സാഹിത്യരത്നം ദ്രൗപതി ജി നായർ (എൻ. ദ്രൗപതി അമ്മ)

സാഹിത്യരത്നം ദ്രൗപതി ജി നായർ (എൻ. ദ്രൗപതി അമ്മ)

ഒരു എഴുത്തുകതാരിയാണ് ദ്രൗപതി ജി നായർ എന്ന സാഹിത്യരത്നം ദ്രൗപതി ജി നായർ.1936 ഒക്ടോബർ 20 ന് തൃശൂരിലെ ചാലക്കുടിയിൽ ജനിച്ചു. എം. എ. (ഹിന്ദി), ബി. എഡ്. ബിരുദങ്ങൾ. സീനിയർ തിരുവാതിരക്കളി ആർട്ടിസ്റ്റാണ്. ഹയർസെക്കൻററി സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. പ്രിൻസിപ്പൽ (എൻ. എസ്. എസ്. ഇരിങ്ങാലക്കുട) ആയാണ് ജോലിയിൽ നിന്ന് വിരമിച്ചത്. “തിരുവാതിരയും സ്ത്രീകളുടെ മറ്റ് വ്രതാനുഷ്ഠാനങ്ങളും” (2004), “കേരളീയ കലയും തിരുവാതിരയും” (2006), “ചില്ലുകൊട്ടാരം” (2004), “അഭയ കേന്ദ്രം” (2006), “ഏഴ് ഏകാങ്കങ്ങൾ “(2006), “സപ്നോം കാ മഹൽ” (2004), “പൂജാ കി ആംഖേം” (2007) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ.