സാമൂഹ്യ ശാക്തീകരണ സേവന പ്രവർത്തനങ്ങൾ കുടുംബശ്രീയിലൂടെ

സാമൂഹ്യ ശാക്തീകരണം കുടുംബശ്രീയുടെ  അവിഭാജ്യഘടകം ആയി അനുവർത്തിക്കുന്നു. സമൂഹത്തിൽ ഇതുവരെ അദൃശ്യമായി തുടർന്ന വിഭാഗങ്ങളുടെ ദൃശ്യത കൊണ്ടുവരണം എന്നതാണ്  വികസനത്തിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പുനരധിവാസം വഴി അവർക്കു സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവരസങ്ങൾ ലഭിക്കുകയും  സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതിനും കഴിയണം. ഇതിനായി സാമൂഹിക വികസനത്തിന് 2 പ്രധാന പ്രോഗ്രാമുകളുണ്ട്. അത് നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, നിരാലംബരും വ്യത്യസ്ത കഴിവുള്ളവരും ഉൾക്കൊള്ളുന്നതാണ്. ഈ സാമൂഹ്യ വികസന സംഘത്തിന് പുറമേ കുട്ടികളുടെ മൊത്തത്തിലുള്ള വികസനത്തിന് സഹായിക്കുന്നതിലൂടെ  അവരെ ശാക്തീകരിക്കാനും ബോധവൽക്കരിക്കാനും കഴിയുന്നു. സാമൂഹിക ശാക്തീകരണത്തിനു പുറമെ സമൂഹത്തിലെ അശരണരും ആലംബഹീനരുമായവർക്ക് നിരവധി സേവന പദ്ധതികളും കുടുംബശ്രീ വഴി നടപ്പിലാക്കുന്നുണ്ട്. അവലയിൽ ചില പദ്ധതികളാണ് ചുവടെ. 

 സ്വാന്തനം

ആരോഗ്യപരിപാലന രംഗത്ത് അനുകരണീയമായ ഒരു സംരംഭ മാതൃകയാണ് കുടുംബശ്രീയുടെ 'സാന്ത്വനം' പദ്ധതി. പൊതുജനങ്ങള്‍ക്കിടയില്‍ ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് അനിവാര്യവുമായിത്തീര്‍ന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് തുണയാകുന്ന ഈ പദ്ധതി കുടുംബശ്രീ അവതരിപ്പിച്ചത്. വീടുകളിലെത്തി രക്ത പരിശോധന ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കാനും ഇതുവഴി കേരള സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്‌നത്തിനുള്ള പരിഹാരം സ്ത്രീകളുടെ ഉപജീവനത്തിനുള്ള അവസരമാക്കി മാറ്റാനുമാണ് സാന്ത്വനം എന്ന ഈ ബൃഹത് പദ്ധതി 2006ല്‍ കുടുംബശ്രീ വിഭാവനം ചെയ്തത്.

കുടുംബശ്രീയും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രശസ്ത സംഘടനയായ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളും (HAP) ചേര്‍ന്നാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. പത്താം തരം വിജയിച്ച, സംരംഭം തുടങ്ങാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് ഏഴ് ദിവസത്തെ മികച്ച പരിശീലനം നല്‍കുന്നു. ഉയരം, ശരീരഭാരം, ബോഡി മാസ് ഇന്‍ഡക്‌സ്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്‌ട്രോള്‍ എന്നിവ അളക്കാന്‍ പഠിപ്പിച്ച് ഉപകരണങ്ങളും നല്‍കുന്നു. രക്തക്കുഴലിലേക്ക് സൂചി കയറ്റിയല്ല, മറിച്ച് വിരല്‍ത്തുമ്പില്‍ നിന്ന് രക്തം എടുത്ത് പരിശോധിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സാന്ത്വനം വോളന്റിയമാര്‍മാര്‍ സേവനം നല്‍കുന്നത്.

എണ്ണത്തില്‍ കുറവാണെങ്കിലും തങ്ങള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തില്‍ വളരെ കാര്യക്ഷതമയോടെയും കൃത്യനിഷ്ഠയോടെയും പ്രവര്‍ത്തിക്കുന്ന സാന്ത്വനം അംഗങ്ങള്‍ക്ക് മികച്ച വരുമാനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഓരോ സേവനത്തിനും ചെറിയ ഫീസ് വാങ്ങിയാണ് ഇവർ വരുമാനം കണ്ടെത്തുന്നത്. സേവനസ്വീകര്‍ത്താവിനെ സംബന്ധിച്ചിടത്തോളം ഇഷ്ടമുള്ളപ്പോള്‍ വീട്ടില്‍ത്തന്നെ സേവനം ലഭിക്കുമെന്നതിനാല്‍ യാത്രാക്കൂലി ഉള്‍പ്പെടെ വലിയ ചെലവ് കുറയ്ക്കാന്‍ സാധിക്കുന്നു. പ്രതിമാസം ശരാശരി 20,000 രൂപ ഒരു സാന്ത്വനം വോളന്റിയര്‍ക്ക് വരുമാനമായി ലഭിക്കുന്നവെന്നത് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഇവര്‍ പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത വിശ്വാസ്യതയുടെയും ഇവര്‍ക്ക് പ്രാദേശികതലത്തിലുള്ള സ്വീകാര്യതയുടെയും പ്രതിഫലനമാണ്.

ഇപ്പോള്‍ 356 സാന്ത്വനം വോളന്റിയര്‍മാര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനത്തിലും ഒരു വോളന്റിയറെങ്കിലും വേണമെന്ന ഞങ്ങളുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. 297 പേരാണ് കഴിഞ്ഞ 2 വര്‍ഷമായി പരിശീലനം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചത്. വോളന്റിയര്‍മാരുടെ ലിസ്റ്റും പ്രവര്‍ത്തനമേഖലയും ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

എറൈസ്

സംസ്ഥാനത്ത് പ്രളയക്കെടുതികൾ മൂലം ഉപജീവന മാർഗങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വരുമാനമാർഗം കണ്ടെത്തി നൽകുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 50,000 പേർക്ക് സൗജന്യ സ്വയംതൊഴിൽ പരിശീലനം നൽകുന്നതിനായി എറൈസ്  (ARISE- Acquiring Resilience and Identify through Sustainable Employment) സംസ്ഥാനതല സ്വയംതൊഴിൽ പരിശീലന പദ്ധതി ആരംഭിച്ചിട്ടുള്ളത്. പ്രളയം സാധിക്കാത്ത മേഖലകളിൽ കഴിയുന്ന സ്വയംതൊഴിൽ ചെയ്യാൻ താൽപര്യമുളളവർക്കും ഈ പ്രോഗ്രാമിലൂടെ പരിശീലനം നേടാൻ സാധിക്കും. ഈ പദ്ധതിയിൽ കുടുംബശ്രീ വനിതകൾക്കൊപ്പം കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്മാർക്കും പങ്കെടുക്കാം. ഇവർക്ക് സ്വയംതൊഴിൽ പരിശീലനം നൽകി വ്യക്തിഗത ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കാൻ പിന്തുണ നൽകുന്നതോടൊപ്പം സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ മൾട്ടി ടാസ്ക് ടീമുകൾ രൂപീകരിക്കുക എന്നതും ഈ പ്രോഗ്രാമിന്റെ ലക്ഷ്യമാണ്.

2018 ആഗസ്റ്റ് മാസത്തിൽ ഉണ്ടായ പ്രളയത്തിൽ സംസ്ഥാനത്ത് വളരെയധികം നാശനഷ്ടം സംഭവിച്ചപ്പോൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ഉപജീവന സർവേ പ്രകാരം പ്രളയത്തിനു ശേഷം ഏറ്റവും അധികം ആവശ്യമുള്ള സേവന മേഖലകൾ കണ്ടെത്തുകയും ഈ മേഖലകളിൽ പരിശീലനം കൊടുത്താൽ ഇവർക്ക് മികച്ച വരുമാനവും സമൂഹത്തിനു തൊഴിൽ മേഖലകളിലുള്ള കുറവ് പരിഹരിക്കാനും സാധിക്കും എന്ന് മനസ്സിലാക്കിക്കൊണ്ടാണ് എറൈസ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

പ്ലാനിംഗ്, ഇലക്ട്രിക്കൽ വർക്ക്, ഇലക്ട്രോണിക്സ് റിപ്പയർ തുടങ്ങിയ ടെക്നിക്കൽ കോഴ്സുകളും ഡേ കെയർ, ഹൗസ്കീപ്പിംഗ്, സെയിൽസ്, ഡാറ്റാ എൻട്രി, ലോൺട്രി & അയണിംഗ്, ഹൗസ് മെയ്ഡ് തുടങ്ങി നോൺ ടെക്നിക്കൽ കോഴ്സുകളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. സർക്കാർ അംഗീകൃത തൊഴിൽ പരിശീലന സ്ഥാപനങ്ങളായ ഐ റ്റി ഐ, പോളിടെക്നിക് എന്നിവ വഴിയും കുടുംബശ്രീ എംപാനൽ ചെയ്ത അക്രഡിറ്റഡ് പരിശീലന ഏജൻസികൾ മുഖേനയുമാണ് ഗുണഭോക്താക്കൾക്ക് പരിശീലനം ലഭ്യമാക്കുന്നത്. ഹ്രസ്വകാല കോഴ്സുകളായാണ് എറൈസ് പരിശീലന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

എറൈസ് പദ്ധതിയിൽ സി.ഡി.എസ് തലത്തിൽ നടന്ന മൊബിലൈസേഷന്റെ ഭാഗമായി 50,000 ആളുകൾ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019 ഫെബ്രുവരി മുതൽ ആരംഭിച്ച പരിശീലന പരിപാടിയിൽ നാളിതുവരെ 10,000 ആളുകൾ 10 മേഖലകളിലായി പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ടെക്നിക്കൽ വിഭാഗത്തിൽ 14 ജില്ലകളിൽ നിന്നായി 3000 ആളുകൾ പരിശീലനം നേടുകയും അറുപതോളം പഞ്ചായത്തുകളിൽ 90 മൾട്ടി ടാസ്ക് ടീമുകൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഭവന നിർമാണ ഗ്രൂപ്പുകൾ


സേവന മേഖലയിൽ ഏറ്റവും വ്യത്യസ്തമായി കുടുംബശ്രീ നടപ്പിലാക്കിയ പദ്ധതിയാണ്  “കുടുംബശ്രീ ഭവന നിർമാണ ഗ്രൂപ്പുകൾ” .  നിർമ്മാണ മേഖലയിൽ താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങളെ ജില്ലാ അടിസ്ഥാനത്തിൽ കണ്ടെത്തി, ഇവർക്ക് അംഗീകൃത പരിശീലന ഏജൻസികളുടെ നേതൃത്വത്തിൽ സർക്കാർ ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭവനങ്ങൾ നിർമ്മിച്ചുകൊണ്ട് പരിശീലനം നൽകി വരുന്നു.

         പരിശീലനം പൂർത്തീകരിക്കയുന്ന അംഗങ്ങളെ ബ്ലോക്ക് , നഗരസഭ തലത്തിൽ ഗ്രൂപ്പുകളാക്കി തിരിച്ചു അതാത് തദ്ദേശ ഭരണ സ്ഥാപങ്ങളിൽ കുടുംബശ്രീ സംരംഭമായി രൂപീകരിക്കയുന്നു. ഇങ്ങനെ രൂപീകരിക്കയുന്ന ഗ്രൂപ്പുകൾക്ക് തദ്ദേശ ഭരണ സ്ഥാപങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിലും കൂടാതെ മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതികളിൽ ഉൾപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളിലും ഉൾപ്പെടുത്തി ഇവർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നു.

കേരളത്തിൽ നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി എല്ലാവർക്കും വീട് നിർമ്മിച്ചു നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ഗവൺമെന്റ് നടപ്പിലാക്കിയ  ലൈഫ് മിഷൻ  പദ്ധതിയിൽ ഉൾപ്പെട്ട  ഭവനങ്ങൾ നിർമ്മിക്കുന്നതിനുള്ള അംഗീകൃത ഏജൻസിയായി കുടുംബശ്രീ ഭവന നിർമ്മാണ  ഗ്രൂപ്പുകൾക്ക് സർക്കാർ അംഗീകാരം നല്കിട്ടുണ്ട് . ആയത് പ്രകാരം ജില്ലകളിൽ സ്വന്തമായി ഭവനങ്ങൾ  നിർമ്മിക്കുവാൻ സാധിക്കാത്ത സാധാരണക്കാരായ  ഗുണഭോക്താക്കൾക്കു  ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നു. ഇത് കൂടാതെ , പ്രധാനമന്ത്രി ആവാസ് യോജന , ആശ്രയ ഭവനങ്ങൾ , സ്വപ്നകൂട് ,കെയർ കേരള, ടൈ്രബൽ ഡിപ്പാർട്ടമെന്റ്ന്റെ ഭവനങ്ങൾ എന്നിവ ഇവർ മുഖാന്തിരം നിർമ്മിച്ചു വരുന്നു. ഇത് കൂടാതെ ഹൈദരബാദ്ദിലുള്ള രാമോജി ഫിലിം സിറ്റി യുടെ കമ്മ്യൂണിറ്റി സോഷ്യൽ റെസ്പോണ്സിബിലിറ്റിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ 2018 ലെ പ്രളയത്തിൽ ഭവനങ്ങൾ നഷ്ടപെട്ട 120  കുടുംബങ്ങൾക്കു , ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിനുള്ള ചുമതല കുടുംബശ്രീ ഭവന നിർമ്മാണ ഗ്രൂപ്കൾക്കാണ് ലഭിച്ചത്. ഇതിൽ 97 ഭവനങ്ങളുടെ നിർമ്മാണം ആരംഭിക്കയുകയും , എൺപതോളം ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.

ഭാവിയിൽ ഇവരെ തദ്ദേശഭരണ സ്ഥാപങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു പൂർത്തീകരിക്കുന്ന "മൈക്രോ കോൺട്രാക്ടർസ്" ആക്കി മാറ്റുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.

കുടുംബശ്രീ നിർമ്മാണ സാമഗ്രി ഉൽപ്പാദന യൂണിറ്റുകൾ

ഭവനങ്ങൾ നിർമ്മിക്കുന്നതിന് ഏറ്റവും ആവശ്യമായ ഒന്നാണ് സിമന്റ് ബ്രിക്കുകൾ. സർക്കാർ പദ്ധതിയിൽ മാത്രമായി ഏകദേശം 2.50 ലക്ഷം ഭവനങ്ങൾ നിർമിക്കേണ്ടതായിട്ടുണ്ട് . ആയതിനിടെ  നിർമ്മാണത്തിന് മാത്രമായി ഏകദേശം 36  ലക്ഷം സിമന്റ്  ബ്രിക്കുകളും കൂടാതെ അത്രയും ഭവന  നിർമ്മാണത്തിന് ആവശ്യമായ സിമന്റ് ജനൽ വാതിൽ കട്ടളകളും ആവശ്യമായി  വരും .ഇൗ തൊഴിൽ അവസരം പരമാവധി പ്രയോജനപെടുത്തുന്നതിനായി കുടുംബശ്രീ ഒാരോ ബ്ലോക്കിലും, നഗരസഭകളിലും ആവിശ്യം അനുസരിച്ചു നിർമ്മാണ സാമഗ്രി ഉൽപ്പാധന യൂണിറ്റുകൾ രൂപീകരിച്ചു വരുന്നു. നിലവിൽ 77  സിമന്റ് ബ്രിക്ക് യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ട് . മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ചുകൊണ്ടു സർക്കാർ ഭവന പദ്ധതികൾക്കു ആവശ്യമായ സിമന്റ് ബ്രിക്കുകളും , കൂടാതെ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെട്ട   ( ഉദാ :  കിണർ നിർമ്മാണം , ആട്ടിൻ കൂട്, തൊഴുത്ത് നിർമ്മാണം , കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് ) തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്കു ആവിശ്യമായ നിർമ്മാണ  സാമഗ്രികളും നിർമ്മിച്ചു വരുന്നു. ഒരു ദിവസം 600 മുതൽ 1000  സിമന്റ് ബ്രിക്കുകൾ നിർമ്മിക്കുകയും ആയത് ഉപഭോതാക്കൾക്കു  ആവശ്യാനുസരണം നൽകി , യൂണിറ്റുകൾക്ക് പരമാവധി വരുമാനം ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.

