സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ)

സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ)

പ്രീ സ്ക്കൂള്‍ മുതല്‍ സീനിയര്‍ സെക്കന്ററി തലം വരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനായി ’സ്ക്കൂള്‍’ നെ വിഭാവനം ചെയ്യത്തക്കവിധത്തില്‍ സ്ക്കൂള്‍ വിദ്യാഭ്യാസത്തെകുറിച്ചുള്ള ഒരു സംയോജിത പദ്ധതിയാണ് സമഗ്രശിക്ഷ. ഇത്തരമൊരു ഭരണ സംവിധാനം സൃഷ്ടിക്കുന്നതിലൂടെ സ്ക്കൂള്‍ വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധയൂന്നി അതിനുവേണ്ടി തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനും സഹായിക്കുന്നു. നിലവാരമുള്ള സ്ക്കൂള്‍ വിദ്യാഭ്യാസം വിപുലീകരിക്കുന്നതിലൂടെ പ്രവേശനം വര്‍ദ്ധിപ്പിക്കുക, പിന്നോക്കം നില്‍ക്കുന്ന ഗ്രൂപ്പുകളേയും ദുര്‍ബല വിഭാഗങ്ങളേയും ഉള്‍പ്പെടുത്തുന്നതിലൂടെ തുല്യത പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക, സ്ക്കൂള്‍ വിദ്യാഭ്യാസത്തിലെ സാമൂഹികവും ലിംഗപരവുമായ വിടവുകള്‍ നികത്തുക, സ്ക്കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും തുല്യത ഉറപ്പാക്കുക തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പൊതു ലക്ഷ്യങ്ങള്‍.

പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ വിശാലമായ ലക്ഷ്യങ്ങല്‍ കൈവരിക്കുന്നതിനും വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രായത്തിന് അനുയോജ്യമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് അക്കാദമിക വിടവ് നികത്തുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.എസ്.കെ. ഏറ്റെടുത്തിരിക്കുന്നത്.