേകൾ (പി.എൽ.എഫ്.എസ്) കാണിക്കുന്നത് ഇക്കാര്യത്തിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അന്തരം ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട് എന്നാണ്. അതുപോലെ, 2018-19 -ൽ ഇന്ത്യയിലെ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവർ മെച്ചപ്പെട്ട സ്ഥാനത്തെത്തി എന്നാണ്.

സാമ്പത്തിക പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം- ഇന്ത്യയും കേരളവും

തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് (എൽ.എഫ്.പി.ആർ) തൊഴിൽ പങ്കാളിത്ത നിരക്ക് (ഡബ്ല്യു.പി.ആർ)
പ്രായ വിഭാഗം ഇന്ത്യ കേരളം ഇന്ത്യ കേരളം
പുരുഷന്‍ സ്ത്രീ വ്യക്തി പുരുഷന്‍ സ്ത്രീ വ്യക്തി പുരുഷന്‍ സ്ത്രീ വ്യക്തി പുരുഷന്‍ സ്ത്രീ വ്യക്തി

2017-18

15-29 വയസ്സ് 58.8 16.4 38.2 52.2 23.6 37.4 48.3 13.5 31.4 40.1 8.6 23.8
15-59 വയസ്സ് 80.2 25.3 53 78.9 31.9 53.6 74.9 23.8 49.5 73.4 24 46.8
15 വയസും അതിൽ കൂടുതലുമുള്ളവർ 75.8 23.3 49.8 70.1 26.5 46.5 71.2 22 46.8 65.8 20.4 41.2
മൊത്തം പ്രായം ആയവരില്‍ 55.5 17.5 36.9 53.9 21.3 36.6 52.1 16.5 34.7 50.5 16.4 32.4
  2018-19
15-29 വയസ്സ് 58.8 16.2 38.1 47 25.8 36 48.6 13.3 31.5 36.1 11.5 23.4
15-59 വയസ്സ് 80.3 26.5 53.6 78.1 35.2 55 75.1 25 50.3 73.5 28.5 49.3
15 വയസും അതിൽ കൂടുതലുമുള്ളവർ 75.5 24.5 50.2 71.2 30.6 49.3 71 23.3 47.3 67.7 25.3 44.9
എല്ലാ പ്രായക്കാരിലും (0+) 55.6 18.6 37.5 56.6 24.6 39.5 52.3 17.6 35.3 53.8 20.4 35.9

അവലംബം: പീരിയോഡിക് ലേബര്‍ ഫോഴ്സ് സർവേ- 2017-18 മുതല്‍ 2018-19

കഴിഞ്ഞ രണ്ട് പി.എൽ.എഫ്.എസ് കണക്കുകള്‍ അനുസരിച്ച് കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തത്തിൽ മൂന്ന് പ്രധാന മുന്നേറ്റങ്ങളുണ്ട്:

  1. സ്ത്രീകളിലേയും പുരുഷന്മാരിലേയും എൽ.എഫ്.പി.ആറും ഡബ്ല്യു.പി.ആറും വർദ്ധിച്ചിട്ടുണ്ടെങ്കിലും സ്ത്രീകളിലെ എൽ.എഫ്.പി.ആറിന്റെയും ഡബ്ല്യു.പി.ആറിന്റെയും വർദ്ധനവ് കൂടുതൽ വ്യക്തമാണ്
  2. 2017-18 ലെ സ്ത്രീകളിലെ ഡബ്ല്യു.പി.ആര്‍ 16.4 ശതമാനത്തിൽ നിന്ന് 2018-19 ആയപ്പോഴേക്കും 20.4 ശതമാനമായി ഉയർന്നു
  3. ഇതാദ്യമായി, ഏറ്റവും പുതിയ പി.എല്‍.എഫ്.എസ് അനുസരിച്ച് കേരളത്തിലെ ആകെ പുരുഷന്മാരുടെയും സ്ത്രീകളുടെയും തൊഴില്‍ പങ്കാളിത്തം ഇന്ത്യയിലെ ശരാശരിയെക്കാള്‍ ഉയര്‍ന്നിട്ടുണ്ട് നഗരത്തിലെ സ്ത്രീകളുടെ ഡബ്ല്യു.പി.ആർ എല്ലായ്പ്പോഴും അഖിലേന്ത്യയെക്കാൾ ഉയർന്നതാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
  4. 15-29 വയസ് പ്രായമുള്ളവരൊഴികെ എല്ലാ പ്രായത്തിലുമുള്ള കേരളത്തിലെ സ്ത്രീകൾക്ക് അഖിലേന്ത്യാ ശരാശരിയേക്കാൾ ഉയർന്ന തൊഴില്‍ പങ്കാളിത്ത നിരക്ക് ഉണ്ട്. 15-59 വയസ്സിനിടയിലുള്ള പ്രായത്തിൽ കേരളത്തിലെ സ്ത്രീകളുടെ ഡബ്ല്യു.പി.ആർ 28.5 ഉം അഖിലേന്ത്യാ ശരാശരി 25 ഉം മാത്രമാണ്.

കേരളത്തിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും തൊഴിൽ പങ്കാളിത്ത നിരക്ക് (15-59 വയസ് പ്രായമുള്ളവരില്‍)

അവലംബം: പീരിയോഡിക് ലേബര്‍ ഫോഴ്സ് സർവേ - 2017-18, 2018-19

പുരുഷന്മാരുരേടെയും സ്ത്രീകളുടെയും ഡബ്ല്യു.പി.ആറില്‍ ഉയർന്ന പ്രവണത കാണിക്കുന്നുണ്ടെങ്കിലും, കേരളത്തിലെ സ്ത്രീകളുടെ ഡബ്ല്യു.പി.ആറിന്റെ വർദ്ധനവ് പുരുഷന്മാരേക്കാളും ഇന്ത്യയിലെ തന്നെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളെക്കാളും കൂടുതലാണ്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഉള്ള സ്വയം തൊഴിലുകളില്‍ ഏര്‍പ്പെട്ടവര്‍, ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരിലൂടെയാണ് വർദ്ധനവിലേക്ക് നയിച്ചത്. 2018 ലെ പ്രളയ ദുരിതാശ്വാസ ഘട്ടത്തിൽ സ്ത്രീകൾക്ക് പ്രതിഫലം നൽകുന്നതിനായി എന്‍.ആര്‍.ഇ.ജി.എ, എ.യു.ഈ.ജി.എസ്, സ്വയം തൊഴിൽ (സ്വന്തം ഉടമസ്ഥതയില്‍ യിലുള്ള സ്ഥാപനങ്ങള്‍) മൈക്രോ-നാനോ എന്റർപ്രൈസുകള്‍ വഴി പ്രത്യേക പ്രോത്സാഹനവും ഊന്നലും നൽകിയതുകൊണ്ടാണ് ദിവസ വേതനത്തിന്റെ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരിലും, സ്വയം തൊഴിൽ സംഘങ്ങളിലെയും വർദ്ധനവിനു കാരണം. നിലവില്‍ ഈ സംവിധാനം തുടര്‍ന്നുപോകുന്നു. ഇക്കാര്യത്തിൽ സർക്കാർ നയം ഫലം കണ്ടു. എങ്കിലും ഇത് ഇപ്പോഴും വളരെ കുറഞ്ഞ നിരക്കായ 20.4 ശതമാനമാണ് എന്നത് ആശങ്കാജനകമാണ്.