ശാന്തകുമാരി

ശാന്തകുമാരി
Shanthakumari

മലയാളചലച്ചിത്ര അഭിനേത്രിയാണ് ശാന്തകുമാരി.300-ൽ അധികം സിനിമകളിൽ ശാന്തകുമാരി അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. 1977-ൽ ചുവന്ന വിത്തുകൾ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം ശാന്തകുമാരിയ്ക്ക് ലഭിച്ചു.

എറണാകുളം ജില്ലയിലായിരുന്നു ജനനം. അച്ഛന്റെ പേര് നാരയണൻ, അമ്മ കാർത്യായനി. തേവര സി സി പി എൽ എം ഹൈസ്കൂളിലായിരുന്നു ശാന്തകുമാരിയുടെ വിദ്യാഭ്യാസം. ശാന്തകുമാരിയുടെ ഭർത്താവിന്റെ പേര് വേലായുധൻ.1963-ൽ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയിലൂടെയാണ് ശാന്തകുമാരിയുടെ അഭിനയജീവിതത്തിന്റെ തുടക്കം. ശാന്തകുമാരി അഭിനയിച്ച നേരറിയാതെ എന്ന ഷോർട്ട്ഫിലിം നിരൂപക പ്രശംസ നേടിയിരുന്നു.