കെ. എസ്. ചിത്രയ്ക്ക് പത്മഭൂഷൺ

Singer KS Chithra honoured with Padma Bhushan - Movies Newsമലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയ ചിത്രയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 

പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും നിരവധി തവണ ചിത്ര സ്വന്തമാക്കിയിട്ടുണ്ട്.  ഏറ്റവും കൂടുതൽ പ്രാവശ്യം (ആറ് തവണ )മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ്. 2005-ൽ പത്മശ്രീ പുരസ്കാരവും ലഭിച്ച ചിത്ര തെന്നിന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്.