കുടുംബശ്രീ സ്ത്രീ സുരക്ഷ ബീമായോജന 

കുടുംബശ്രീ സ്ത്രീ സുരക്ഷ ബീമായോജന 
കുടുംബശ്രീ സ്ത്രീ സുരക്ഷ ബീമായോജന 

കുടുംബശ്രീ   അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് സ്ത്രീ സുരക്ഷ ബീമായോജന  പദ്ധതി.കുടുംബശ്രീയിൽ അംഗത്വമുള്ള എല്ലാ അയൽക്കൂട്ടം അംഗങ്ങളും  കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം സ്വീകരിക്കണം.  കുടുംബശ്രീയും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അയൽക്കൂട്ടം അംഗങ്ങളായ വനിതകളുടെ ജീവന് പരിരക്ഷ നല്കുക, അവരുടെ ഒമ്പതു മുതൽ 12 ക്ലാസു വരെ പഠിക്കുന്ന 2 കുട്ടികൾക്ക് പ്രതിവർഷം സ്‌കോളർഷിപ്പ് ലഭ്യമാക്കുക, തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.സ്വാഭാവിക മരണത്തിന് രണ്ടു ലക്ഷം രൂപ വരെയും  അപകട മരണത്തിന് നാലു ലക്ഷം രൂപ വരെയും ഇൻഷുറൻസ് ലഭിക്കും. കൂടാതെ അപകടം മൂലം സംഭവിക്കുന്ന അംഗവൈകല്യത്തിനും 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

18 മുതൽ 75 വരെ പ്രായമുള്ള അയൽക്കൂട്ടം അംഗങ്ങൾക്കാണ് അവസരം.  വാർഷിക പ്രീമിയമായ 342 രൂപയിൽ 181 രൂപയാണ് അടക്കേണ്ടത്. 51 മുതൽ 75 വരെ പ്രായമുള്ളവർ 160 രൂപ മാത്രമടച്ചാൽ മതി. ശേഷിച്ച തുക കേന്ദ്രസർക്കാർ വിഹിതമാണ്. 

കുടുംബശ്രീ മുഖേന കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷാ ബീമായോജന എന്ന പദ്ധതിയിൽ അംഗമാകുന്ന സ്ത്രീകളുടെ രണ്ട് മക്കൾക്ക് 1200 രൂപ വിധം സ്കോളർഷിപ്പും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു.കേന്ദ്ര സർക്കാരിൻറെ സഹായത്തോടെ കുടുംബശ്രീ മിഷനും, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും കൂടി ചേർന്ന് അയൽക്കൂട്ടം അംഗങ്ങൾക്കായി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് ഈ സ്ത്രീ സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി സുരക്ഷാ ഭീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നീ പദ്ധതികൽ രണ്ടുംകൂടി സംയോജിപ്പിച്ചു കൊണ്ടാണ് സ്ത്രീ സുരക്ഷാ ബീമാ യോജന എന്ന പദ്ധതി ഇപ്പോൾ ആവിഷ്കരിച്ചിരിക്കുന്നത്.