കുടുംബശ്രീയുടെ സംരംഭ കൂട്ടായിമയിലൂടെ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും ആയതിന്റെ വിപണത്തിലൂടെ അംഗ സംരംഭകരുടെ സാമ്പത്തിക നിലവാരം ഉയർത്തുന്നതിനുമായി ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച സ്ഥാപങ്ങളാണ് പൊതു സേവന കേന്ദ്രം.

കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഭരങ്ങളും, സംഘകൃഷിയും തനതു രീതിയിൽ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുവാൻ പ്രാപതരാണ്. എന്നാൽ ഇന്ന് ഇവർ നേരിടുന്ന വെല്ലുവിളി ഗുണഭോക്താക്കളുടെ ആവശ്യാനുസരണം ഒരേ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വലിയ അളവിൽ നിമ്മിക്കുക എന്നതാണ് . ഇതിനായി ഒരേ രീതിയിൽ പ്രവർത്തിക്കുന്ന സംരംഭകരെ ജില്ലാ അടിസ്ഥാനത്തിൽ കണ്ടെത്തി പൊതുസേവന കേന്ദ്രം രൂപീകരിക്കുകയും ആയത് വഴി ഇവർക്ക് ഗുണനിലവാരമുള്ള ഉത്പനങ്ങൾ വലിയ അളവിൽ ഉത്പാദിപ്പിച്ചു സാമ്പത്തിക ഉന്നമനത്തിനു  സാധ്യമാകുന്നു .

പൊതുസേവന കേന്ദ്രം രൂപീകരിക്കുന്നത് വഴി താഴെ പറയുന്ന നേട്ടങ്ങൾ ലക്ഷ്യമിടുന്നു

• ഒരേ ഉത്പന്നങ്ങൾ അല്ലെങ്കിൽ വിവിധ ഉൽപ്പന്നങ്ങൾ കൂടിയ അളവിൽ ഉൽപ്പാദിപ്പികയുന്നു
• ഉയർന്ന വിലയുള്ള യന്ത്ര സമഗ്രഹികൾ ലഭ്യമാക്കുന്നത് വഴി സംരംഭകർക്ക് മികച്ച സാങ്കേതിക സഹായം ലഭ്യമാകുന്നു.
• അസംസ്കൃത വസ്തുക്കൾ ഒരുമിച്ചു വാങ്ങികയുന്നത് വഴി ഉൽപ്പാദന ചെലവ് ചുരുക്കുവാൻ സാധിക്കയുന്നു
• പ്രൊഫഷണൽകളുടെ മേൽനോട്ടവും മാർഗ്ഗ നിർദേശവും ഉറപ്പാക്കുന്നു
• ഒരേ പ്രാദേശത്തു നിന്ന് ഒരേ ബ്രാൻഡിൽ , വലിയ തോതിൽ ഉത്പന്നങ്ങൾ നിർമ്മിക്കുവാൻ സാദികയുന്നു
• മികച്ച മാർക്കറ്റിംഗ് സൗകര്യം ഉറപ്പാക്കുവാൻ സാധിക്കുന്നു .

ഹർഷം വയോജന, രോഗീ പരിപാലന പദ്ധതി

കുടുംബശ്രീയുടെ നേതൃത്വത്തിൽ വയോജന സേവനങ്ങളും, രോഗീ പരിചരണവും നല്കാൻ പ്രാപ്തമായ പരിശീലനം ലഭിച്ച ഗ്രൂപ്പുകൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ രൂപീകരിച്ചു പ്രവർത്തന സജ്ജമാക്കുകയാണ് ഹർഷം വയോജന പരിപാലന പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
 
വർദ്ധിച്ചു വരുന്ന വയോജന പരിപാലനത്തിന്റെ ആവശ്യകതയും, ഇൗ മേഖലയിലുള്ള അവസരങ്ങളും കണക്കിലെടുത്തുകൊണ്ടും, വയോജന സേവനങ്ങൾക്കും രോഗീ പരിചരണത്തിനും പരിശീലനം ലഭിച്ച കെയർ ഗീവർമാരുടെ ദൗർലഭ്യം മനസ്സിലാക്കിയുമാണ് കുടുംബശ്രീ  ഹർഷം പദ്ധതി ആരംഭിച്ചിട്ടുള്ളത്. സാമൂഹ്യ സേവനവും ഉപജീവനവും ഒരുമിച്ചു സാധ്യമാകുന്ന പദ്ധതികളിൽ ഒന്നായി ഹർഷം ഇതിനകം തന്നെ മാറിക്കഴിഞ്ഞു. 2019-2020 സാമ്പത്തിക വർഷത്തിൽ, തിരഞ്ഞെടുക്കപ്പെടുന്ന 600 കുടുംബശ്രീ അംഗങ്ങൾക്ക്  പദ്ധതിയുടെ ഗുണഫലം ലഭിക്കും. 2019 ആഗസ്റ്റ് മാസം വരെ കേരളത്തിലുടനീളം 506 കുടുംബശ്രീ അംഗങ്ങൾ വയോജന സേവനങ്ങൾക്കും, രോഗീ പരിചരണത്തിലും പരിശീലനം നേടി പ്രവർത്തന സജ്ജരായിട്ടുണ്ട്. കിടപ്പു രോഗികൾക്കും, ഒറ്റപ്പെട്ടതും അവശത അനുഭവിക്കുന്നതും ആയ വയോജനങ്ങൾക്കും, രോഗികൾക്കും ആശ്വാസം പകരാൻ പരിശീലനം ലഭിച്ച കെയർ ഗീവർമാരിലൂടെ സാധിക്കും.  
 
സംരംഭ രൂപത്തിൽ സ്വയം തൊഴിൽ കണ്ടെത്തി പ്രവർത്തിക്കുന്ന മാതൃകയിലാണ് ഇവരുടെ പ്രവർത്തനം വിഭാവനം ചെയ്തിരിക്കുന്നത്. പരിശീലനത്തിന് പുറമെ, തൊഴിൽ ലഭ്യതയ്ക്കും  കുടുംബശ്രീ പിന്തുണ നൽകി വരുന്നു. തൊഴിൽ ലഭ്യത സഹായത്തിനും, സേവന ലഭ്യതയ്ക്കുമായി കാൾ സന്റെർ, വെബ് സൈറ്റ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. യോഗ, ഫിസിയോ തെറാപ്പി, ഷുഗർ, പ്രഷർ പരിശോധന, ഒാറൽകെയർ, ബെഡ് കെയർ, ഹെയർ കെയർ, ബെഡ് മേക്കിങ്, കത്തീഡ്രൽ കെയർ തുടങ്ങി വിവിധ സേവനങ്ങൾ നല്കാൻ പ്രാപ്തരായ കുടുംബശ്രീ അംഗങ്ങൾ നിലവിലുണ്ട് . നിലവിൽ 152 ബ്ലോക്കുകളിൽ 115 ബ്ലോക്കുകളിലും കുടുംബശ്രീ കെയർ ഗീവർമാർ നിലവിലുണ്ട്. പരിശീലനവും തുടർപരിശീലനങ്ങളും വഴി വൈവിധ്യമാർന്ന മികച്ച സേവനങ്ങൾ പൊതു ജനങ്ങൾക്ക് നല്കാൻ കുടുംബശ്രീ പദ്ധതിയൊരുക്കുന്നുണ്ട്.
 
പദ്ധതിയുടെ സേവനം ലഭ്യമാക്കാനും, പദ്ധതിയിൽ ഭാഗമാകാനും കുടുംബശ്രീ ജില്ലാ മിഷനുകളുമായി ബന്ധപ്പെടാവുന്നതാണ്.  9188112218 എന്ന കോൾസെന്റർ  നമ്പർ വഴിയും, ഹർഷം.കുടുംബശ്രീ.ഒാർഗ് എന്ന വെബ്സൈറ്റ് വഴിയും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതാണു്.
 
നിലവിൽ ഹർഷം എക്സിക്യൂട്ടീവ് നൽകുന്ന സേവനങ്ങൾ
വീടുകളിൽ വയോജന പരിചരണവും കൂട്ടിരിപ്പും
വീടുകളിൽ രോഗീപരിചരണവും കൂട്ടിരിപ്പും
ആശുപത്രികളിലും കെയർ ഹോമുകളിലും ബൈസ്റ്റാൻഡർ/ പരിപാലകർ
രോഗികൾക്കും വയോജനങ്ങൾക്കും ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ  ഹ്രസ്വ സമയ സേവനങ്ങൾ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പകൽ വീടുകളിൽ സേവനം
രോഗികളെ ആശുപത്രികളിലും ലാബിലും കൂട്ടിക്കൊണ്ടുപോകൽ
വീടുകളിൽ ഷുഗർ ബ്ലഡ് പ്രെഷർ ചെക്ക് അപ്പ്
വയോജനങ്ങൾക്കായി  വിവിധ ആവശ്യങ്ങൾക്ക് കൂട്ടുപോകൽ

ഹരിത കർമ്മ സേന

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കേരളത്തിൽ വന്ന പുതിയൊരു തുടക്കമാണ് ഹരിതകർമ്മസേന. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതൽ 40 വരെ അംഗങ്ങളുള്ള ഒരു സംരംഭമാണ് ഹരിതകർമ്മ സേന. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന യൂസർഫീ അനുസരിച്ചു വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു എം സി എഫിൽ എത്തിക്കുകയാണ് ഇവരുടെ പ്രധാന ജോലി. ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് . സംവിധാനങ്ങൾ പര്യാപ്തതയാണ് ഹരിത കർമ്മ സേന പ്രവർത്തനം വിജയകരമാക്കുന്നതിനു വേണ്ട അവശ്യ ഘടകം.

വീടുകളിൽ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ സ്വീകരിച്ച് അവ മറ്റീരിയൽ കള ക്ഷൻ ഫെസിലിറ്റിയിൽ എത്തിക്കുന്നു. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ അയയ്ക്കുന്നു. തുടർന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സംയോജനങ്ങൾ സാധ്യമാക്കുന്നു. ഇതാണ് ഹരിതകർമ്മ സേനയുടെ പ്രവർത്തനരീതി.

റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് റോഡ് ടാറിങ്ങിനുപയോഗിക്കുന്നത് വഴി പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗം ചെയ്യാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഹരിതകർമ്മ സേനയുടെ പ്രവർത്തനത്തിലൂടെ സാധിക്കുന്നു. ഇത് കൂടാതെ വീട്ടുകാർക്ക് ജൈവ മാലിന്യ സംസ്ക്കരണത്തിനുതകുന്ന പരിഹാരങ്ങൾ നൽകാനും പാഴ്വസ്തുക്കളിൽ നിന്നും മികച്ച ഉത്പന്നങ്ങളുണ്ടാ ക്കുന്ന ഹരിത സംരംഭങ്ങൾ തുടങ്ങിയും മറ്റ് നൂതന സംരംഭ മാതൃകകൾ നടപ്പാക്കിയും സ്വയംപര്യാപ്തമാകാൻ ഹരിത കർമ്മസേനകൾ ശ്രമിക്കുന്നു. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരളകമ്പനി, തദ്ദേശ സ്ഥാപനം എന്നിവരെല്ലാം പങ്കാളിയായ ഇൗ ബൃഹത് പദ്ധതി ഇന്ന് കേരളത്തിലെ 676 പഞ്ചായത്തുകളിൽ പ്രവർത്തനം നടത്തുന്നു. മറ്റുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനം പ്രാഥമിക ഘട്ടത്തിലുമാണ്. നിലവിൽ 27,988 കുടുംബശ്രീ വനിതകളാണ് പരിശീലനം നേടി സംരംഭ മാതൃകയിൽ തദ്ദേശസ്ഥാ പ ന ങ്ങ ളി ൽ പ്ര വ ർ ത്ത നം ആ രം ഭി ക്കാ ൻ സജ്ജരായത്. വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണവും അജൈവമാലിന്യങ്ങൾ ചംക്രമണം ചെയ്യുന്നതു വഴി പുന രുപയോഗവും നാടിന്റെ മാലിന്യ പ്രശ്നത്തിന് ഒരു പരിഹാരവും സ്ത്രീകൾക്ക് മികച്ച വരുമാന മാർഗ്ഗവുമൊക്കെയായി ഹരിതകർമ്മ സേന വളരുകയാണ്.

പ്രത്യാശ പദ്ധതി


ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മിഷൻ പ്രോത്സാഹിപ്പിച്ച് വരുന്ന ഉപജീവന ഉപാധിയാണ് കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങൾ. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ദരിദ്ര ജനവിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുടുംബശ്രീ സ്ത്രീകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിലവസരം സൃഷ്ടിക്കുകയും സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാക്കുകയും ആണ് പ്രത്യാശ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പ്രധാന ലക്ഷ്യങ്ങൾ

1.സാമ്പത്തികവും സാമൂഹികപരവുമായ സ്ത്രീശാക്തീകരണവും ഉന്നമനവും.

2.സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ അവരുടെ കഴിവിനൊത്ത വിധമുള്ള തൊഴിൽ കണ്ടെത്തുന്നതിനും അതുവഴി ദാരിദ്ര്യ ലഘൂകരണം സാധ്യമാക്കുകയും ചെയ്യുക.

3.നൂതനമായ തൊഴിൽ സംരംഭങ്ങൾ കണ്ടെത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.

4.പ്രാദേശിക സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുക.

ഗുണഭോക്താക്കൾ

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ദരിദ്ര ജനവിഭാഗങ്ങളിൽ ഉൾപ്പെടുന്ന അശരണർ, വൃദ്ധർ, ഭിന്നലിംഗക്കാർ, ഗാർഹിക പീഡനത്തിനും അതിക്രമങ്ങൾക്കും ഇരയായവർ, അവിവാഹിതരായ അമ്മമാർ, കിടപ്പുരോഗികൾ / മാനസിക വെല്ലുവിളികൾ നേരിടുന്നവർ / അവരുടെ സംരക്ഷകർ, വിധവകൾ, ആശ്രയ ഗുണഭോക്താക്കൾ, വികലാംഗർ, ബഡ്സ് സ്കൂൾ കുട്ടികളുടെ അമ്മമാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾ

പ്രോജക്ട് - പദ്ധതി തുക

1. വ്യക്തിഗത സംരംഭം - സംരംഭം ആരംഭിക്കുന്നതിന് പരമാവധി 50,000/- രൂപ പ്രത്യാശ സ്റ്റാർട്ട് അപ് ഫണ്ടായി ലഭിക്കും.

2. ഗ്രൂപ്പ് സംരംഭം - ഒരംഗത്തിന് 50,000/- രൂപ എന്ന നിലയിൽ പരമാവധി 2.5ലക്ഷം രൂപ ലഭിക്കും.

