പ്രിയ എ. എസ്.

Priya A S

പ്രിയ എ. എസ്. (1967-

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളായ പ്രിയ എ. എസ്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ എരമല്ലൂരിൽ 1967 മേയ് 28 ന് ജനിച്ചു. തൃക്കാക്കര ഭാരത് മാത കോളേജിൽ നിന്ന് പ്രീഡിഗ്രി എന്നിവ പൂർത്തിയാക്കിയ ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ ഇംഗ്ലീഷിൽ ബിരുദവും, പ്രൊഫസർ മധുകർ റാമുവിന്റെ കീഴിൽ പ്രൈവറ്റായി ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. മഹാത്മാഗാന്ധി സർവകലാശാല ഓഫീസിൽ ഉദ്യോഗസ്ഥ, കുസാറ്റിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ചിത്രശലഭങ്ങളുടെ വീട് എന്ന ബാലസാഹിത്യ കൃതിയ്ക്ക് 2006-ലെ മികച്ച ബാലസാഹിത്യ കൃതിയ്ക്കുള്ള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.  

ചെറുകഥാ സമാഹാരങ്ങൾ

ഓരോരോ തിരിവുകൾ
പ്രിയ എ. എസിന്റെ കഥകൾ
മഞ്ഞമരങ്ങൾ ചുറ്റിലും
ജാഗരൂക
വയലറ്റ് പൂച്ചകൾക്ക് ശൂ വെക്കാൻ തോന്നുമ്പോൾ

അനുഭവക്കുറിപ്പുകൾ

ഒഴുക്കിൽ ഒരില
കഥബാക്കി
മായാക്കാഴ്ചകൾ

ബാലസാഹിത്യം

ചിത്രശലഭങ്ങളുടെ വീട്
എന്തുപറ്റി എന്റെ നീലപ്പൂവിൻ?
കഥകഥ പൈങ്കിളി
അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം
അമ്മെങ്കുഞ്ഞുണ്ണീം മൂക്കുരുമ്മീ മൂക്കുരുമ്മീ

വിവർത്തനം

ജന്മാന്തര വാഗ്ദാനങ്ങൾ- ജയശ്രീ മിശ്രയുടെ ആങ്ഷ്യന്റ് പ്രോമിസസ് എന്ന നോവലിന്റെ മലയാള പരിഭാഷ
കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ - അരുന്ധതി റോയിയുടെ ദ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന നോവലിന്റെ മലയാള പരിഭാഷ

പുരസ്കാരങ്ങൾ

മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (2004) - ജാഗരൂക
മികച്ച ബാലസാഹിത്യത്തിനുള്ള സിദ്ധാർത്‍ഥ ഫൗണ്ടേഷൻ പുരസ്കാരം (2012) - അമ്മേം കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം
വിവർത്തന സാഹിത്യ കൃതി‌‌ക്കുള്ള 2014ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം
യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തർജ്ജനം അവാർഡ് മഞ്ഞമരങ്ങൾ ചുറ്റിലും എന്ന കൃതിക്ക്
ഭീമ അവാർഡ് ചിത്രശലഭങ്ങളുടെ വീട് എന്ന ബാലസാഹിത്യ കൃതിക്ക്
വിവർത്തനത്തിനുള്ള വി.കെ ഉണ്ണിക്കൃഷ്ണൻ സ്മാരക അവാർഡ് ജന്മാന്തര വാഗ്ദാനങ്ങൾ എന്ന കൃതിക്ക്