ദേവകി വാര്യർ

ദേവകി വാര്യർ
ദേവകി വാര്യർ

സ്വാതന്ത്ര്യസമരസേനാനിയും നവോത്ഥാന നായികയുമായിരുന്നു ദേവകി വാര്യർ. കർമ്മനിരതവും ലളിതവുമായ ജീവിതരീതികൊണ്ട് കേരളത്തിലെ സ്ത്രീസമൂഹത്തിന് അവർ മാതൃകയായിരുന്നു.നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടിയ പളളത്ത് കൃഷ്ണൻ നമ്പൂതിരിയുടേയും ആര്യാപള്ളത്തിന്റെയും മകളായി ദേവകി വാര്യർ ജനിച്ചു. മാതാപിതാക്കൾ 12-ാം വയസ്സില്‍ ദേവകിയെ വാര്‍ദ്ധയിലെ ഗാന്ധി ആശ്രമത്തില്‍ വിദ്യാര്‍ത്ഥിനിയായി ചേര്‍ത്തു. മഹാത്മാഗാന്ധിയുടെ അരുമശിഷ്യയായി വളര്‍ന്ന ദേവകി അവിടെ സേവാദള്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുകയുണ്ടായി. ലളിത ജീവിതം എന്ന ആശയം ഇക്കാലത്തായിരിക്കണം ദേവകിയിലും മുളപൊട്ടിയത്. 1938ല്‍ മെട്രിക്കുലേഷന്‍ പാസ്സായശേഷം ദേവകി നാട്ടിലേക്ക് മടങ്ങി.അനന്തരം മദ്രാസില്‍ ഇന്റഗ്രേറ്റഡ് മെഡിസിന് ചേര്‍ന്നു. അവിടെ സ്റുഡന്റ്സ് ഫെഡറേഷന്റെ സജീവസാന്നിദ്ധ്യമായിരുന്നു. തന്റെ 23-ാം വയസ്സില്‍ അവര്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. 1946ല്‍ ഡോ. പി.കെ.ആര്‍. വാര്യരുമായി വിവാഹം കഴിഞ്ഞു.ജോലിക്കാരായ സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് 1973ൽ കേരള വർക്കിങ് വിമൻസ് അസോസിയേഷൻ ആരംഭിച്ചു.ഇതോടെ  ജീവനക്കാരുടെ ഇടയില്‍ നിന്നും സാമൂഹ്യ പ്രതിബദ്ധതയും പ്രവര്‍ത്തന താല്പര്യവുമുള്ള ധാരാളം വനിതകളെ സംഘടനാരംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കഴിഞ്ഞു. ഇതിനിടെ തെരഞ്ഞെടുപ്പു വേദികളിലും ദേവകി വാര്യര്‍ സാന്നിദ്ധ്യമറിയിക്കുകയുണ്ടായി. 1973ല്‍ പൌരമുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിച്ച അവര്‍ മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ നിന്നും വിജയിച്ച് കോര്‍പ്പറേഷനിലെ പ്രഥമ വനിതാ കൌണ്‍സിലറായി. സ്ത്രീ പ്രസ്ഥാനം ഒട്ടും ശക്തമല്ലാതിരുന്ന സംസ്ഥാനങ്ങളിൽ ചെന്ന് അവിടുത്തെ ജനങ്ങളെ ഒന്നിച്ചുചേർത്ത് സ്ത്രീകൾ സംഘടിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ശക്തമായ സ്ത്രീ പ്രസ്ഥാനം പടുത്തുയർത്തുന്നതിൽ ശ്രദ്ധ ചെലുത്തി. മരണം വരെ തന്റെ കർമ്മരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ദേവകീ വാര്യർ 2001 ഡിസംബർ 25-ന് ക്യാൻസർ ബാധിച്ച് അന്തരിച്ചു.
 

 

ReplyForward

References

References

1. നിർമ്മല ജെയിംസ്, മഹിളാ പ്രതിഭകൾ, st.Jude Books,Kozhikode