മാർക്കറ്റിംഗ്

മാസച്ചന്തകൾ

കുടുംബശ്രീ സംരംഭങ്ങൾക്ക് പ്രാദേശികമായി വിപണനാവസരങ്ങൾ തയ്യാറാക്കി നൽകുന്നതിനായി കുടുംബശ്രീ സംരംഭ വികസനത്തിന്റെ അടിസ്ഥാന ശിലയായ പ്രാദേശിക സാമ്പത്തിക വികസനമെന്ന ആശയം സാധൂകരിക്കുന്നതിനുമായി കുടുംബശ്രീ അതിന്റെ സംഘടനാ സംവിധാനത്തിലൂടെ സാധ്യമാക്കുന്ന വിപണന വേദിയാണ് മാസച്ചന്തകൾ. എല്ലാ മാസവും ഒരേ തീയതികളിൽ മൂന്നു മുതൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഞ്ചായത്ത് / ബ്ലോക്ക് / നഗരസഭാതല വിപണന മേളകളാണ് മാസച്ചന്തകൾ. കുടുംബശ്രീ സി.ഡി.എസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംരംഭങ്ങൾ / ജെ.എൽ.ജികൾ / സി.ഐ.ജി എന്നിവയിൽ വിപണനാവസരം പ്രാദേശികമായി തന്നെ ലഭ്യമാക്കുന്നതിനാണ് മാസച്ചന്തകൾ സംഘടിപ്പിക്കുന്നത്. എല്ലാ ബ്ലോക്ക് തലങ്ങളിലും നഗരസഭാ തലങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസുകളുടെ ആഭിമുഖ്യത്തിലും നിലവിൽ കേരളമൊട്ടാകെ 245 സ്ഥലങ്ങളിൽ കുടുംബശ്രീ മാസച്ചന്തകൾ സംഘടിപ്പിച്ചുവരുന്നു.

വിപണന മേളകൾ

കുടുംബശ്രീ ഉൽപന്നങ്ങൾ ഏറ്റവുമധികം ചെലവഴിക്കപ്പെടുന്ന വിപണന മാർഗമാണ് മേളകൾ. പ്രാദേശിക/ജില്ലാ/സംസ്ഥാന തലങ്ങളിൽ നടക്കുന്ന വിപണന മേളകളിൽ കുടുംബശ്രീ ഉൽപന്നങ്ങളുടെ പ്രവർത്തനവും വിപണനവും ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീ അവലംബിക്കുന്ന മാർഗമാണ് വിപണനമേളകൾ. അവയിൽ കുടുംബശ്രീ സംരംഭകർക്ക് പ്രാതിനിധ്യം ഉറപ്പാക്കുക എന്നതും കുടുംബശ്രീ ഉൽപാദകർക്കായി വിപണന മേളകൾ പ്രാദേശിക ഉത്സവങ്ങളോടനുബന്ധമായി സംഘടിപ്പിക്കുക എന്നതും. ഓണം, ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ചും കേരളത്തിലെ ഉത്സവക്കാലങ്ങളോടനുബന്ധിച്ചും കുടുംബശ്രീ വിപണന മേളകൾ സംഘടിപ്പിക്കാറുണ്ട്. ഗ്രാമവികസന മന്ത്രാലയവും ഇന്ത്യാ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ മുതലായവ സംഘടിപ്പിക്കുന്ന ദേശീയ അന്തർദേശീയ വിപണന മേളകളിലും സരസ് മേളകളിലും കുടുംബശ്രീ ഉൽപന്നങ്ങൾ പ്രദർശനത്തിനും വിപണനത്തിനുമായി സജ്ജീകരിക്കാനുമുണ്ട്.

ഫുഡ് ഫെസ്റ്റ്

കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകളുടെ മാതൃ ബ്രാൻഡായ കഫേ കുടുംബശ്രീ, ഭക്ഷ്യമേളകൾ എന്ന നിലയിൽ പ്രശസ്തമാണ്. കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകൾക്ക് സ്കിൽ ട്രെയിനിങ്, പെർഫോമൻസ്, ഇംപ്രൂവ്മെന്റ് ട്രെയിനിങ്, ഓൺ ദ ജോബ് ട്രെയിനിങ് മുതലായവ ലഭ്യമാക്കുന്നതിനും പങ്കാളിത്തത്തിലൂടെ മികച്ച വരുമാനം നേടിക്കൊണ്ട് പ്രവർത്തന മൂലധനവും ഉപഭോക്തൃ പ്രശംസയും നേടി സ്വയം പ്രവർത്തിക്കാനുള്ള ശേഷി നേടിക്കൊടുക്കുന്നതിനും ഉപഭോക്താക്കൾക്ക് ആരോഗ്യകരവും രുചിയുമുള്ള തനത് വിഭവങ്ങൾ നൽകുന്നതിനുമായി കുടുംബശ്രീ കാറ്ററിങ്/ഫുഡ് സെക്ടറിൽ ആവിഷ്കരിച്ചിരിക്കുന്ന പ്രവർത്തന ഇടപെടലുകളാണ് കഫേ കുടുംബശ്രീ ഭക്ഷ്യമേളകൾ. ജില്ലാ/സംസ്ഥാന തലങ്ങളിലും അന്തർദേശീയ തലങ്ങളിലും കഫേ കുടുംബശ്രീ ഭക്ഷ്യമേളകൾ സംഘടിപ്പിക്കാറുണ്ട്.

കമ്മ്യൂണിറ്റി മാർക്കറ്റിങ്ങ് നെറ്റ് വർക്ക് (ഹോംഷോപ്പ്)

പ്രാദേശികമായി കുടുംബശ്രീ സംരംഭകർ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് സാമൂഹ്യാധിഷ്ഠിത വിതരണ വിപണന സംവിധാനം ഒരുക്കുന്നതാണ് കമ്മ്യുണിറ്റി മാർക്കറ്റിംഗ് നെറ്റ് വർക്ക് അഥവാ ഹോംഷോപ്പ്. കുടുംബശ്രീ ഉത്പാദകർക്ക് കാര്യക്ഷമമായ ഒരു വിതരണ - വിപണന ശൃംഖല സൃഷ്ടിക്കുക വഴി കുടുംബശ്രീ സംരംഭകർക്ക്/വനിതകൾക്ക് തൊഴിലും സ്ഥിരവരുമാനവും ലഭ്യമാക്കുക, ഉപഭോക്താക്കൾക്ക് ഗുണനിലവാരവും ന്യായവിലയുമുള്ള ഉല്പന്നങ്ങൾ ലഭ്യമാക്കുക, പ്രാദേശിക സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുക എന്നിവയാണ് സുപ്രധാനലക്ഷ്യങ്ങൾ.

കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത വിപണന - വിതരണ സംവിധാനത്തിന് മൂന്ന് പ്രധാന ഘടകങ്ങളാണുള്ളത്.

(എ).ഉൽപാദന സംവിധാനം
(ബി).വിപണന സംവിധാനം
(സി).വിതരണ-ഭരണനിർവഹണ സംവിധാനം (മാനേജ്മെന്റ് സംവിധാനം)

പ്രാദേശികമായി ആവശ്യകതയുള്ളതും ഗുണനിലവാരമുള്ളതുമായ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന കുടുംബശ്രീ വനിതകൾ / യൂണിറ്റുകൾ. സംഘകൃഷി / മൃഗസംരംക്ഷണ സംരംഭങ്ങളുടെ ഉല്പന്നങ്ങൾ (പാൽ, പച്ചക്കറി, മുട്ട, മാംസം), മൂല്യവർദ്ധിത ഉല്പന്നങ്ങൾ  (സോപ്പ്,  അലക്ക്പൊടി, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ) തുടങ്ങി കുടുംബശ്രീ വനിതകൾ / യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ മാത്രം ഉൾപ്പെടുന്നതാണ് ഉല്പാദന സംവിധാനം.

പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾ പ്രാദേശിക ഉപഭോക്താക്കളിലേക്ക് വിപണനം നടത്തുന്നതിന് സി.ഡി.എസ്സ് സംവിധാനത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന കുടുംബശ്രീ വനിതകളാണ് ഹോംഷോപ്പർമാർ. ഹോംഷോപ്പർമാരാണ് ഈ പദ്ധതിയുടെ വിപണന സംവിധാനം. ആർ.എം.ഇ, യുവശ്രീ, എസ്.എം.ഇ മാർഗ്ഗനിർദ്ദേശത്തിൽ അനുശാസിക്കുന്ന യോഗ്യതയുള്ള വ്യക്തികളെ ഹോം ഷോപ്പർമാരായി പരിഗണിക്കുന്നത്. നേരിട്ടുള്ള വില്പനയാണ് ഹോംഷോപ്പ് സംവിധാനത്തിലുള്ളത്. ഓരോ ഹോംഷോപ്പർമാരും തങ്ങൾക്ക് അനുവദിച്ച് കിട്ടിയ വാർഡ്/പ്രദേശത്തെ 150 മുതൽ 200 വീടുകളിലാണ് വിപണനം നടത്തേണ്ടത്. ഹോംഷോപ്പർമാർക്ക് അനുവദിക്കുന്ന വീടുകളുടെ എണ്ണം ഇവർക്ക് ലഭിക്കേണ്ട മിനിമം വരുമാനത്തിന് അനുസൃതമായിരിക്കണം. ഓരോ വാർഡിലും ഇത്തരത്തിൽ ഒന്നോ അതിലധികമോ ഹോംഷോപ്പർമാരെ തെരഞ്ഞെടുക്കാം. ഉല്പന്നങ്ങളുടെ വിപണനത്തിൽ നിന്നുള്ള കമ്മീഷനാണ് ഹോംഷോപ്പർമാരുടെ വരുമാനം.

ഉല്പാദകനെയും വിതരണക്കാരനെയും ഉപഭോക്താവിനെയും കോർത്തിണക്കുന്ന കണ്ണിയാണ് ഭരണനിർവ്വഹണ സംവിധാനം അഥവാ മാനേജ്മെന്റ് ടീം. കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് അവബോധവും വിപണനരംഗത്ത് പ്രാവീണ്യവും പരിചയവുമുള്ള വ്യക്തികളെ മാനേജ്മെന്റ് ടീമായി പരിഗണിക്കാം. 5 പേരടങ്ങുന്ന ഗ്രൂപ്പാണ് മാനേജ്മെന്റ് ടീം. കുടുംബശ്രീ സംവിധാനത്തിലുള്ളവരായിരിക്കണം 5 അംഗ ടീം.  ആർ.എം.ഇ, യുവശ്രീ മാർഗ്ഗനിർദ്ദേശത്തിൽ അനുശാസിക്കുന്ന യോഗ്യതയുള്ള വ്യക്തികളെ മാനേജ്മെന്റ് ടീം അംഗങ്ങളായി പരിഗണിക്കാം.

ഒരു മാനേജ്മെന്റ് ടീമിന്റെ പ്രവർത്തന പരിധി അവർക്ക് മോണിറ്ററിംഗ് നടത്തുന്നതിനും പ്രാദേശിക ആവശ്യകതയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നതിനും സാധിക്കുന്ന പ്രദേശമായിരിക്കണം. ഇത് ഒരു ബ്ലോക്കോ ഒന്നിലേറെ ബ്ലോക്കോ ജില്ലയോ ആകാം. ഈ പ്രവർത്തനപരിധി നിശ്ചയിക്കുന്നത് അതാത് ജില്ലാ മിഷൻ ആയിരിക്കും.

മാർക്കറ്റിംഗ് കിയോസ്ക്

കുടുംബശ്രീ സൂക്ഷ്മസംരംഭകരുടെ ഉത്പന്നങ്ങൾ പ്രാദേശികവിപണിയിൽ സുലഭമാക്കുക, ഉപഭോക്താക്കൾക്ക് കുടുംബശ്രീ ഉത്പന്നങ്ങൾ സ്ഥിരമായി ലഭ്യമാക്കുക, സംരംഭങ്ങളുടെ ഉത്പാദന ശേഷിയും നിലവാരവും ക്രമേണ ഉയർത്തുക, കുടുംബശ്രീ ഏകീകൃത റീട്ടെയിൽ ചെയിൻ എന്ന ആശയം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജില്ലകളിലെ പ്രധാന ടൂറിസ്റ്റ്മേഖലകൾ, വിപണന സാധ്യതയുള്ള സ്ഥലങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന കിയോസ്ക്കുകൾ ആരംഭിക്കുവാൻ 2019-20 ൽ പദ്ധതിയിടുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ നിലവിൽ പ്രവർത്തിക്കുന്നവ ഉൾപ്പടെ 100 കിയോസ്ക്കുകൾ സംസ്ഥാനത്താകമാനം പ്രവർത്തിപ്പിക്കാനും, ഇതിന്റെ ഗുണഫലം 2000 സംരംഭകർക്കെങ്കിലും ലഭ്യമാക്കാനും, ഇതിലൂടെ ഒരു കോടി രൂപയുടെ വരുമാനം സംരംഭകർക്ക് നേടിക്കൊടുക്കാനുമാണ് ലക്ഷ്യമിടുന്നത്.

കുടുംബശ്രീ ഔട്ട് ലെറ്റുകൾ

പ്രാദേശിക കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി ജില്ലകളിൽ ബ്ലോക്ക്/യു.എൽ.ബി തലത്തിൽ സ്ഥാപിക്കപ്പെടുന്ന സ്ഥിരവിപണന കേന്ദ്രങ്ങളാണ് കുടുംബശ്രീ ഔട്ട് ലെറ്റുകൾ വിപണന സാധ്യതയുള്ള മാസചന്തകളുടെ നവീകരണം, വിപണന സാധ്യതയുള്ള പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ഔട്ട് ലെറ്റുകൾക്ക് പദ്ധിയിടുന്നത്. പ്രാദേശിക സംരംഭകരുടെ ഉത്പന്നങ്ങൾ പ്രാദേശികമായി തന്നെ വിപണനം ചെയ്യാനുള്ള അവസരമൊരുക്കുക, ഏകീകൃതമായ മാതൃകയിൽ ഔട്ട് ലെറ്റുകൾ സ്ഥാപിക്കുക അതുവഴി കുടുംബശ്രീ ബ്രാൻഡ് ജനപ്രിയമാക്കുക, ഇത്തരം സ്ഥിരവിപണന കേന്ദ്രങ്ങളിലൂടെ സംരംഭകർക്ക് സാമ്പത്തികവും സാമൂഹികവുമായുള്ള ഉന്നമനം ഉറപ്പുവരുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

കുടുംബശ്രീ ബസാർ

ജില്ലയിലെ കുടുംബശ്രീ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുക, സ്ഥിരം വിപണനത്തിന് വേദി ഒരുക്കുക, സുസ്ഥിരമായ ഉത്പാദനവും ലഭ്യതയും ഉറപ്പുവരുത്തുക, സംരംഭങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിലേയ്ക്ക് നയിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ മിഷൻ സ്ഥാപിക്കുന്ന സ്ഥിരവിപണന കേന്ദ്രങ്ങളാണ് കുടുംബശ്രീ ബസാർ. കുടുംബശ്രീ ഉല്പന്നങ്ങൾക്ക് വിപണിയിൽ ഏറിവരുന്ന സ്വീകാര്യത, സംരംഭകർക്ക് ഉത്പന്നങ്ങൾ യഥേഷ്ടം വിൽപന നടത്താനുള്ള സ്ഥിരം കേന്ദ്രങ്ങളുടെ അപര്യാപ്തത എന്നിവ കുടുംബശ്രീ ബസാർ എന്ന ആവശ്യത്തിന് ആക്കം കൂട്ടുന്നു. സ്ഥിരമായ വിപണന സാധ്യതകളാണ് കൂടുതൽ ഉത്പാദകരെ വളർത്തുന്നതും പുതിയ സംരംഭങ്ങൾക്ക് വഴിയൊരുക്കുന്നതും. ആധുനിക കേരളത്തിൽ കുടുംബശ്രീയുടെ നാഴികക്കല്ലായി നിലനിൽക്കാനുതകുന്ന സ്ഥിരവിപണന കേന്ദ്രങ്ങളാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

സൂക്ഷ്മസംരംഭങ്ങളുടെ ഉത്പാദനവും വിപണനവും വർദ്ധിപ്പിക്കുക, അതുവഴി ഉത്പാദകരുടെ സാമ്പത്തികവും സാമുഹികവുമായ ജീവിത നിലവാരം ഉയർത്തുക, പ്രത്യക്ഷമായും പരോക്ഷമായും ഓരോ ജില്ലയിലും 500 ൽ പരം സംരംഭക കുടുംബങ്ങൾക്ക് ബസാറിന്റെ ഗുണഫലം ലഭ്യമാക്കുക, ജില്ലയിലെ സംരംഭകരെ ക്ലസ്റ്റർ ചെയ്‌ത സംരംഭകരുടെ കൺസോർഷ്യം രൂപീകരിക്കുക, ഏകീകൃതമായ മാതൃകയിൽ ബസാർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ബ്രാൻഡ് ബിൽഡിംഗ് സാധ്യമാക്കുകയും ചെയ്യുക, ഒരു ലക്ഷം ഉപഭോക്താക്കളിലെങ്കിലും കുടുംബശ്രീ ഉത്പന്നങ്ങൾ എത്തിക്കുക, സംഭരണത്തിനും, വിപണനത്തിനും, വിതരണത്തിനും പൊതുമാനദണ്ഡം ഉറപ്പാക്കുക, കുടുംബശ്രീ ഉത്പാദകരുടെ സ്ഥിരവരുമാനം ഉറപ്പാക്കുക, സുസ്ഥിരമായി ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുക, കഫേ കുടുംബശ്രീ ജെ.എൽ.ജി. എന്നിവയുടെ സാന്നിദ്ധ്യവും പ്രവർത്തനവും ബസാറിൽ ഉറപ്പുവരുത്തുക, സൂക്ഷ്മസംരംഭങ്ങളും വിപണത്തിനനുസൃതമായി ഉത്പാദനവും ഗുണനിലവാരം വർദ്ധിപ്പിക്കൽ, പാക്കിംഗ് മെച്ചപ്പെടുത്തൽ മുതലായവ നടത്താനാവശ്യമായ ധനസഹായവും, പരിശീലനവും നിലവിലുള്ള കുടുംബശ്രീ പദ്ധതികളിലൂടെ ഉറപ്പാക്കുക, ബസാർ ഭരണ സംവിധാനത്തിൽ പ്രവർത്തിക്കുന്നവർക്ക് കാലാനുസൃതമായ പരിശീലനം ഉറപ്പാക്കുക എന്നിവയാണ് കുടുംബശ്രീ ബസാറിന്റെ പ്രധാനലക്ഷ്യങ്ങൾ.

