കുടുംബശ്രീയുടെ പത്ത് സംരംഭ മാതൃകകൾ

 

   ഹർഷം  ജെറിയാട്രിക് കെയർ 

എക്സിക്യൂട്ടീവ്വയോജനങ്ങൾക്ക് വീടുകളിലും ആശുപത്രികളിലുംകൂട്ടിയിരിപ്പ്, ദൈനംദിന പ്രവൃത്തികളിൽ സഹായം,തു ട ങ്ങി  ആ വ ശ്യ മാ യ  സേവ ന ങ്ങ ൾ  ഒരു  നിശ്ചിതഫീസ് ഇൗടാക്കി നടപ്പിലാക്കി കൊടുക്കുന്ന ഒരു ടീം രൂപീകരണമാണ് ഹർഷം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.വീടുകളിലും ആശുപത്രികളിലും തങ്ങി രോഗികൾക്ക് സഹായം നൽകാൻ താല്പര്യമുള്ള അപേക്ഷകർക്കാണ് പ്രസ്തുത പദ്ധതിയിലൂടെ പരിശീലനത്തിന് മുൻഗണന നൽകുന്നത്.

സാന്ത്വനം വോളണ്ടിയേഴ്സ്

ആരോഗ്യ മേഖലയിലെ സൂക്ഷ്മ സംരംഭമായ ഇൗപദ്ധതിയുടെ ഭാഗമായി ജീവിത ശൈലി രോഗ നിർണ്ണയവും മെഡിക്കൽ ചെക്കപ്പുകളും നടത്തി ആയതിലൂടെ ഉപജീവനം കണ്ടെത്തുന്നു.

ഫെസിലിറ്റി മാനേജ്മെന്റ് സർവ്വീസുകൾ

വിവിധ സ്ഥാപനങ്ങളിലെ ശുചീകരണം, ഹൗസ് കീപ്പിംഗ്, ഗാർഡനിംഗ് തുടങ്ങിയ സേവനങ്ങൾ കുടുംബശ്രീ വനിതകൾ മുഖേന നിർവ്വഹിച്ച് വരുമാന മാർഗ്ഗം പ്രദാനം ചെയ്യുന്നു.

ഹോം സ്റ്റേ

ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് സഞ്ചാരികൾക്ക് താമസാനുയോജ്യമായ പാർപ്പിട സൗകര്യം, ഭക്ഷണം എന്നിവ ഒരുക്കുന്നതിലൂടെ വരുമാനം മാർഗ്ഗം കണ്ടെത്താവുന്നതാണ്.

നിർമ്മാണ യൂണിറ്റുകൾ 

നിർമ്മാണ മേഖലയിലെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി, കുടംബശ്രീ വനിതകൾക്ക് സ്ഥിരം വരുമാനം ലഭ്യമാക്കുന്നതിനും കെട്ടിട നിർമ്മാണ രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുമായി ഈ മേഖലയിൽ താല്പര്യമുള്ളസ്ത്രീകളെ കണ്ടെത്തി പരിശീലനം നൽകി വരുന്നു.

കുടുംബശ്രീ പൊതിച്ചോറ്

മുൻകൂർ ഓർഡറുകൾ സ്വീകരിച്ച് രുചികരവും ഗുണമേന്മയും ഉള്ള ഭക്ഷണം യഥാസമയം ഓഫീസുകളിലുംമറ്റു സ്ഥലങ്ങളിലും എത്തിച്ചു നൽകുന്നതിനുള്ള സംരംഭം. ഇതിലൂടെ വീട്ടമ്മമാർക്ക് വീട്ടിലിരുന്നു തന്നെ വരുമാനം ഉണ്ടാക്കാവുന്നതാണ്.

ഡേ കെയർ സെന്റർ

പകൽ സമയങ്ങളിൽ ചെറിയ കുട്ടികളുടെ പരിചരണത്തിനും പരിപാലനത്തിനുമായി സുരക്ഷിതമായ കുടുംബശ്രീ ഡേ കെയർ സെന്ററുകൾ നിലവിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾ

വിവിധ ആഘോഷങ്ങളും പരിപാടികളും ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുന്നതിനും ആവശ്യമായ സാധനസാമഗ്രികൾ വാടക നിരക്കിൽ ലഭ്യമാക്കുന്നതിനും കുടുംബശ്രീ വനിതാ ഇവന്റ് മാനേജ്മെന്റ്ഗ്രൂപ്പുകൾ രൂപീകരിച്ചു വരുന്നു.

മൊബൈൽ ബ്യൂട്ടി പാർലറുകൾ

വനിതാ ബ്യൂട്ടീഷ്യൻമാർ വീടുകൾ തോറും ചെന്ന് ആവശ്യമായ  സേവനങ്ങൾ  ചെയ്തു  കൊടുക്കു ക എന്ന ലക്ഷ്യത്തോടെ മൊബൈൽ ബ്യൂട്ടീ പാർലറുകൾ പ്രവർത്തിച്ചു വരുന്നു.

ആർ ഒ പ്ലാന്റ് (ശുദ്ധ ജല പ്ലാന്റ്)

യന്ത്ര സാമഗ്രികളുടെ സഹായത്തോടു കൂടി ജലം ശുദ്ധീകരിച്ച് മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ളസംരംഭ യൂണിറ്റ്.