സംഘടിത മേഖലയിലെ സ്ത്രീകൾ

സംഘടിത മേഖലയിലെ തൊഴിലാളികളില്‍ സ്ത്രീകളുടെ അനുപാതം (44.2 ശതമാനം) പുരുഷന്മാരെ അപേക്ഷിച്ച് കുറവാണ് (55.8 ശതമാനം). എന്നാൽ സംഘടിത മേഖലയിലെ മൊത്തം തൊഴിലാളികളില്‍ സ്ത്രീകളുടെ എണ്ണം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വര്‍ധനവ് കാണിക്കുന്നു.  സംഘടിത മേഖലയിലെ മൊത്തം വനിതാ തൊഴിലാളികളിൽ (5,88,779) ഭൂരിപക്ഷവും (62.6 ശതമാനം) സ്വകാര്യമേഖലയിൽ ഏർപ്പെട്ടിരിക്കുന്നതായി കാണാന്‍ സാധിക്കുന്നു. സംഘടിത മേഖലയിലെ തൊഴിൽ സ്ഥിതിവിവരക്കണക്കുകളുടെ മേഖല തിരിച്ചുള്ള ശതമാനം പരിശോധിക്കുമ്പോൾ, പൊതുമേഖലയിലെ അവരുടെ സഹപ്രവര്‍ത്തകരായ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾ പിന്നാക്കാവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നു. പൊതുമേഖലയിൽ സ്ത്രീകളുടെ തൊഴിൽ വിഹിതം 2.2 ലക്ഷമാണ്, ഇത് 2020 ൽ 34.6 ശതമാനമാണ്. സ്വകാര്യമേഖലയിലെ സ്ത്രീകളുടെ തൊഴില്‍ വിവിതം 3.7 ലക്ഷമാണ് (51 ശതമാനം). 

സംഘടിത മേഖലയിലെ തൊഴിൽ

വര്‍ഷം പൊതു മേഖല സ്വകാര്യ മേഖല ആകെ
  പുരുഷന്മാര്‍ സ്ത്രീകള്‍ ആകെ പുരുഷന്മാര്‍ സ്ത്രീകള്‍ ആകെ പുരുഷന്മാര്‍ സ്ത്രീകള്‍ ആകെ
2018 363982 189942 553924 324301 335752 660053 688283 525694 1213977
ശതമാനം 65.7 34.3 100 49.1 50.9 100 56.7 43.3 100
2019 366812 193807 560619 344004 342877 686881 710816 536684 1247500
ശതമാനം 65.4 34.6 100 50.1 49.9 100 57 43 100
2020 361695 193224 554919 331294 368153 699447 692989 561377 1254366
ശതമാനം 63.81 36.19 100 49.03 50.97 100 55.79 44.21 100

സംഘടിത മേഖലയിലെ സ്ത്രീകളുടെ തൊഴിൽ കഴിഞ്ഞ 15 വർഷമായി പൊതു, സ്വകാര്യ മേഖലകളിൽ വളരുകയാണ്.  സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളുടെ വർധന പൊതുമേഖലയേക്കാൾ കൂടുതലാണ്, സ്വകാര്യമേഖലയില്‍ പുരുഷന്മാരേക്കാൾ കൂടുതല്‍ സ്ത്രീകളാണ്. ചിത്രം 8.1.4 പ്രകാരം സ്ത്രീകൾക്കിടയിലെ തൊഴിൽ വളർച്ച പുരുഷന്മാരേക്കാൾ കൂടുതലാണ് എന്നതാണ്.

                                 സംഘടിത മേഖലയിലെ സ്ത്രീകളുടെ തൊഴിലിന്റെ വളർച്ച

വിവിധ സർക്കാർ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പൊതുമേഖലയിലെ തൊഴിലിന്റെ തരം തിരിച്ചുള്ള പരിശോധനയിൽ സ്ത്രീകളുടെ അനുപാതം ഏറ്റവും ഉയര്‍ന്നത് സംസ്ഥാന സര്‍ക്കാര്‍ ജോലികളിലാണെന്നു വ്യക്തമാക്കുന്നു തൊട്ടു താഴെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഈ അനുപാതം ഏറ്റവും കൂടുതൽ.

വിവിധ തരത്തിലുള്ള സർക്കാർ സ്ഥാപനങ്ങളില്‍ ജോലി ചെയുന്ന സ്ത്രീകളുടെ ജില്ല തിരിച്ചുള്ള എണ്ണം അനുബന്ധം 8.1.4 -ൽ നൽകിയിരിക്കുന്നു. പൊതുമേഖലയിലെ ജീവനക്കാരില്‍ വനിതകളുടെ എണ്ണവും അനുപാതവും ഏറ്റവും കൂടുതല്‍ കൊല്ലം ജില്ലയിലാണ്. എന്നാൽ സംസ്ഥാന സർക്കാരിൽ ഏറ്റവും കൂടുതൽ വനിതാ ജീവനക്കരുള്ളത് തിരുവനന്തപുരത്തും രണ്ടാമതായി എറണാകുളവുമാണ്. കേന്ദ്രസർക്കാർ ജീവനക്കാക്കാരുടെ കണക്കെടുത്താല്‍ വനിതാ പ്രാതിനിധ്യം കൂടുതല്‍ തിരുവനന്തപുരവും രണ്ടാമതായി എറണാകുളവുമാണ്.

സർക്കാരിന്റെ വിവിധ തലങ്ങളിലെ വനിതാ ജീവനക്കാരുടെ തരംതിരിച്ചുള്ള കണക്ക്

വര്‍ഷം 2018-19 2019-20
ഗവൺമെന്റിന്റെ തരം ആകെ വനിതകള്‍ ശതമാനത്തില്‍ ആകെ വനിതകള്‍ ശതമാനത്തില്‍
കേന്ദ്ര സര്‍ക്കാര്‍ 59924 14594 24.4 59971 14745 24.5
സംസ്ഥാന സര്‍ക്കാര്‍ 262046 105004 40.1 260170 104628 40.2
കേന്ദ്രവുമായി പങ്കിട്ടത് 82154 25828 31.4 80800 25968 32.1
സംസ്ഥാനവുമായി പങ്കിട്ടത് 131597 39218 29.8 129290 38666 29.9
എൽ.എസ്.ജി.ഐ 24898 9163 36.8 24688 9217 37.3
ആകെ 560619 193807 34.6 554919 193224 34.8

അവലംബം : തൊഴില്‍ ഡയറക്ടറെററ്