നാനോമാർക്കറ്റ്

പ്രാദേശിക കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണനംചെയ്യുന്നതിനായിവിവിധ സർക്കാർ സർക്കാർഇതരസ്ഥാപനങ്ങൾ, പഞ്ചായത്ത്/കോർപറേഷൻ ഓഫീസുകൾ, പ്രാദേശിക സൂപ്പർ മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ വിപണന സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ഷെൽഫ്സ്പേസ്/ അലമാരയാണ് നാനോ മാർക്കറ്റുകൾ. കുടുംബശ്രീ സംരഭകർക്ക് പ്രാദേശിക വിപണി ഒരുക്കുക, സംരംഭകരുടെ ഉൽപ്പന്ന ഉൽപ്പാദനശേഷി വർധിപ്പിക്കുക, കൂടുതൽ സാമ്പത്തികലാഭം ലഭ്യമാക്കുക, വിഷരഹിതഉൽപ്പന്നങ്ങൾ കൂടുതൽ വിപണിയിൽ എത്തിക്കുക, കൂടുതൽ സംരംഭകരെ സൃഷ്ടിക്കുക തുടങ്ങിയ ബൃഹത്തായ ലക്ഷ്യങ്ങളാണ് നാനോ മാർക്കറ്റുകൾ വിഭാവനം ചെയ്യുന്നത്.

കേരളത്തിൽ വിവിധ ജില്ലകളിലായി 616 നാനോമാർക്കറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. 5000 രൂപയിലധികം മാസവിപണനം നടക്കുന്ന 500 നാനോമാർക്കറ്റുകൾ സൃഷ്ടിക്കുക എന്നതാണ് 2019-2020 സാമ്പത്തികവർഷത്തെ ലക്ഷ്യം. സംരംഭകർ നേരിട്ട് ഉൽപ്പന്നങ്ങൾ നാനോ മാർക്കറ്റിൽ എത്തിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. തങ്ങളുടെ ഉൽപ്പന്നങ്ങൾ ആകർഷകമായ രീതിയിൽ വിപണിയിൽ എത്തിക്കാനും, കൂടുതൽ ഉപഭോക്താക്കളെ തങ്ങളുടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനും, മാർക്കറ്റ് മനസ്സിലാക്കി നൂതന വിപണന മാർഗ്ഗങ്ങൾ അവലംബിക്കാനും സംരംഭകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം കൂടി കുടുംബശ്രീ നാനോ മാർക്കറ്റുകൾ യാഥാർത്ഥ്യമാക്കുന്നുണ്ട്.

ജെൻഡർ

സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന അതിക്രമങ്ങളെ അതിജീവിച്ചവർക്കുള്ള പിന്തുണയും സഹായവും 24 മണിക്കൂറും ഉറപ്പുവരുത്തുന്ന 14 ജില്ലകളിലും പ്രവർത്തിയ്ക്കുന്ന സെന്ററാണ് സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്. സ്നേഹിതയിൽ സേവനത്തിനും പിന്തുണയ്ക്കുമായി എത്തുന്നവർക്ക് താത്കാലിക താമസ സൗകര്യവും കൗൺസിലിംഗും പുനരധിവാസ സഹായങ്ങളും മറ്റ് വകുപ്പുകളുമായി ചേർന്ന് നിയമപരിരക്ഷയും നൽകുന്നു. വിവിധ സ്ക്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസിലിങ്ങ് പിന്തുണയും നൽകുന്നത്തിനു പുറമെ സെന്ററുകളിൽ 24 മണിക്കുറും പ്രവർത്തിക്കുന്ന ടെലി കൗൺസിലിങ്ങ് സേവനവും ലഭ്യമാണ്.

ജെൻഡർ റിസോഴ്സ് സെന്റർ

സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും വനിതാ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗ നിർദ്ദേശവും  വൈദഗ്ധ്യവും പിന്തുണയും  പരിശീലനവും നൽകുന്നതിനും ലിംഗ നീതി ഉറപ്പു വരുത്തുന്നതിനും 14 ജില്ലകളിലായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 467 ജെൻഡർ റിസോഴ്സ് സെന്ററുകൾ പ്രവർത്തിക്കുന്നു.

സ്നേഹിത കോളിംഗ് ബെൽ

സമൂഹത്തിൽ ഒറ്റപ്പെട്ട് താമസിക്കുന്നവരേയും, മുതിർന്ന പൗരൻമാരേയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരുമായ വ്യക്തികളേയും കണ്ടെത്തി ആവശ്യമായ പിന്തുണ നൽകുന്ന പദ്ധതിയാണ്  ‘സ്നേഹിത കോളിംഗ് ബെൽ’. പൊതു സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു താമസിക്കുന്ന സ്ത്രീകളുടെയും വൃദ്ധരുടെയും വിവരങ്ങൾ ശേഖരിക്കുകയും അയൽക്കൂട്ട അംഗങ്ങൾ ഇവരുമായി നിരന്തര സമ്പർക്കം പുലർത്തി ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

വിജിലന്റ് ഗ്രൂപ്പ്

അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന 10 മുതൽ 15 വരെ അംഗങ്ങൾ ഉള്ള ഗ്രൂപ്പുകളാണ് വിജിലന്റ് ഗ്രൂപ്പ്. സംസ്ഥാനത്താകമാനം 17,894  വാർഡുകളിൽ വിജിലന്റ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

രംഗശ്രീ

കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന സ്ത്രീകൾ മാത്രം അംഗങ്ങളായ തിയേറ്റർ ഗ്രൂപ്പുകൾ സ്ഥാപിക്കുകയും അതുവഴി സാംസ്കാരിക രംഗത്ത് സ്ത്രീകളുടെ ഇടം കൂടുതൽ ശക്തമാക്കുകയും ചെയ്യുക എന്നതാണ് രംഗശ്രീയിലൂടെ ലക്ഷ്യമിടുന്നത്. സാംസ്കാരിക മേഖലയിലെ സ്ത്രീ സാന്നിധ്യം ഉറപ്പാക്കുന്നതിനും, കൂടാതെ ജനോപകാരപ്രദമായ പരിപാടികളും ബോധവത്കരണവും നടത്തുന്നതിനും കുടുംബശ്രീ കമ്മ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ രംഗശ്രീ ഇടപെടലുകൾ നടത്തിവരുന്നു.

പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കിയുള്ള കുടുംബശ്രീ പരിപാടികൾ

ദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പിലാക്കി വരുന്നത്. ആട്, പോത്ത്, പശു, കോഴി തുടങ്ങിയവയുടെ വളർത്തൽ, മുട്ട കോഴി കുഞ്ഞുങ്ങളെ വളർത്തൽ മുട്ട വിപണന പദ്ധതി തുടങ്ങിയവ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കിയുള്ള കുടുംബശ്രീയുടെ പദ്ധതികളിൽ ചിലതാണ്.

സാമൂഹിക വികസനം ലക്ഷ്യമാക്കിയുള്ള കുടുംബശ്രീ പരിപാടികൾ

അഗതിരഹിത കേരളം


ഓരോ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള അഗതി കുടുംബങ്ങളുടെ എണ്ണം സാമൂഹ്യ പുരോഗതിയുടെ നേർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന ഘടകമാണ്. അതുകൊണ്ടു തന്നെ എല്ലാവിധ പിന്നാക്കാവസ്ഥകളിലും ജീവിച്ചു വരുന്ന അഗതി കുടുംബങ്ങളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ ആത്മാർത്ഥമായ പരിശ്രമങ്ങൾ ഉണ്ടായേ പറ്റൂ. എല്ലാവിധ പൗരാവകാശങ്ങളും സംരക്ഷിക്കപ്പെട്ടുകൊണ്ട് അന്തസോടെയും മാന്യമായും അവർക്ക് ഇൗ സമൂഹത്തിൽ കഴിയാനാകണം. അഗതി കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ പിന്തുണകളും സഹായങ്ങളും ലഭ്യമാക്കി അഗതിത്വത്തിൽ നിന്നു കരകയറ്റുകയും ഒരു അഗതി കുടുംബം പോലും തങ്ങളുടെ തദ്ദേശ സ്ഥാപനങ്ങളിൽ  ഇല്ല എന്നുറപ്പ് വരുത്തുകയും വേണം. കാരണം അഗതി കുടുംബങ്ങൾ അധിവസിക്കുന്ന സമൂഹത്തിന് സമഗ്ര വികസനത്തിന്റെ നേട്ടങ്ങൾ അവകാശപ്പെടാൻ കഴിയില്ല എന്നതു തന്നെ. അതിനാൽ സമൂഹത്തിലെ അശരണരും നിരാലംബരുമായവർക്ക് സാമൂഹ്യാധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങൾ ലഭ്യമാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് അഗതിരഹിത കേരളം.

സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന ആവിഷ്ക്കരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയാണിത്. 2003 ൽ ആരംഭിച്ച പദ്ധതി 2007ൽ പുന:പരിശോധന നടത്തുകയം 2009ൽ തുടർ സേവന പദ്ധതി രൂപീകരിക്കുകയും ചെയ്തു. തുടർന്നും ഗുണഭോക്താക്കളെ ഉൾക്കൊള്ളിക്കേണ്ടതുണ്ട് എന്നു മനസിലാക്കിയാണ് സർക്കാർ 2013ൽ രണ്ടാംഘട്ട പദ്ധതിക്ക് അംഗീകാരം നൽകിയത്.

അഗതി കുടുംബങ്ങളുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത പദ്ധതിയാണ് ‘അഗതിരഹിത കേരളം'. ഏതൊരു ഗവൺമെന്റിന്റെയും സാധാരണ പദ്ധതികളിൽ നിന്നും വിഭിന്നമായി കുടുംബങ്ങളെ ലക്ഷ്യമാക്കി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു എന്നതാണ് ഈ പ്രോജക്ടിന്റെ സവിശേഷത. 2017ലാണ് അഗതി കുടുംബങ്ങളെ കണ്ടെത്താനുള്ള സർവ്വേ കുടുംബശ്രീ ആരംഭിച്ചത്. ഒൻപത് ക്ലേശഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സർവ്വേ നടത്തിയത്.

കുടുംബത്തിന് ബാധകമായ ക്ലേശഘടകങ്ങൾ
ക്രമ നമ്പർ ഗ്രാമപ്രദേശങ്ങൾ നഗരപ്രദേശങ്ങൾ
1.ഭൂരഹിതർ / 10 സെന്റിൽ താഴെ ഭൂമിയുള്ളവർ ഭൂരഹിതർ / 5 സെന്റിൽ താഴെ ഭൂമിയുള്ളവർ
2.ഭവനരഹിതർ / ജീർണ്ണിച്ച വീട്ടിൽ താമസ്സിക്കുന്നവർ ഭവനരഹിതർ / ജീർണ്ണിച്ച വീട്ടിൽ താമസ്സിക്കുന്നവർ
3.150 മീറ്ററിനുള്ളിൽ കുടിവെള്ള സൗകര്യം ഇല്ല 150 മീറ്ററിനുള്ളിൽ കുടിവെള്ള സൗകര്യം ഇല്ല
4.ശുചിത്വ കക്കൂസ് ഇല്ല ശുചിത്വ കക്കൂസ് ഇല്ല
5.ജോലിയുളള ഒരാൾ പോലും ഇല്ലാത്ത കുടുംബം (ഒരു മാസം 10 ദിവസത്തിൽ താഴെ മാത്രം ജോലി) ജോലിയുളള ഒരാൾ പോലും ഇല്ലാത്ത കുടുംബം (ഒരു മാസം 10 ദിവസത്തിൽ താഴെ മാത്രം ജോലി)
6.വനിത കുടുംബനാഥയായുള്ള കുടുംബം വനിത കുടുംബനാഥയായുള്ള കുടുംബം
7.ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരോ, തീരാവ്യാധികൾ പിടിപെട്ടവരോ ഉള്ള കുടുംബം ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരോ, തീരാവ്യാധികൾ പിടിപെട്ടവരോ ഉള്ള കുടുംബം
8.പട്ടികജാതി/പട്ടികവർഗ്ഗ/മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച കുടുംബം പട്ടികജാതി/പട്ടികവർഗ്ഗ/മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച കുടുംബം
9.പ്രായപൂർത്തിയായ നിരക്ഷരർ ഉള്ള കുടുംബം പ്രായപൂർത്തിയായ നിരക്ഷരർ ഉള്ള കുടുംബം

എന്നിങ്ങനെ ഒൻപതു ഘടകങ്ങളിൽ 7 ക്ലേശഘടകങ്ങളും, പിന്നീട് കുടുംബത്തിന് ബാധകമായ മറ്റ് അധിക ക്ലേശഘടകങ്ങളിൽ ഒരെണ്ണമെങ്കിലും ഉള്ള കുടുംബത്തെ അഗതി കുടുംബമായി കണ്ടെത്തിയായിരുന്നു ആദ്യഘട്ടം. കുടുംബത്തിന്റെ അവസ്ഥയും ജീവിത സാഹചര്യവും നേരിൽക്കണ്ടു നടത്തുന്ന ഈ നിർണ്ണയ രീതിയാണ് എടുത്തുപറയേണ്ട പ്രധാനകാര്യം.

അധിക ക്ലേശഘടകങ്ങൾ
എ. ഗ്രാമപ്രദേശങ്ങൾ
1) ഭവന നിർമ്മാണത്തിന് ഭൂമി ഇല്ലാത്തവർ (പുറമ്പോക്ക് ഭൂമി, വനഭൂമി, കനാലുകളുടെയും പാടശേഖരങ്ങളുടെയും പുറംബണ്ടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ).
2) രാത്രികാലം, പൊതുസ്ഥലങ്ങളിലും തെരുവുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവർ
3) അവിവാഹിതയായ അമ്മ/അമ്മയും കുഞ്ഞും മാത്രം / ഭർത്താവ് ഉപേക്ഷിച്ചതും ദുരിതമനുഭവിക്കുന്നവരുമായ വനിതകൾ
4) സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന അകാലത്തിൽ വിധവകളാകേണ്ടി വന്നവർ, വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന വനിതകൾ
5) തീരാവ്യാധികൾ/ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത അസുഖങ്ങൾ പിടിപെട്ടവരും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരും
6) കുടുംബത്തിൽ ഭക്ഷണത്തിനു വക കണ്ടെത്താൻ കഴിവുള്ള 60 വയസ്സിൽ താഴെ പ്രായമുള്ള ആരുംതന്നെയില്ലാത്ത കുടുംബം
7) ഭിക്ഷാടനം നടത്തി നിത്യവൃത്തി കഴിക്കുന്നവർ
8) അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ള വനിതകൾ

ബി. നഗരപ്രദേശങ്ങൾ
1) രാത്രികാലം, പൊതുസ്ഥലങ്ങളിലും തെരുവുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവർ
2) സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന അകാലത്തിൽ വിധവകളാകേണ്ടി വന്നവർ, വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന വനിതകൾ
3) ഭിക്ഷാടനം നടത്തി നിത്യവൃത്തി കഴിക്കുന്നവർ
4) ഭക്ഷണത്തിനു വക കണ്ടെത്താൻ കഴിവുള്ള 60 വയസ്സിൽ താഴെ പ്രായമുള്ള ആരുംതന്നെയില്ലാത്ത കുടുംബം
5) അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ള വനിതകൾ
6) തെരുവു കുട്ടികൾ, ദുർഗുണ പരിഹാരപാഠശാല (ഖൗ്ലിശഹല ഒീാല), അഗതി മന്ദിരം (ജീീൃ വീാല) എന്നിവിടങ്ങളിൽ കഴിയുന്ന കുട്ടികൾ ഉള്ള കുടുംബം
7) കുടുംബം പോറ്റുന്നതിന് തൊഴിൽ ചെയ്യാൻ നിർബന്ധിതരായ 14 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ ഉള്ള കുടുംബം
8) ലൈംഗിക തൊഴിലാളികൾ (ഇീാാലൃരശമഹ ലെഃ ംീൃസലൃ)െ ഉള്ള കുടുംബം
9) അബല മന്ദിരത്തിൽ താമസിക്കുന്ന വനിത അംഗമായുള്ള കുടുംബം
10) ചേരി പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബം
തുടർന്ന് ഈ ലിസ്റ്റിന് ഗ്രാമസഭയുടെയും പഞ്ചായത്തിന്റെയും അംഗീകാരം ലഭിച്ചശേഷം കുടുംബങ്ങൾക്കുള്ള ആവശ്യകത കണക്കാക്കി പ്രോജക്ട് തയാറാക്കുന്ന ഘട്ടമാണ്. വെള്ളം, വീട്, വൈദ്യുതി, മരുന്നിന്റെ ലഭ്യത, ഭക്ഷണത്തിന്റെ ആവശ്യം, ആരോഗ്യപരമായ ആവശ്യങ്ങൾ എന്നിങ്ങനെ കണ്ടെത്തിയ അഗതി കുടുംബത്തിന്റെ ഏതാവശ്യവും നേടിയെടുക്കുന്നത് പരിഹരിക്കാനുള്ള തയാറാക്കും. ഒരു നിബന്ധനയുമില്ല. കുടുംബത്തിന്റെ ആവശ്യമനുസരിച്ചുണ്ടാക്കുന്ന ഫാമിലി മൈക്രോ പ്ലാനാണ് ഈ പദ്ധതിയുടെ നെടുംതൂൺ.
ഇപ്രകാരം ഒരു പഞ്ചായത്തിലെ/ മുനിസിപ്പാലിറ്റിയിലെ മുഴുവൻ കുടുംബങ്ങളുടേയും പ്ലാൻ തയാറായാൽ ഇത് ക്രോഡീകരിച്ച് പഞ്ചായത്തും കുടുംബശ്രീയും ധനസഹായത്തിനുള്ള റിപ്പോർട്ട് തയാറാക്കും. ഈ പദ്ധതിക്കായി ഒരു പഞ്ചായത്തിന് ആകെ വേണ്ട തുകയുടെ 40% തുക 40 ലക്ഷം രൂപയിൽ പരിമിതപ്പെടുത്തി കുടുംബശ്രീ നൽകുമ്പോൾ സേവന പ്രവർത്തനങ്ങൾ ആരംഭിക്കും.
നിലവിൽ കേരളത്തിലെ 1034 തദ്ദേശസ്ഥാപനങ്ങളിൽ നിന്നും അഗതി കുടുംബങ്ങളെ കണ്ടെത്തി. 1013 തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പ്രോജക്ടുകൾ ലഭ്യമായി. അനുമതിയും നൽകി കഴിഞ്ഞു. ഇനിയുള്ള 2 വർഷം പ്രോജക്ടുകൾ മികച്ച രീതിയിൽ നടപ്പിലാക്കി, ഓരോ കുടുംബത്തിന്റേയും ആവശ്യങ്ങൾക്ക് തീർപ്പുകൽപ്പിച്ച് അഗതികളില്ലാത്ത കേരളം യാഥാർത്ഥ്യമാക്കാനാണ് കുടുംബശ്രീ ശ്രമിക്കുന്നത്.

ബഡ്സ്

ബഡ്സ് (BUDS) സ്ഥാപനങ്ങൾ
കേരളത്തിലെ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രയത്നങ്ങളിൽ ഏറ്റവും വലിയ കാൽവെപ്പായിരുന്നു കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ആരംഭിച്ച ബഡ്സ് സ്പെഷ്യൽ സ്കൂളുകളും ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളും. ബുദ്ധിപരമായ ബലഹീനതകൾ നേരിടുന്നവർക്കുള്ള പ്രത്യേക വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം പോലെതന്നെ ക്രമാനുസൃതവും ശാസ്ത്രീയവുമായി രൂപപ്പെടുത്തുക വഴി മാത്രമേ ഇവരുടെ പരമാവധി വികസനം സാധ്യമാക്കാനും അവരെ സ്വാശ്രയത്ത്വത്തിലേയ്ക്ക് നയിക്കുന്നതിനും സാധിക്കുകയുള്ളൂ. കേരളത്തിലും ഇൗ വിഷയം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന കാലത്താണ്  ബുദ്ധിപരമായി ബലഹീനതകൾ നേരിടുന്നവരെയും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക്  കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യം കുടുംബശ്രീ ഏറ്റെടുത്തത്.   കുടുംബശ്രീയുടെ സാമൂഹ്യ ഇടപെടലുകളിൽ ഏറ്റവും ശക്തമായ പ്രവർത്തനങ്ങളിലൊന്നാണ് ബഡ്സ് സ്ഥാപനങ്ങൾ. വീടുകൾക്കുള്ളിൽ  നാലു ചുമരുകൾക്കിടയിൽ തളയ്ക്കപ്പെട്ടിരുന്ന ഭിന്നശേഷിക്കാരെയും അവരുടെ മാതാപിതാക്കളെയും ദാരിദ്ര്യത്തിന്റെയും ഒറ്റപ്പെടലിന്റെയും നീറുന്ന ജീവിതത്തിൽ നിന്നും സമൂഹത്തിന്റെ ഭാഗമാക്കി മാറ്റാൻ ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ കുടുംബശ്രീക്ക് ഇന്നും കഴിയുന്നു എന്നത് ശ്രദ്ധേയമാണ്.

മാനസികവും ബുദ്ധിപരവുമായി ബലഹീനതകൾ നേരിടുന്നവർക്ക്  വിദ്യാഭ്യാസവും, തൊഴിൽ പരിശീലനവും, പുനരധിവാസവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 5 മുതൽ 18 വയസുവരെ പ്രായമുള്ള മാനസിക ബുദ്ധിപരവുമായ ബലഹീനതകൾ നേരിടുന്നവർക്ക് ബഡ്സ് സ്കൂളുകൾ വഴി സവിശേഷ വിദ്യാഭ്യാസം നൽകി വരുന്നു. 18  വയസു കഴിഞ്ഞവർക്ക് ബഡ്സ് റീഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലൂടെ (ബി.ആർ.സി) പ്രാദേശിക പുനരധിവാസവും, തൊഴിൽ പരിശീലനവും നൽകുന്നു. ഭിന്ന ശേഷിക്കാരെ പരാശ്രയത്വത്തിൽ നിന്ന് സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്നതാണ് ബഡ്സ് സ്ഥാപനങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്.

നിലവിൽ 200 പുതിയ ബഡ്സ് സ്കൂളുകൾ ആരംഭിക്കാനായി 200 തദ്ദേശ സ്ഥാപനങ്ങൾക്ക്  25 ലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയാണ് കേരളത്തിൽ നടപ്പിലാക്കി വരുന്നത്. ഇതിൽ 72 സ്ഥാപനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മുൻപുള്ള സ്ഥാപനങ്ങൾ എല്ലാം കൂട്ടുമ്പോൾ ആകെ 382 ബഡ്സ് സ്ഥാപനങ്ങൾ ആകെ അനുവദിച്ചിട്ടുണ്ട്. ഇതിൽ നിർമ്മാണം പൂർത്തിയായ 254 സ്ഥാപനങ്ങളിലായി ഏഴായിരത്തിലധികം കുട്ടികൾ പഠന പരിശീലനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.

പ്രധാന പ്രവർത്തനങ്ങൾ
1. പുതിയ ബഡ്സ് സ്ഥാപനങ്ങൾ ആരംഭിക്കൽ
കേരളത്തിലെ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിദ്യാഭ്യാസവും പുനരധിവാസവും സർവത്രികമാക്കുക എന്ന ലക്ഷ്യത്തോടെ 2018-19 സാമ്പത്തിക വർഷത്തിൽ 200 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കൂടി ബഡ്സ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി സർക്കാർ നിർദേശ പ്രകാരം 12.5 ലക്ഷം രൂപ നൽകിയിരുന്നു. ഈ സ്ഥാപനങ്ങൾ ആരംഭിക്കുന്നതോടൊപ്പം ജില്ലകളിൽ നിന്നും പുതിയതായി ബഡ്സ് സ്ഥാപനങ്ങളുടെ ആവശ്യകത കൂടെ കണക്കിലെടുത്തു അവ കൂടി പ്രവർത്തന ക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

2. മാതൃക ബഡ്സ് സ്ഥാപനങ്ങൾ
കുടുംബശ്രീയുടെ മേൽനോട്ടത്തിൽ 2004 ആണ് ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി ആദ്യമായി ബഡ്സ് സ്ഥാപനം ആരംഭിച്ചത്. കാലക്രമേണ കൂടുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഇത് വ്യാപിച്ചു. ആദ്യകാലഘട്ടങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളെ പകൽ പരിപാലനത്തിന് അയക്കുന്ന ഒരു കേന്ദ്രമെന്ന നിലയിലാണ് ബഡ്സ് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. ആയതുകൊണ്ട് തന്നെ വളരെ പരിമിതമായ സാഹചര്യങ്ങളിലാണ് പല സ്ഥാപനങ്ങളും ആരംഭിച്ചതും പ്രവർത്തിക്കുന്നതും. ഈ ഒരു അവസ്ഥയിൽ നിന്നും ബഡ്സ് സ്ഥാപനങ്ങളെ മാറ്റിയെടുക്കേണ്ടതായിട്ടുണ്ട്. ആയതിനാൽ പുതിയതായി ആരംഭിക്കുന്നതോ പഴയ സ്ഥാപനങ്ങളിൽ പുനർ നിർമ്മാണം നടത്തുന്നവയോ ആയ ബഡ്സ് സ്ഥാപനങ്ങളെ ഒരു മോഡൽ സ്ഥാപനമായി ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. ഒരു ബ്ലോക്കിൽ ഒന്ന് എന്ന നിലയിൽ മോഡൽ ബഡ്സുകൾ ഉയർത്തിക്കൊണ്ടു വരേണ്ടത് ആധുനിക കാലത്തിന്റെ ആവശ്യമാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ മികച്ച വിദ്യാഭ്യാസ പുനരധിവാസ സൗകര്യങ്ങൾ ഒരുക്കുകയും അതിലൂടെ അവരുടെ സമഗ്ര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.

3. പരിശീലന പ്രവർത്തനങ്ങൾ
ബഡ്സ് സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ സേവന സന്നദ്ധതയും, ജോലിയോടുള്ള പ്രതിബദ്ധതയും ഉയർത്തുന്നതിനും, വിജ്ഞാനം പരിപോഷിപ്പിക്കുന്നതിനും, തങ്ങളായിരിക്കുന്ന സേവന മേഖലയിലെ മാറ്റങ്ങൾ അറിയുന്നതിനും തക്ക വിധത്തിലുള്ള പരിശീലനങ്ങൾ അധ്യാപകർക്ക് നൽകേണ്ടതായിട്ടുണ്ട്. അതു പോലെ തന്നെ ആയമാർക്കും കൃത്യമായ ഇടവേളകളിൽ പരിശീലനം നൽകിയാൽ മാത്രമേ അവരുടെ സേവന മേഖലകളിൽ അവർക്കു ആവശ്യമായ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുവാൻ സാധിക്കുകയുള്ളു. ബഡ്സ് സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും, പ്രാധാന്യത്തെ കുറിച്ചും വ്യക്തമായ ധാരണകൾ നൽകേണ്ടതായിട്ടുണ്ട്. ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി ജില്ലാ തലത്തിൽ ബഡ്സ് ഉപദേശക സമിതി ചേരേണ്ടതും ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളെ നല്ല രീതിയിൽ പ്രവർത്തന സജ്ജമാക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളേണ്ടതുമാണ്. ജില്ലാ തലത്തിൽ അധ്യാപകരുടെ റിവ്യൂ മീറ്റിംഗ് നടത്തേണ്ടതാണ്. ഈ പരിശീലനങ്ങൾ കൂടാതെ എസ്.സി.ഇ.ആർ.ടി നൽകുന്ന കരിക്കുലം പരിശീലനവും അധ്യാപകർക്ക് ലഭിക്കുന്നതായിരിക്കും. കുടുംബശ്രീ എസ്.സി. .ഇ.ആർ.ടി യുമായി കൂടി ചേർന്ന് നടത്തുന്ന ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും ഈ പരിശീലനം നടത്തുക.

4. ബഡ്സ് സ്ഥാപനങ്ങൾക്ക് വാഹനം
ബഡ്സ് സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളുടെയും, അധ്യാപക- അനധ്യാപകരുടെ ശമ്പളം മറ്റ് ചെലവുകൾ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുന്നത്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളായിരുന്നു ബഡ്സ് സ്ഥാപനങ്ങളിൽ കൂടുതലും ചേർന്നിരുന്നത്. ബഡ്സ് സ്കൂളുകളുടെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ആവശ്യമായ വാഹനം വാങ്ങുന്നതിനുള്ള ചെലവ് വഹിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിൽ കുടുംബശ്രീയുടെ ശ്രമഫലമായി സാമൂഹ്യ സുരക്ഷാ മിഷനിൽ നിന്നും തുക ലഭ്യമാക്കി 11 ബഡ്സ് സ്ഥാപനങ്ങൾക്ക് വാഹനം 2010-ൽ കുടുംബശ്രീ മുഖാന്തരം വാങ്ങി നൽകുകയുണ്ടായി.
എന്നാൽ തുടർന്ന് അംഗീകാരം ലഭിച്ച സ്കൂളുകളിലെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടി. സ്ഥാപനങ്ങൾ അപേക്ഷ സമർപ്പിക്കുകയും 22.02.2011 ൽ ചേർന്ന ഗവേണിംഗ് ബോഡി യോഗം ടി. സ്കൂളുകൾക്ക് വാഹനം ലഭ്യമാക്കുന്നതിന് അനുമതി നൽകുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ 17/09/2011 ന് കുടുംബശ്രീ മിഷന് ലഭ്യമായ പദ്ധതി വിഹിതത്തിൽ നിന്നും തുക ചെലവഴിച്ച് 22 സ്കൂളുകൾക്ക് വാഹനം വാങ്ങി നൽകുകയുണ്ടായി. 2012 - ൽ 13 ഉം, 2015 - ൽ 6 വാഹനങ്ങളും ഉൾപ്പെടെ ആകെ 52 വാഹനങ്ങൾ കുടുംബശ്രീയ്ക്ക് ലഭിച്ച പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി വാങ്ങി നൽകിയിട്ടുണ്ട്.
കുടുംബശ്രീയുടെ ശ്രമഫലമായി വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 30 ബഡ്സ്  സ്കൂളുകൾക്ക് കൂടി വാഹനം വാങ്ങി നൽകുന്നതിന് സർക്കാർ ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവിനെ അടിസ്ഥാനമാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തുക നൽകുവാൻ ജില്ലാ മിഷനുകൾക്കും അറിയിപ്പ് നൽകിയിരുന്നെങ്കിലും എറണാകുളം ജില്ലയ്ക്ക് മാത്രമാണ് തുക നൽകുവാനായി സാധിച്ചത്. ബാക്കിയുള്ള ജില്ലകൾ ഈ വർഷം ആ തുക നൽകി ബഡ്സ് സ്കൂളുകൾക്ക് വാഹനം ലഭ്യമാക്കേണ്ടതുണ്ട്. ജില്ലകളിൽ നിന്നും ലഭിച്ച അപേക്ഷകൾ പരിഗണിച്ചു തയ്യാറാക്കിയിട്ടുള്ള ലിസ്റ്റ് അനുസരിച്ചാണ് വാഹനം വാങ്ങുന്നതിനുള്ള തുക നൽകുന്നത്.

5. ബഡ്സ് കലോത്സവം
ഭിന്നശേഷിക്കാരായ കുട്ടികളുടെ വളർച്ചയിൽ കലാകായിക പ്രവർത്തനങ്ങൾ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. സംഗീതം, ന്യത്തം, കല, കൈവേല, കായികം, യോഗ എന്നിവ ഇപ്പോൾ വിദ്യാലയങ്ങളിൽ പാഠ്യവിഷയങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തിപരമായ കഴിവുകളെയും പ്രതിഭകളെയും പോഷിപ്പിക്കുന്നതിനുളള സർഗ്ഗാത്മക പ്രവർത്തനങ്ങളാണ് ഇവയെല്ലാം. ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ചുയർത്തുന്നതിനുമായി ബഡ്സ് കലോത്സവങ്ങൾ സ്ഥാപന, ജില്ലാ, സംസ്ഥാന തലങ്ങളിൽ സംഘടിപ്പിച്ചു വരുന്നു.

6. അമ്മമാർക്കും കുട്ടികൾക്കുമായി സൂക്ഷ്‌മ സംരംഭങ്ങൾ
ബഡ്സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് പലപ്പോഴും കുട്ടികളോടൊപ്പം ബഡ്സ് സ്ഥാപനങ്ങളിൽ തന്നെ ചെലവഴിക്കേണ്ടി വരുന്നതിനാൽ  കുട്ടികളുടെ അമ്മമാർക്കും അതു പോലെ തന്നെ ബഡ്സ് സ്ഥാപനങ്ങളിലെ 18 വയസിനു മുകളിലുള്ളവർക്കും സ്ഥിര വരുമാനം ഉറപ്പാക്കുന്ന വിധത്തിലുള്ള സൂക്ഷ്മ സംരംഭങ്ങൾ ആരംഭിച്ചു അവരെ സ്വാശ്രയത്വത്തിലേക്കു നയിക്കുവാൻ സാധിക്കേണ്ടതുണ്ട്. ഈ കാരണങ്ങൾ കൊണ്ട് തന്നെ അമ്മമാർക്ക് മാത്രമായോ അല്ലെങ്കിൽ അമ്മമാരും കുട്ടികളും കൂടി ചേർന്നുള്ളതോ ആയ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നത് ഉചിതമാണ്. ഉപജീവന മാർഗങ്ങൾ ഒരുക്കുന്നതിനായി 2018-19 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീയുടെ സൂക്ഷ്‌മ സംരംഭ പദ്ധതിയിൽ ഉൾപ്പെടുത്തി സൂക്ഷ്‌മ സംരംഭങ്ങൾ കുട്ടികൾക്കും അമ്മമാർക്കുമായി ആരംഭിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലും ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലേക്കായി കുടുംബശ്രീയുടെ  സൂക്ഷ്‌മ സംരംഭ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സൂക്ഷ്‌മ സംരംഭങ്ങൾ വളരെ മികച്ച രീതിയിലാണ് ബഡ്സ് സ്ഥാപനങ്ങളിൽ നടന്നു വരുന്നത്.

7. സഞ്ജീവനി - അഗ്രിതെറാപ്പി
ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉണർവ്വേകുന്നതിനായി കുടുംബശ്രീയുടെ കാർഷിക വിഭാഗവുമായി ചേർന്ന് ബഡ്സ് സ്ഥാപനങ്ങളിൽ നടത്തുന്ന പദ്ധതിയാണ് സഞ്ജീവനി അഗ്രിതെറാപ്പി. ചെറുതോതിൽ കൃഷി ചെയ്ത് അതിൽ കുട്ടികൾ വ്യാപൃതരാകുമ്പോൾ അവർക്ക് മാനസികോല്ലാസവും ശാരീരിക വ്യായാമവും ലഭിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ വളരെ മികച്ച പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചത്. കേരളത്തിലെ എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

8. സ്പെഷ്യൽ ബാലസഭകൾ
ഒന്നോ അതിൽ അധികമോ അയൽക്കൂട്ട പരിധിയിൽ ഉൾപ്പെടുന്നതും 15 മുതൽ 30 വരെ കുട്ടികൾ (5  മുതൽ 18  വയസ്സ്) ചേർന്ന് രൂപപ്പെടുത്തുന്നതുമായ പ്രാദേശിക സംഘങ്ങൾ ആണ് ബാലസഭകൾ. തലമുറകളിൽ നിന്നും തലമുറകളിലേക്കുള്ള ദാരിദ്ര്യ വ്യാപനം തടയുക, വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വശേഷി, സഹകരണ മനോഭാവം, അവകാശാധിഷ്ഠിത പ്രവർത്തനങ്ങളിലൂടെയുള്ള ജനാധിപത്യ ബോധം, സർഗശേഷി, വ്യക്തി വികാസം, പരിസ്ഥിതി ബോധം തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ ഉണ്ടാക്കുക എന്നതാണ്  ബാലസഭകളിലൂടെ ലക്ഷ്യം വയ്ക്കുന്നത് . വിവിധ ശിശു കേന്ദ്രീകൃത പരിപാടികളിലൂടെ അവരുടെ കഴിവുകളും ശേഷികളും വിപുലപ്പെടുത്തുന്നതിനു അവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ആരോഗ്യപൂർണവും  മൂല്യാധിഷ്ഠിതവുമായ ഒരു പുതു തലമുറയാണ് ഇതിലൂടെ രൂപീകൃതമാകുന്നത്.
മുഖ്യധാരയിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളായ എസ്.സി / എസ്.ടി, തീരദേശം, സ്പെഷ്യൽ ഹോമിലെ അന്തേവാസികൾ, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവർക്കായി സ്പെഷ്യൽ ബാലസഭകൾ രൂപീകരിച്ചു പ്രവർത്തിക്കുന്നു.വിവിധ ശിശുകേന്ദ്രീകൃത പ്രവർത്തന പരിപാടികളിലൂടെ അവരുടെ കഴിവുകൾ / ശേഷികൾ വിപുലപ്പെടുത്തുന്നതിനുള്ള അവസരങ്ങളുടെ സാഹചര്യം സൃഷ്ടിക്കുകയും ഇതിലൂടെ അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുയർത്തുകയുമാണ് ഈ പ്രവർത്തനത്തിലൂടെ നടപ്പിലാക്കേണ്ടത്. എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും സ്പെഷ്യൽ ബാലസഭകൾ രൂപീകരിക്കുക വഴി അവരുടെ ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ട് വരുവാൻ സാധിക്കും.

9. നിരാമയ ഇൻഷ്വറൻസ്
കേന്ദ്ര ഗവൺമെന്റിന്റെ നാഷണൽ ട്രസ്റ്റ് ആക്ട് 1999 ന്റെ പരിധിയിൽ വരുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിപരമായ വെല്ലുവിളികൾ, മൾട്ടിപ്പിൾ ഡിസബിലിറ്റി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നവർക്ക് ജീവിതത്തിലുടനീളം ആവശ്യമായ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്ന സമ്പൂർണ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് നിരാമയ ഇൻഷ്വറൻസ്. ഒരു വർഷം ഒരു ലക്ഷം രൂപ വരെ ചികിത്സ ചെലവിനായി ഈ പദ്ധതിയിലൂടെ ലഭ്യമാക്കാൻ സാധിക്കും. മറ്റു രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ബുദ്ധിപരമായ ബലഹീനതകളുള്ളവർക്ക് വളരെയേറെ ഗുണപ്രദമായ ഒന്നാണ് ഈ പദ്ധതി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് സ്ഥാപനങ്ങളിലെ എല്ലാ അംഗങ്ങളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ വർഷവും ജനുവരി,ഫെബ്രുവരി മാസങ്ങളിൽ പോളിസി പുതുക്കേണ്ടതാണ്. ഈ പദ്ധതിയിൽ അംഗങ്ങളാകുന്നതിനോ പോളിസി പുതുക്കുന്നതിനോ യാതൊരു വിധ ഫീസും ഈടാക്കുന്നില്ല.

ബാലസഭ

ഒരു വ്യക്തി ആർജ്ജിച്ചിട്ടുള്ള അറിവിന്റെ തലമാണ് അയാൾക്ക് സമൂഹത്തിൽ ലഭ്യമാകുന്ന അംഗീകാരത്തിന്റെ തോത് നിശ്ചയിക്കുന്നത്. ഈ സ്വയം ശാക്തീകരണ പ്രവർത്തനം ആരംഭിക്കുന്നതോ? അനുപേക്ഷണീയമായ തരത്തിൽ ആത്മ വിശകലനം, പ്രവർത്തന പങ്കാളിത്തം, അന്വേഷണം തുടങ്ങിയ സ്വാഭാവിക പ്രക്രീയയിലൂടെയും. ഇത്തരം വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടു സ്വത്വ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ ചെറു സംഘമാണ് ബാലസഭ. ഒന്നോ അതിൽ അധികമോ അയൽക്കൂട്ട പരിധിയിൽ ഉൾപ്പെടുന്നതും 15 മുതൽ 30 വരെ കുട്ടികൾ (5 മുതൽ 18 വയസ്സ്) ചേർന്ന് രൂപപ്പെടുത്തുന്നതുമായ പ്രാദേശിക സംഘങ്ങൾ ആണ് ഇവ. കുടുംബശ്രീ സംഘടന സംവിധാനത്തിന് തത്തുല്യമായി മൂന്നു തലങ്ങളിൽ ആണ് ബാലസഭ സംവിധാനവും പ്രവർത്തിക്കുന്നത്. അടിസ്ഥാന തലത്തിൽ ബാലസഭ, വാർഡ് തലത്തിൽ ബാലസമിതി, തദ്ദേശ ഭരണ സ്ഥാപന തലത്തിൽ ബാല പഞ്ചായത്ത് / ബാല നഗരസഭ തുടങ്ങിയവയാണ് ബാലസഭയുടെ മൂന്നു തലങ്ങൾ. തലമുറകളിൽ നിന്നും തലമുറകളിലേക്കുള്ള ദാരിദ്ര്യ വ്യാപനം തടയുക, വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വശേഷി, സഹകരണ മനോഭാവം, അവകാശാധിഷ്ഠിത പ്രവർത്തനങ്ങളിലൂടെയുള്ള ജനാധിപത്യ ബോധം, സർഗശേഷി, വ്യക്തി വികാസം, പരിസ്ഥിതി ബോധം തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ ഉളവാക്കുക എന്നതാണ് ബാലസഭയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിവിധ ശിശു കേന്ദ്രീകൃത പരിപാടികളിലൂടെ അവരുടെ കഴിവുകളും ശേഷികളും വിപുലപ്പെടുത്തുന്നതിനു അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതോടൊപ്പം ആരോഗ്യപൂർണവും മൂല്യാധിഷ്ഠിതവുമായ ഒരു പുതു തലമുറയാണ് ഇതിലൂടെ രൂപീകൃതമാകുന്നത്.
 

പ്രധാന പ്രവർത്തനങ്ങൾ

1. കപ്പാസിറ്റി ബിൽഡിംഗ്
ബാലസഭ പ്രവർത്തനങ്ങൾ സജീവമാകുന്നതിനും, പുതിയ ബാലസഭാ രൂപീകരണവും, ഇതിന്റെ പ്രയോജനം പരമാവധി കുട്ടികളിൽ എത്തിക്കുകയും ചെയ്യുന്നതിനായി ബാലസഭ ആർ.പി, ബ്ലോക്ക് കോർഡിനേറ്റർ, ഡി.പി.എം മാർ എന്നിവർക്ക് പരിശീലനം നൽകുക എന്നാണ് കപ്പാസിറ്റി ബിൽഡിംഗ് എന്ന പദ്ധതിയിലൂടെ ചെയ്യുവാൻ ഉദ്ദേശിക്കുന്നത്.സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നതും പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിൽ  നിന്നും ഉള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി അത്തരത്തിൽ ഉള്ള കുട്ടികളെ സ്പെഷ്യൽ ബാലസഭയിൽ അംഗങ്ങളാക്കുക തുടങ്ങിയവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.

2. ഹോളിസ്റ്റിക് ഹെൽത്ത്

കുട്ടികളുടെ മാനസിക,ശാരീരിക, കായിക, പ്രതിരോധ ശേഷി വർധിപ്പിക്കുകയും അതിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനുമായി ജാഗ്രതോത്സവം, ബിൽഡിംഗ് റിസിലിയൻസ് എന്നീ പദ്ധതികൾ എല്ലാ ബാലസഭകളിലും നടപ്പിലാക്കും.ആരോഗ്യവും ശുചിത്വവും എന്നതിനെ സംബന്ധിച്ച ജാഗ്രതോത്സവം, പെൻസിൽ ക്യാമ്പയിൻ തുടങ്ങിയ പ്രവർത്തനങ്ങൾ മറ്റു വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുന്നതാണ്. പരിപാടികൾ സംഘടിപ്പിക്കും. ജില്ലകളിൽ കുറഞ്ഞത്  4 കലാ/കായിക സംഘങ്ങൾ രൂപികരിക്കുകയും അതിലൂടെ തെരഞ്ഞെടുത്ത കുട്ടികൾക്ക് കായിക പരിശീലനം ലഭ്യമാക്കും.

