ആശ ജി. മേനോൻ

 

aasha

ആശ ജി. മേനോൻ

1985-ൽ തൃശ്ശൂർ ജില്ലയിൽ ജനിച്ച ആശ ജി. മേനോൻ, ഗുരു മങ്ങാട് കെ നടേശന്റെ കീഴിൽ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എം ഡി രാജേന്ദ്രന്റെ സംഗീത സംവിധാനത്തിൽ പി ജയചന്ദ്രനൊപ്പം പാടിയിരുന്നുവെങ്കിലും ചിത്രം റിലീസ് ആയില്ല. പ്രശസ്ത അറബിക് ഗായകൻ ആയ ഖാലിദിന്റെ അറബിക് ആൽബത്തിലുൾപ്പടെ ധാരാളം ആൽബങ്ങളിൽ ആശ പാടിയിട്ടുണ്ട്.

കേരള സംസ്ഥാന അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗായികയാണ് ആശ ജി. മേനോൻ. മഴ എന്ന ചിത്രത്തിലെ ആരാദ്യം പറയും എന്ന ഗാനത്തിനായിരുന്നു ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ആശയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചത്. ഇത് ആശയുടെ പുറത്തുവന്ന ആദ്യ ചലച്ചിത്ര ഗാനമായിരുന്നു. 

ഇളയരാജ "ബുഡാപെസ്റ്റ്‌ സിംഫണി ഓർക്കസ്ട്ര"യോടൊപ്പം ഇന്ത്യയിലെ പ്രമുഖ ഗായകരെ ഉൾപ്പെടുത്തി ചെയ്ത തിരുവാസകം ഇൻ സിംഫണി എന്ന പരിപാടിയിൽ സോളോ വരികൾ ആശ ആലപിച്ചിരുന്നു.