ആരോഗ്യ സംരക്ഷണ ചരിത്രത്തിലെ ശ്രദ്ധേയരായ സ്ത്രീകൾ

ആനന്ദിബായ് ഗോപാൽറാവു ജോഷി

Anandhi Bhai Joshi

'ആനന്ദിബായ് ഗോപാൽറാവു ജോഷി', 'ആനന്ദിബായ് ജോഷി' എന്നീ പേരുകളിൽ വിളിക്കുന്ന ആനന്ദി ഗോപാൽ ജോഷി ഇന്ത്യയിലെ ആദ്യകാല വനിതാ ഡോക്ടർമാരിൽ ഒരാളായിരുന്നു.മുൻ ബോംബെ പ്രസിഡൻസിയിൽ നിന്ന് അമേരിക്കയിൽ പാശ്ചാത്യ വൈദ്യത്തിൽ (രണ്ടു വർഷം ) ബിരുദം നേടിയ ആദ്യ വനിതയായിരുന്നു അവർ.

1865 മാർച്ച് 31 ന്  മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിലാണ് ആനന്ദി ഗോപാൽ ജോഷി ജനിച്ചത്. ആനന്ദി ജോഷിക്ക് ആദ്യം 'യമുന' എന്നാണ് പേര് നൽകിയിരുന്നത്, വിവാഹം വരെ ആ പേര് നിലനിർത്തിയിരുന്നു, അതിനുശേഷം ഭർത്താവ് ഗോപാൽറാവു ജോഷി അവർക്ക് 'ആനന്ദി' എന്ന പേര് നൽകി. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ  വളരെ ചെറുപ്പത്തിൽ തന്നെ  (ഒമ്പത് വയസ്) ആനന്ദിയെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തി. ഗോപാൽറാവു ജോഷിയെ എന്ന 30 വയസ് പ്രായമുള്ള വിഭാര്യനെ അവർ വിവാഹം കഴിച്ചു, സ്ത്രീ വിദ്യാഭ്യാസത്തിനു ശക്തമായി പിന്തുണ നൽകുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

ആനന്ദി ഗോപാൽ ജോഷി ആദ്യമായി അമ്മയായപ്പോൾ പതിനാലു വയസ്സായിരുന്നു. പക്ഷേ വൈദ്യസഹായവും സൗകര്യങ്ങളും ഇല്ലാത്തതിനാൽ പത്തു ദിവസത്തിനുള്ളിൽ കുഞ്ഞ് മരിച്ചു. പതിനാലാം വയസ്സിൽ അത്തരം കനത്ത ആഘാതവും സങ്കടവും നേരിട്ട അവർ ഇന്ത്യയിൽ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. ഗോപാൽറാവു അവരുടെ തീരുമാനത്തെ പിന്തുണയ്ക്കുകയും മെഡിസിൻ പഠിക്കാൻ അവളെ പൂർണ്ണമായും പിന്തുണയ്ക്കുകയും ചെയ്തു.

ആനന്ദി ഗോപാൽ ജോഷി പെൻ‌സിൽ‌വാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ അപേക്ഷ നൽകി. കോളേജിന്റെ ഡീൻ റേച്ചൽ ബോഡ്‌ലി അവർക്ക് അഡ്മിഷൻ നൽകി. ആനന്ദിബായ് 19-ാം വയസ്സിൽ മെഡിക്കൽ പരിശീലനം ആരംഭിച്ചു. അമേരിക്കയിലെ തണുത്ത കാലാവസ്ഥയും അപരിചിതമായ ഭക്ഷണക്രമവും കാരണം അവരുടെ ആരോഗ്യം മോശമായി, അവർക്ക് ക്ഷയരോഗം പിടിപെട്ടു. എന്നിരുന്നാലും, 1886 മാർച്ചിൽ അവർ ഒരു എംഡി ബിരുദം നേടി. അവരുടെ  പ്രബന്ധത്തിന്റെ വിഷയം "ആര്യൻ ഹിന്ദുക്കൾക്കിടയിലെ പ്രസവചികിത്സ" എന്നതായിരുന്നു. പ്രബന്ധത്തിൽ ആയുർവേദ ഗ്രന്ഥങ്ങളിൽ നിന്നും അമേരിക്കൻ മെഡിക്കൽ പാഠപുസ്തകങ്ങളിൽ നിന്നുമുള്ള പരാമർശങ്ങൾ ഉപയോഗിച്ചു. 

1886 ന്റെ അവസാനത്തിൽ ആനന്ദിബായി ഇന്ത്യയിലേക്ക് മടങ്ങി. പ്രാദേശിക ആൽബർട്ട് എഡ്വേർഡ് ഹോസ്പിറ്റലിലെ വനിതാ വാർഡിന്റെ ഫിസിഷ്യൻ ചുമതലക്കാരിയായി കോലാപ്പൂർ രാജകുമാരൻ അവരെ നിയമിച്ചു.

1887 ഫെബ്രുവരി 26 ന് 22 വയസ്സ് തികയുന്നതിനുമുമ്പ് ആനന്ദിബായി ക്ഷയരോഗം ബാധിച്ച് മരിച്ചു. രാജ്യം മുഴുവൻ അവരുടെ നിര്യാണത്തിൽ വിലപിച്ചു. ബഹുമാനസൂചകമായി അവരുടെ ചിതാഭസ്മം ന്യൂയോർക്കിലെപൊകിപ്‌സിയിലെ ഒരു സെമിത്തേരിയിൽ വച്ചു.
                                            

അവർക്ക് ലഭിച്ച അഭിനന്ദനങ്ങളും ബഹുമതികളും

  • ബിരുദദാനത്തിൽ, അന്നത്തെ ഇംഗ്ലണ്ട് രാജ്ഞി,  വിക്ടോറിയ രാജ്ഞി അവർക്ക് അഭിനന്ദന സന്ദേശം അയച്ചു. 
  • മഹാരാഷ്ട്ര സർക്കാർ സ്ത്രീകളുടെ ആരോഗ്യത്തിനായി പ്രവർത്തിക്കുന്ന യുവതികൾക്കായി അവരുടെ പേരിൽ ഒരു ഫെലോഷിപ്പ് സ്ഥാപിച്ചു.
  • ആനന്ദിബായി ജോഷിയോടുള്ള  ബഹുമാനാർത്ഥം ശുക്രനിലെ ഒരു ഗർത്തത്തിന് 'ജോഷി' എന്ന്  പേരിട്ടു. 
  • ആനന്ദിബായി ജോഷിക്ക് ലഖ്‌നൗവിൽ നിന്നുള്ള ഒരു സർക്കാരിതര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡോക്യുമെന്റേഷൻ ഇൻ സോഷ്യൽ സയൻസസ് (ഐആർഡിഎസ്) വൈദ്യശാസ്ത്രത്തിന്   അവാർഡ് നൽകി. 
  • 153-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2018 മാർച്ച് 31 ന് ഗൂഗിൾ ആനന്ദിയെ ഒരു ഗൂഗിൾ ഡൂഡിൽ നൽകി ആദരിച്ചു.