3. നൈപുണ്യ വികസന പരിശീലനം
കുട്ടികളുടെ വ്യക്തിത്വ വികസനവും അവരുടെ കഴുവുകൾ പരിപോഷിക്കുന്നതിനും അവസരം ഒരുക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് .മറ്റു ഏജൻസികളുടെ സഹകരണത്തോടെ ജില്ലാ തലത്തിൽ വ്യക്തിത്വ വികസനം, ജീവിത നൈപുണ്യ വികസനം എന്നീ വിഷയങ്ങളിൽ പരിപാടി സംഘടിപ്പിക്കുന്നതായിരിക്കും

4. ബാല പാർലമെന്റ്
കുട്ടികളെ ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും, വ്യാപ്തിയും മനസ്സിലാക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ ബാലപഞ്ചായത്ത്,  ജില്ലാ അടിസ്ഥാനത്തിൽ ജില്ലാ ബാലപാർലമെന്റ്, ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 5 ആൺകുട്ടികളും 5 പെൺകുട്ടികളും പ്രതിനിധികളായി എത്തുന്ന സംസ്ഥാന ബാലപാർലമെന്റ് എന്നിവ സംഘടിപ്പിക്കും.കൂടാതെ വിവിധ വകുപ്പുകളുടെ മേധാവികളുമായി  കുട്ടികൾക്ക് അവരുടെ  പ്രശ്നങ്ങൾ  സംവേദിക്കുന്നതിനും അവരുടെ  സംശയങ്ങൾക്കു വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട് മറുപടി  ലഭ്യമാക്കുന്നതിനും  വേണ്ട ഒരു വേദി ബാലസഭാ കുട്ടികൾക്ക് ജില്ലാ സംസ്ഥന തലത്തിൽ ഒരുക്കുകയും ചെയ്യും.

5. ശാസ്ത്രോത്സവം
ആധുനിക ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനം ചെലുത്തിയതുമായ മുന്നേറ്റങ്ങളിലൊന്നാണ് റഷ്യൻ രസതന്ത്രജ്ഞൻ ദിമിത്രി ഇവാനോവിച്ച് മെൻഡലീഫ് 1869ൽ കെമിസ്ട്രിയുടെ കാര്യത്തിൽ നടത്തിയ പീരിയോഡിക് ടേബിളിന്റെ കണ്ടെത്തൽ. രസതന്ത്രത്തിന്റെ മാത്രമല്ല, ഭൗതികശാസ്ത്രം, ജീവശാസ്ത്രം ഉൾപ്പടെ മറ്റ് ശാസ്ത്ര പഠനമേഖലകളുടെയും അന്തസത്ത പ്രതിഫലിപ്പിക്കുന്ന കണ്ടുപിടുത്തമാണിത്. ഇൗ പ്രാധാന്യം കണക്കിലെടുത്താണ്, 2017 ഡിസംബർ 20ന് നടന്ന യു.എൻ.പൊതുസഭയുടെ എഴുപത്തിരണ്ടാം സമ്മേളനം, 2019 പീരിയോഡിക് ടേബിളിന്റെ (ആവർത്തന പട്ടിക) വർഷമായി (കഥജഠ 2019)  ആചരിക്കാൻ തീരുമാനിച്ചത്. അന്താരാഷ്ട്ര പീരിയോഡിക് ടേബിൾ വർഷം ആയി ആചരിക്കുന്ന ഈ അവസരത്തിൽ ബാലസഭയിലെ കുട്ടികളിൽ ശാസ്ത്ര ഗണിത വിഷയങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുകയും, ശാസ്ത്രാവബോധം വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

6. ബാലകൃഷി
കുട്ടികളിൽ കാർഷിക ശീലം വളർത്തുക, നല്ല ഭക്ഷണം, പരിസര ശുചിത്വം എന്നിവയുടെ ആവശ്യകത മനസിലാക്കുക എന്നീ ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ബാലസഭ പ്രവർത്തനത്തിന്റെ ഭാഗമായി “ബാലകൃഷി” പദ്ധതി അസൂത്രണം ചെയ്തിരിക്കുന്നത്.

7. ബാല ലൈബ്രറി
കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുവാൻ ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച പ്രവൃത്തിയാണ് ബാല ലൈബ്രറികൾ. നിലവിൽ ഉള്ളത് മെച്ചപ്പെടുത്തുകയും ആവശ്യമുള്ളടത്ത് പുതിയത് ആരംഭിക്കുകയും ചെയ്യുവാൻ ഉദ്ദേശിക്കുന്നത്.

8. ബിൽഡിംഗ് റസീലിയൻസ് (ദുരന്ത അതിജീവന പ്രവർത്തനം)

2018 ലെ പ്രളയത്തിന് ശേഷം കുട്ടികളുടെ ഇടയിൽ മാനസികവും ഭൗതികവുമായ തിരിച്ചു വരവിനു വഴി ഒരുക്കുന്ന പ്രവർത്തനങ്ങളുമായി കുടുംബശ്രീയും അന്താരാഷ്ട്ര സംഘടനയായ സേവ് ദി ചിൽഡ്രനും സംയുക്തമായി ബിൽഡിംഗ് റസീലിയൻസ് എന്ന പ്രവർത്തനം ഏറ്റെടുക്കുകയുണ്ടായി. ഈ പ്രവർത്തനത്തിലൂടെ ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലായി 64,483 കുട്ടികളിലേക്ക് സഹായങ്ങൾ എത്തിക്കുവാൻ സാധിച്ചു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഈ പ്രവർത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചുകൊണ്ടു കുട്ടികളിൽ മാനസികവും ഭൗതികവുമായ തിരിച്ചുവരവിനു വഴി ഒരുക്കുന്ന പ്രവർത്തനങ്ങളാണ് ഇത് വഴി നടത്തുന്നത്.

പട്ടികവർഗ്ഗ പ്രത്യേക പദ്ധതി

കുടുംബശ്രീ പട്ടികവർഗ്ഗ മേഖലയിൽ പ്രത്യേകം കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയത് 2008 മുതലാണ്. കുടുംബശ്രീയുടെ ആരംഭഘട്ടം മുതൽ അയൽക്കൂട്ടങ്ങൾ പട്ടികവർഗ്ഗ മേഖലയിൽ നിലനിന്നിരുന്നെങ്കിലും അയൽക്കൂട്ടങ്ങളുടെ സജീവത കാര്യമായി ഉണ്ടായിരുന്നില്ല. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ ഒാരോ ജില്ലകളിലെയും വിവിധ പ്രവർത്തനങ്ങളിൽ പട്ടികവർഗ്ഗ വിഭാഗക്കാരുടെ പങ്കാളിത്തം വളരേയേറെ കുറവുള്ള സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. 2007 ലെ പ്രവർത്തനങ്ങൾ വിലയിരുത്തിയും കുടുംബശ്രീ പട്ടികവർഗ്ഗ മേഖലയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്ന വിദഗ്ധരുടെ അഭിപ്രായം ഉൾകൊണ്ടുമാണ് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ കാസറഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി എന്നീ ജില്ലകൾ കേന്ദ്രീകരിച്ചു തെരഞ്ഞെടുത്ത 10 വീതം ഗ്രാമ പഞ്ചായത്തുകളിൽ 2009 ൽ പ്രവർത്തനങ്ങൾ ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലെയും പട്ടികവർഗ്ഗവിഭാഗക്കാർ അധിവസിക്കുന്ന എല്ലാ ഗ്രാമ-നഗര സി.ഡി.എസുകൾ കേന്ദ്രീകരിച്ച് നടത്തുന്നതിന് ജില്ലകൾക്ക് അനുമതി നൽകി.

കുടുംബശ്രീ പട്ടികവർഗ്ഗ വികസന വകുപ്പിന് സമർപ്പിക്കുന്ന പ്രത്യേക പ്രൊപ്പോസലുകൾക്ക് അംഗീകാരം നേടിയെടുത്തും, കുടുംബശ്രീക്ക് എല്ലാവർഷവും ലഭ്യമാകുന്ന ബജറ്റ് വിഹിതം ഉപയോഗിച്ചുമാണ് നടത്തുന്നത്. കൂടാതെ പട്ടികവർഗ്ഗ വികസനവകുപ്പിൽ നിന്നും മറ്റു വകുപ്പുകളിൽ നിന്നും ലഭ്യമാകുന്ന ഫണ്ട് ഉപയോഗിച്ചു അട്ടപ്പാടി പോലെയുള്ള മേഖലകളിൽ പ്രത്യേക ഇടപെടലുകളും നടത്തുന്നുണ്ട്്. കുടുംബശ്രീ അയൽക്കൂട്ടം, കൃഷി ഗ്രൂപ്പ് എന്നിവയ്ക്ക് കോർപ്പസ് ഫണ്ട്, ആവശ്യമായ പരിശീലനം നൽകൽ, ഉൗരുമൂപ്പൻ, പ്രൊമോട്ടർ എന്നിവർക്കുള്ള വിദഗ്ധ പരിശീലനം, ഉപജീവന രംഗത്തെ ഇടപെടലുകൾ, പരമ്പരാഗത കൃഷി, തൊഴിൽ എന്നിവ നിലനിർത്തൽ, കുട്ടികളുടെ സംഗമം, കൗമാരക്കാരുടെ പ്രത്യേക പരിപാടികൾ, വനവിഭവശേഖരണം, സാമ്പത്തികസാക്ഷരത തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.

2014-ൽ ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ ഭാഗമായി അട്ടപ്പാടിയിൽ പ്രത്യേക ഇടപെടലുകൾ ആരംഭിക്കുന്നതിനു ഫണ്ട് ലഭ്യമായപ്പോൾ, മറ്റെല്ലാ ജില്ലകളിലും ഉൗരുകൾ കേന്ദ്രീകരിച്ച് സൂക്ഷ്മതല ആസൂത്രണ പരിപാടി സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി ജില്ലകളിൽ വിവിധ വകുപ്പുകളെ കേന്ദ്രീകരിച്ച് ഉൗരുകളിൽ അദാലത്ത് സംഘടിപ്പിക്കുകയും, കുടുംബശ്രീ പ്രവർത്തനം വഴി മികച്ച നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. അട്ടപ്പാടിക്കു വേണ്ടി നടപ്പിലാക്കിവന്നിരുന്ന കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം വയനാട് ജില്ലയിലേക്ക് വ്യാപിപ്പിക്കാനും സാധിച്ചിട്ടുണ്ട്. സൂക്ഷ്മതല ആസൂത്രണം നടത്തിയതിന്റെ ഭാഗമായി, ചില മേഖലകളും, ചില പ്രത്യേക വിഭാഗക്കാർക്കിടയിലും കൂടുതൽ ശ്രദ്ധ നൽകി പ്രവർത്തനം നടത്തേണ്ടതുണ്ട്എന്ന തിരിച്ചറിവിൽ നിന്ന് വയനാട് ജില്ലയിലെ തിരുനെല്ലി ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ലയിലെ ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖല, മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും, കാസർഗോഡ് ജില്ലയിലെ കൊറഗ വിഭാഗക്കാർ ഉള്ള ഗ്രാമ പഞ്ചായത്തുകൾ, തൃശൂർ ജില്ലയിലെ കാടർ വിഭാഗം, പത്തനംതിട്ട ജില്ലയിലെ മലമ്പണ്ടാര വിഭാഗം എന്നിങ്ങനെയുള്ളവർക്കായുള്ള പ്രവർത്തനം 2016 17 വർഷത്തിൽ ആരംഭിച്ചു.

നാളിതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ കുടുംബശ്രീക്ക് കേരളത്തിലെ പട്ടികവർഗ്ഗ മേഖലയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചു എന്നത് നേട്ടമായി കണക്കാക്കുന്നു. പട്ടികവർഗ്ഗ മേഖലയിൽ പ്രാവർത്തികമാക്കാൻ പറ്റുന്ന രീതിയിൽ ഒാരോ കുടുംബത്തിന്റെയും സൂക്ഷ്മ പ്ലാൻ തയ്യാറാക്കി വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ രീതിയിലുള്ള സമീപനമാണ് ഇനി മുതൽ കൈക്കൊള്ളേണ്ടത്. ഇത്തരം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചുപേരുന്നത് അതത് ജില്ലാമിഷനുകളും, സിഡിഎസ്സുകളുമാണ്. ഇൗ പിന്തുണയും മുൻകൈയുമാണ് ഇൗ സാമ്പത്തികവർഷവും പ്രതീക്ഷിക്കുന്നത്.

കുടുംബശ്രീയുടെ 2019-20 വർഷത്തെ ലക്ഷ്യങ്ങൾ പ്രധാനമായും ഉപജീവനത്തിനും, പട്ടികവർഗ്ഗ മേഖലയിലെ യുവജനങ്ങളുടെയും, കുട്ടികളുടെയും കാര്യത്തിലുള്ള ആവശ്യാധിഷ്ഠിത സമീപനത്തിനും പ്രാമുഖ്യം നല്കിയുള്ളതാണ്. അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ അടക്കം ലക്ഷ്യങ്ങൾ ഇവിടെ 3 ഘടകങ്ങളായിട്ടാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
• പട്ടികവർഗ്ഗ മേഖലയിലെ കുടുംബശ്രീ പ്ലാൻ ഫണ്ടുപയോഗിച്ചുള്ള ഇടപെടലുകൾ
• പട്ടികവർഗ്ഗ മേഖലയിൽ എൻ ആർ എൽ എം കേന്ദ്രീകരിച്ചുള്ള ഇടപെടലുകൾ്
• അട്ടപ്പാടിയിലെ പ്രത്യേക ഇടപെടലുകൾ

പട്ടികവർഗ്ഗ മേഖലയിലെ കുടുംബശ്രീ പ്ലാൻ ഫണ്ടുപയോഗിച്ചുള്ള ഇടപെടലുകൾ

പട്ടികവർഗ്ഗ മേഖലയിലെ ഏറ്റവും മികച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളെ തയ്യാറാക്കൽ - സ്വയംപര്യാപ്ത പട്ടികവർഗ്ഗ അയൽക്കൂട്ടങ്ങൾ.
അയൽക്കൂട്ടങ്ങൾ അതിന്റെ എല്ലാ പ്രവർത്തനങ്ങളും സ്വന്തം നിലയിൽ ചെയ്യുന്ന രീതിയിലും, കൂടാതെ അയൽക്കൂട്ടങ്ങളിൽ അംഗങ്ങൾക്ക് ഉപജീവനം ഉറപ്പുവരുത്തുന്നതിനും വേണ്ടി വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായം ലഭ്യമാക്കി സ്വയം പര്യാപ്തതയിലെത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിലൂടെ പുറമെ നിന്നുള്ള സഹായമില്ലാതെ സ്വന്തമായി പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങൾ ഉണ്ടാവുക എന്ന നേട്ടമാണ് പ്രതീക്ഷിക്കുന്നത്.ഇൗ വർഷം 500 അയൽക്കൂട്ടങ്ങൾ ആണ് സ്വയം പര്യാപ്ത അയൽക്കൂട്ടങ്ങൾ ആയി തെരഞ്ഞെടുക്കുന്നത്.

1. പട്ടികവർഗ്ഗ മേഖലയിൽ മൃഗസംരക്ഷണത്തിലൂന്നിയുള്ള ഉപജീവന പ്രവർത്തനങ്ങൾ
പട്ടികവർഗ്ഗ മേഖലയിൽ കൂടുതൽ കുടുംബങ്ങളും ഏർപ്പെടുന്ന ഉപജീവന മാർഗ്ഗമായി മൃഗസംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുക. അതിലൂടെ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ പട്ടിക വർഗ്ഗ വിഭാഗത്തിലെ വനിതകൾക്കായി 40 ആട് വളർത്തൽ വ്യക്തിഗത യൂണിറ്റും 45 മുട്ടക്കോഴി (കോഴിയും കൂടും പദ്ധതി) യൂണിറ്റും രൂപീകരിക്കുക. ഇതിലൂടെ ഒരു കുടുംബത്തിന് പ്രതിവർഷം 20,000 രൂപ അധിക വരുമാനം ഉറപ്പുവരുത്തുക എന്നതാണ് പ്രതീക്ഷിക്കുന്ന നേട്ടം.

2. പരമ്പരാഗത ഉപജീവന സംരംഭങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണാ പദ്ധതി
പട്ടികവർഗ്ഗക്കാരുടെ കൈമുതലുകളായ പാരമ്പര്യ കലകൾ, പരമ്പരാഗത വൈദ്യം, തനത് ഭക്ഷണം, കരകൗശല ഉത്പന്നങ്ങൾ എന്നീ രംഗങ്ങളിൽ ഉപജീവന സംരംഭങ്ങൾ പ്രോത്സാഹിപ്പിച്ച് കുടുംബങ്ങൾക്ക് വരുമാനം ലഭ്യമാക്കലാണ് ഇവിടെ ലക്ഷ്യമിടുന്നത്. അതിലൂടെ 70 പാരമ്പര്യ ഉപജീവന സംരംഭങ്ങളെ സുസ്ഥിരമാക്കി നിലനിർത്തുന്നതിലൂടെ പ്രതിവർഷം ഒരു പാരമ്പര്യ സംരംഭകന്/ സംരംഭങ്ങൾക്ക് 30,000 രൂപ വരുമാനം ഉറപ്പുവരുത്താൻ സാധിക്കേണ്ടതാണ്. നിലവിലുള്ള ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് പ്രദർശന-വിപണന മേളകളിൽ - ദേശീയ മേളകളിൽ അടക്കം - പങ്കെടുപ്പിക്കുകയും ഉത്പന്നങ്ങളുടെ വിപണനത്തിന് സഹായിക്കുകയും ചെയ്യുന്ന പദ്ധതി.

3. പട്ടികവർഗ്ഗ ജെ എൽ ജി കൾക്കുള്ള പ്രാരംഭ ധനസഹായമായി ജെ.എൽ.ജി കോർപ്പസ് ഫണ്ട്നൽകൽ
പട്ടികവർഗ്ഗ മേഖലയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപജീവോപാധികൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിനു വേണ്ട പ്രാരംഭ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ജെ.എൽ.ജികൾക്ക് ഗ്രൂപ്പ് ഒന്നിനു 4,000 രൂപ കോർപ്പസ് ഫണ്ട് നൽകാവുന്നതാണ്. ഇൗ വർഷം 530 ജെ.എൽ.ജി കൾക്ക് കോർപ്പസ് ഫണ്ട് നൽകുന്നു.1,500 പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കർഷകർ കൃഷി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

4. ബ്രിഡ്ജ് കോഴ്സ് നടപ്പിലാക്കൽ
പട്ടികവർഗ്ഗ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ ഉൗരിൽ തന്നെ പഠനസംബന്ധമായതും, പഠ്യേതരവുമായ അധിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയുള്ള ട്യൂഷൻ സന്റെറുകൾ ആരംഭിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇത്തരം പ്രവർത്തനത്തിലൂടെ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠനം എളുപ്പമാക്കാനും, കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും, ദൈനംദിന ജീവിതത്തിലെ ആരോഗ്യ ശുചിത്വ പോഷക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ഉറപ്പുവരുത്താനും മുൻ വർഷങ്ങളിൽ ആരംഭിച്ച ബ്രിഡ്ജ് കോഴ്സുകൾ തുടരുന്നതിനാണ് ഇൗ വർഷം പ്രാധ്യാന്യം നൽകുന്നത്.

5. പട്ടികവർഗ്ഗ മേഖലയിൽ യുവജനങ്ങൾക്ക് മത്സരപരീക്ഷ പരിശീലനം
പട്ടികവർഗ്ഗ വിഭാഗത്തിലെ 750 ഉദ്യോഗാർത്ഥികൾക്ക് വിവിധ ജോലികൾക്കുള്ള മത്സര പരീക്ഷകൾ എഴുതുവാൻ വേണ്ടി തുടർച്ചയായ പരിശീലനം 6 മാസം നൽകുക. ഇതിലൂടെ 75 പേരെങ്കിലും സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് പിന്തുണ ഉറപ്പാക്കുക. ഒറ്റതവണ രജിസ്ട്രേഷൻ പൂർത്തിയാക്കുക.

6. ഗോത്രപ്പെരുമ ഫെസ്റ്റ്
പട്ടികവർഗ്ഗ മേഖലയിലെ കുടുംബശ്രീ ഇടപെടലിലൂടെ ഉണ്ടായിവരുന്ന തനതു കല, ഭക്ഷണം, കരകൗശലഉത്പന്നങ്ങൾ, പാരമ്പര്യ വൈദ്യം എന്നിങ്ങനെയുള്ള പട്ടികവർഗ്ഗ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണന മേളയും സംഘടിപ്പിക്കുക. ഇതിലൂടെ കേരളത്തിലെ കുടുംബശ്രീയുടെ പ്രധാന വിപണന ശാലകളിൽ കരകൗശല, വന ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയും, പ്രതിമാസം 200 സംരംഭകർക്ക് 2000 രൂപ അധിക വരുമാനം ഉറപ്പുവരുത്തുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 14 ജില്ലകളിലും ഫെസ്റ്റ് സംഘടിപ്പിക്കേണ്ടതുണ്ട്.

7. അയൽക്കൂട്ട സമാഗമം/ഉൗരിൽ ഒരു ദിനം
പട്ടികവർഗ്ഗ മേഖലയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന മേഖലകളിൽ സർക്കാർ സംവിധങ്ങളുടെ കൂട്ടായ്മയിൽ ആദിവാസി വിഭാഗക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ജില്ലാ നേതൃത്വത്തിന്റെ അദാലത്ത് ഉൗരിൽ ഒരു ദിവസം സംഘടിപ്പിക്കുക. പട്ടികവർഗ്ഗ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും അയൽക്കൂട്ട അംഗങ്ങളുടെ പ്രധാന പ്രശ്നങ്ങൾ കണ്ടെത്താനും, പ്രദേശത്ത് ആവശ്യമായിവരുന്ന ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്ത് അയൽക്കൂട്ട സംഗമങ്ങൾ സംഘടിപ്പിക്കണം. ജില്ലയുടെ സാധ്യതയ്ക്കനുസരിച്ച് അയൽക്കൂട്ട സംഗമമോ അദാലത്തോ സംഘടിപ്പിക്കലും ആയതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർപ്രവർത്തനം

8. അയൽക്കൂട്ട കോർപ്പസ് ഫണ്ട്
പുതുതായി ആരംഭിക്കുന്ന പട്ടികവഗ്ഗ അയൽക്കൂട്ടങ്ങൾക്ക് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 15,000 രൂപ കോർപ്പസ് ഫണ്ട് നല്കാവുന്നതാണ്. ഇതിലൂടെ അയൽക്കൂട്ട പ്രവർത്തനം മെച്ചപ്പെടുത്താനും അതിലുപരി അയൽക്കൂട്ട പ്രദേശത്തെ മറ്റുപണമിടപാടുകാരുടെ ഇടപെടൽ ഒഴിവാക്കാനും സാധിക്കുന്നു.

9. ടൈ്രബൽ സെൻസിറൈ്റസേഷൻ പ്രോഗ്രാം
പട്ടികവർഗ്ഗ മേഖലയിൽ ഉത്തരവാദിത്വമുള്ള ജില്ലാ മിഷൻ പ്രവർത്തകർ ആ മേഖലയുടെ സവിശേഷതകൾ മനസ്സിലാക്കി ഉന്നത നിലവാരത്തിൽ പ്രവർത്തിച്ചാൽ മാത്രമേ ആ മേഖലയിലെ ഏറ്റവും അർഹരായവരിലേയ്ക്ക് കുടുംബശ്രീ ഇടപെടലുകളുടെ ഗുണഫലം ലഭ്യമാക്കുകയുള്ളു. പട്ടിക വർഗ്ഗ മേഖലയെയും സമൂഹങ്ങളേയും കൂടുതൽ മനസ്സിലാക്കുന്നതിനാണ് സെൻസിറൈ്റസേഷൻ സംഘടിപ്പിക്കുക

10. ജില്ലാഇനിഷ്യേറ്റീവ്പ്രവർത്തനവും മറ്റു സാമൂഹ്യ വികസന പ്രവർത്തനങ്ങളും
പ്രാദേശിക സഹാചര്യങ്ങൾക്കനുസരിച്ച് ജില്ലാ മിഷനുകൾ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി രൂപം കൊടുത്ത് നടപ്പാക്കുന്ന പദ്ധതികളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. മുൻവർഷങ്ങളിൽ തുടങ്ങി വച്ചവയുടെ തുടർപ്രവർത്തനത്തോടൊപ്പം പുതിയ പദ്ധതികൾ രൂപകല്പന ചെയ്യാവുന്നതാണ്.

പട്ടികവർഗ്ഗ മേഖലയിൽ എൻ ആർ എൽ എം കേന്ദ്രീകരിച്ചുള്ള ഇടപെടലുകൾ്
അട്ടപ്പാടി സ്പെഷ്യൽ പ്രോജക്ടിന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കി ആറ് സ്പെഷ്യൽ പ്രോജക്ടുകൾ കൂടി കുടുംബശ്രീ ആരംഭിച്ചിട്ടുണ്ട്. ഇവ എൻ.ആർ.എൽ.എം പദ്ധതിയുടെ ഭാഗമായാണ് ഏറ്റെടുത്തിട്ടുള്ളത്.

പ്രത്യേക പരിഗണന ആവശ്യമായ ചില പട്ടിക വർഗ്ഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിലാണ് ഇൗ പദ്ധതികൾ നടപ്പാക്കുന്നത്.
1. ‘’കൊറഗ’’ വിഭാഗക്കാർ അധിവസിക്കുന്ന കാസറഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങൾ
2. പുനരധിവസിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന കണ്ണൂർ ജില്ലയിൽ ആറളം ഗ്രാമ പഞ്ചായത്തിലെ ആറളം വാർഡ്.
3. വയനാട് ജില്ലയിൽ ‘’കാട്ടുനായ്ക്ക’’ വിഭാഗം കൂടുതലുള്ള തിരുനെല്ലി ഗ്രാമ പഞ്ചായത്ത്.
4. ‘’ചോലനായ്ക്കർ’’വിഭാക്കാർ വസിക്കുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയോജക മണ്ഡലം.
5. ‘’കാടർ’’ വിഭാഗം അധിവസിക്കുന്ന തൃശൂർ ജില്ലയിലെ പ്രദേശങ്ങൾ
6. ‘’മലമ്പണ്ടാരം’’ സമുദായം ജീവിച്ചുപോരുന്ന പത്തനംതിട്ട ജില്ലയിലെ വനമേഖലകൾ

തിരുനെല്ലി, നിലമ്പൂർ, ആറളം, കാസറഗോഡ് പദ്ധതികൾക്കായി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകൾ രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു. മറ്റു രണ്ട് പദ്ധതികൾ തൃശൂർ, പത്തനംതിട്ട അതാത് ജില്ലാ മിഷനുകളുടെ ചുമതലയിലാണ് നടക്കുന്നത്.

1. സാമൂഹ്യ സംഘാടനവും കാര്യശേഷി വികസനവും
പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്കിടയിൽ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ സമ്പൂർണ വ്യാപനമാണ് ലക്ഷ്യമിടുന്നത്. സംഘടനാ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനും നേതൃത്വ നിരയിലേയ്ക്ക് ഉയരുന്നതിനുമായി പരിശീലനം ഉറപ്പുവരുത്തുന്നു. അയൽക്കൂട്ട രുപീകരണം ,അയൽക്കൂട്ട ലീഡർമാർക്കുള്ള പരിശീലനം,അയൽക്കൂട്ട അംഗങ്ങൾ, വോളണ്ടിയർ മാർക്കുള്ള പരിശീലനം,സ്പെഷ്യൽ എ ഡി എസ് ലീഡർമാർ, വോളണ്ടിയർമാർക്കുള്ള പരിശീലനം ,സംയോജനം ഉറപ്പു വരുത്തുന്നതിനുള്ള പരിശീലനങ്ങൾ,അംഗൻവാടി ടീച്ചർ, ഹെൽപ്പർ മാർ, ആശ വർക്കർ, പ്രൊമോട്ടർ, ഉൗരുമൂപ്പൻ, ഉൗര് മിത്ര, പഞ്ചായത്ത് മെമ്പർമാർ, സി ഡി എസ് /എ ഡി എസ് മെമ്പർമാർ, അനിമേറ്റർമാർ തുടങ്ങിയവർ ,പഠന സന്ദർശന യാത്രകൾ സംസ്ഥാനത്തിനകത്തും, പുറത്തും

2. കമ്മ്യൂണിറ്റി ഫണ്ട് വിതരണവും വിനിയോഗവും
ജില്ലയിൽ ഇതുവരെ രൂപീകരിച്ചിട്ടുള്ളതും പുതുതായി രൂപീകരിക്കുന്നതുമായ അയൽക്കൂട്ടങ്ങൾക്ക് കോർപ്പസ് ഫണ്ട്, റിവോൾവിംഗ് ഫണ്ട്, വി.ആർ.എഫ്, കമ്മ്യൂണിറ്റി എന്റർപൈ്രസസ് ഫണ്ട, സ്റ്റാർട്ട് അപ്പ് ഫണ്ട്്സ്പെഷ്യൽ എ.ഡി.എസ് ഫണ്ട ്, കണ്ടിജൻസി വി ആർ എഫ് എന്നിവ നൽകിയും ബുക്ക് കീപ്പറുടെ സേവനം ലഭ്യമാക്കിയും അയൽക്കൂട്ട പ്രവർത്തനം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.

3. ബ്രിഡ്ജ് കോഴ്സ്
പട്ടികവർഗ്ഗ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് അതാത് ഉൗരിൽത്തന്നെ അധിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയുള്ള ട്യൂഷൻ സെന്ററുകൾ ആരംഭിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇത്തരം പ്രവർത്തനത്തിലൂടെ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠനം എളുപ്പമാക്കാനും സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് ഇല്ലാതാക്കാനും, ദൈനംദിന ജീവിതത്തിലെ ആരോഗ്യ, ശുചിത്വ, പോഷക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും സാധിക്കുന്നു. മുൻ വർഷങ്ങളിൽ ആരംഭിച്ച അതേ ബ്രിഡ്ജ് കോഴ്സുകൾ പൂർണമായും തുടരുന്നതിനാണ് പ്രാധാന്യം നൽകുന്നത്.

4. സാമൂഹ്യ വികസന പ്രവർത്തനങ്ങൾ- സ്പെഷ്യൽ പ്രൊജക്റ്റുകളിൽ
പട്ടികവർഗ്ഗ മേഖലയിൽ സാമൂഹ്യവികസന ആവശ്യമുള്ളയിടങ്ങളിൽ സ്പെഷ്യൽപ്രോജക്ടിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുക. പട്ടിക മേഖലയിലെ കുട്ടികൾ, കൗമാരക്കാർ, യുവാക്കൾ, സ്ത്രീകൾ, പുരുഷൻമാർ എന്നിങ്ങനെ എല്ലാവർക്കുമായി സാമൂഹിക വികസനം ലക്ഷ്യമാക്കി വിവിധ പരിശീലനങ്ങൾ, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക. പിന്നോക്കം നിൽക്കുന്ന ഉൗരിനെ/ഉരുകളെ ദത്തെടുത്ത് സമഗ്രമായ പഠനത്തിന് ശേഷം സാമൂഹ്യവികസന പ്രവർത്തനങ്ങൾ നടത്തി അവയുടെ ഉന്നമനം സാധ്യമാക്കുക.

5. ഉപജീവന പ്രവർത്തനങ്ങൾ
സ്പെഷ്യൽ പ്രൊജക്ട് പ്രദേശങ്ങളിലെ ഉപജീവന ഇടപെടലുകൾ ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആണ് ഇവിടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ പരമ്പരാഗത മേഖലയിലും, കാർഷിക മൃഗസംരക്ഷണ മേഖലകളിലും കൂടുതൽ ശ്രദ്ധ നൽകിയുള്ള പ്രവൃത്തികൾ ആസൂത്രണം ചെയ്യുന്നതാണ്. എല്ലാവർക്കും ഉപജീവനമാർഗ്ഗവും, വരുമാന വളർച്ചയും ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ പ്രതീക്ഷിക്കുന്ന നേട്ടം.

References